മംഗളൂരുവിൽ പശുക്കിടാവിനെ മോഷ്ടിച്ച് കശാപ്പുശാലയിലേക്ക് വിൽക്കാൻ ശ്രെമിച്ച രണ്ടുപേർ അറസ്റ്റിൽ. പെർഡുർ ഗ്രാമ വാസികളായ പടിഗരയിൽ നീലശ്രീയിൽ എൻ.സുധീന്ദ്ര ഷെട്ടി (36), മാത്യശ്രീ നിലയയിൽ എം.എൻ. രാഘവേന്ദ്ര (36) എന്നിവരെയാണ് ഹിരിയഡ്ക പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തുള്ള ക്ഷേത്രത്തിന് മുന്നിലെ വയലിൽ നിന്ന് കിടാവിനെ മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിക്കുകയായിരുന്നു.

ഉഡുപ്പി ഡി.വൈ.എസ്.പി കെ.യു. ബെലിയപ്പയുടെ നിർദേശപ്രകാരം ബ്രഹ്മാവർ സർക്കിൾ ഇൻസ്പെക്ടർ എ. ഗോപികൃഷ്ണ‌. എസ്.ഐ (ക്രമസമാധാന) ബി.ഇ. പുനിത് കുമാർ, എസ്ഐ (അന്വേഷണം) വിത്തൽ മലവാദ്കർ, സ്റ്റാഫ് അംഗങ്ങളായ എ.എസ്.ഐ ശൈലേഷ് കുമാർ, രമേശ് എന്നിവരുടെ നേതൃത്വത്തിലെ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹിരിയട്‌ക പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Related Posts