എലിപ്പനി ബാധിച്ച് വയനാട്ടിൽ യുവാവ് മരിച്ചു. ചീരാൽ കൊഴുവണ ഉന്നതിയിലെ വിഷ്ണു ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പനി മൂർച്ഛിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച‌ വൈകുന്നേരം വിഷ്‌ണുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചത്. വിഷ്‌ണു പനിയെ തുടർന്ന് ചീരാൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്കെത്തിയിരുന്നു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് പരിശോധനയിൽ ആരോഗ്യനില മോശമായതിനാൽ റഫർ ചെയ്തു‌. വിഷ്ണുവിനെ പിന്നീട് താലൂക്ക് ആശുപത്രിയിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

Related Posts