പെരുമ്പളം പാലവും എസി റോഡും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
പെരുമ്പളം പാലവും എസി റോഡും മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 752 കോടി ചെലവഴിച്ചു നിര്‍മ്മിച്ച ആലപ്പുഴ – ചങ്ങനാശ്ശേരി റോഡ് (എസി റോഡ്), കാവാലം തട്ടാശ്ശേരി പാലത്തിന്‍റെ നിര്‍മ്മാണം, 65. 5 കോടി രൂപയില്‍ നിര്‍മ്മിച്ച പടഹാരം പാലം എന്നിവയുടെ ഉദ്ഘാടനം മങ്കൊമ്പ് ജങ്ഷനില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷനായി. കായലിന് നിര്‍മ്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ
കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ടെന്ന് കർണാടകയ്ക്ക് പിറകേ ആന്ധ്രാപ്രദേശും
കർണാടകയ്ക്ക് പിറകേ കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി ആന്ധ്രാപ്രദേശും. 13 വയസിനുതാഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്താനാണ് തീരുമാനം. 90 ദിവസത്തിനകം തീരുമാനം നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞത്. ഐ ടി മന്ത്രി ലോകേഷ് നായിഡുവിന്‍റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നതിന് സമിതിയും രൂപീകരിച്ചു. ഗൂഗിൾ, മെറ്റ, എക്സ്, ഷെയർചാറ്റ് തുടങ്ങിയ കമ്പനികളുമായി ഇതിനകം തന്നെ സർക്കാർ ചർച്ചകൾ നടത്തിക്കഴിഞ്ഞു. കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം രാജ്യത്ത്
രാജസ്ഥാനിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി
രാജസ്ഥാനിലെ സീകർ ജില്ലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 6.32-ഓടെ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ജില്ലയിലെ രനോലി പ്രദേശത്തും സമീപ ഗ്രാമങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സമീപവാസികൾ പറഞ്ഞു. നാശനഷ്ടങ്ങൾ സംഭവിച്ചതായോ ആർക്കും പരിക്കേറ്റതായോ നിലവിൽ റിപ്പോർട്ടുകളില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ നേരിയ ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ധൻബാദ് എക്സ്പ്രസിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വേഷണം ആരംഭിച്ച് പോലീസ്
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് അടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടുന്നതിനു മുമ്പാണ് ട്രെയിനിന്റെ എസ് അഞ്ച് കോച്ചിനടിയിൽ അറ്റ നിലയിൽ കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച ആരുടെയോ കൈയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയാണ് ധൻബാദിൽ നിന്ന് ട്രെയിൻ ആലപ്പുഴയിലെത്തിയത്. സംഭവത്തെതുടര്‍ന്ന് എസ് അഞ്ച് കോച്ച്
പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു
കൊച്ചി പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം. അമ്പലപ്പുഴ സ്വദേശി രഞ്ജൻ (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5 നാണ് സംഭവം. എൽഎൻജി ജെട്ടിക്ക് സമീപം മൂന്ന് നോട്ടിക്കൽ മൈൽ അകലെ സെന്റ് സേവ്യര്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് തീരദേശ പോലീസ് പറഞ്ഞു. അപകട സമയത്ത് 6 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. രക്ഷപ്പെട്ട 5 പേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടൽത്തിരകളിൽ പെട്ട് ബോട്ടിന്റെ അടിപ്പലക
ഭൂട്ടാൻ കാർ കടത്ത്: മുഖ്യസൂത്രധാരൻ അറസ്റ്റിൽ
സിനിമാ താരങ്ങളടക്കം കുടുങ്ങിയ ഭൂട്ടാൻ കാർ കള്ളക്കടത്തു കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. ബംഗാൾ ജൽപായ്‌ഗുഡി സ്വദേശി ബിസ്വദീപ് ദാസാണ് കസ്റ്റംസിന്‍റെ പിടിയിലായത്. ഇയാളെ ഭൂട്ടാൻ അതിർത്തിയിൽ വച്ചാണ് കസ്റ്റംസ് അറസ്റ്റു ചെയ്‌തത്. കഴിഞ്ഞവർഷം സെപ്‌തംബർ 23-ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ ഓപ്പറേഷൻ നുംഖോറിലൂടെയാണ് തട്ടിപ്പിൻ്റെ മുഖ്യകണ്ണിയെ കസ്റ്റംസ് പിടിയിലാക്കിയത്. ഇതിന്‍റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, തൊണ്ടയാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് 15 ആഡംബര കാറുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു.
പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാടിന് സമർപ്പിക്കും
കേരളത്തിലെ ഏറ്റവും വലിയ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 നാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ മന്ത്രിമാരായ പി. പ്രസാദ്, കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, ജില്ലയിലെ എംപിമാരും എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. കിഫ്ബിയിലൂടെ 106 കോടി രൂപ വകയിരുത്തിയാണ് സർക്കാർ പദ്ധതി യാഥാർഥ്യമാക്കിയത്. അരൂക്കുറ്റിയിലെ വടുതലയെയും
നന്മ ബാംഗ്ലൂർ കേരള സമാജം വനിതാദിനാഘോഷം
നന്മ ബാംഗ്ലൂർ കേരള സമാജം വനിതാദിനത്തോടനുബന്ധിച്ച് വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കാളിയന അഗ്രഹാര എം എൽ എ ലേഔട്ടിൽ അൽവർണ ബവനിലുള്ള ഓൾഡ് എജ് ഹോമിൽ 10:30 മുതൽ 12:30 വരെ അമ്മമാർക്ക് ഭക്ഷണവും അവർക്ക് അത്യാവശ്യമായ നിത്യോപയോഗ സാമഗ്രികളും സംഘടനയുടെ നേതൃത്വത്തിൽ നൽകും. സംഘടനയിലെ 60 വയസായ അമ്മമാരെ ചടങ്ങിൽ ആദരിക്കും.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രീം കോടതിയിൽ ഹർജി നൽകി
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യവുമായി ആദ്യ കേസിലെ അതിജീവിത സുപ്രീം കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കേസിന്റെ മിനി ട്രയൽ നടത്തി. ഇത് നിയമവിരുദ്ധമാണെന്നും തന്റെ ജീവന് ഭീഷണിയുണ്ട്. ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും തന്നെ കൂടാതെ പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ 10 പേരെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തണം. അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടി.
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാദിനാഘോഷം ഇന്ന്
കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 5മണിക്ക് വനിതാദിനാഘോഷം സംഘടിപ്പിക്കും. ദൊഡ്ഡബോമ്മസാന്ദ്ര കെ എൻ ഇ പബ്ലിക് സ്കൂളിൽ നടക്കുന്ന വനിതാദിനാഘോഷം എഴുത്തുകാരി കെ ടി ബ്രിജി ഉദ്‌ഘാടനം ചെയ്യും. അനു അശോക് കുമാർ (Counsellor & Family therapist), ഡോ.ആശ പി മേനോൻ (Ayurvedic Consultant & Cosmetologist) എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. കലാപരിപാടികൾ, ഗെയിംസ്, അത്താഴവിരുന്ന് എന്നിവ ഉണ്ടായിരിക്കും.