കെ എൻ എസ് എസ് അന്താരാഷ്ട്ര മഹിളാ ദിനം ആഘോഷിച്ചു
കെ എൻ എസ് എസ് വിവിധ കരയോഗങ്ങളിൽ അന്താരാഷ്ട്ര മഹിളാ ദിനം ആഘോഷിച്ചു. മല്ലേശ്വരം കരയോഗം മഹിളാ വിഭാഗം മംഗള അനന്തരാഷ്ട്ര വനിതാ ദിനം മുഖ്യ അതിഥി എൻ ജി ഓ യും വുമൺ കൗൺസിലറായ സുജാത സുകുമാർ മുഖ്യയുടെ സാന്നിധ്യത്തിൽ സിറൂർ പാർക്ക് റോഡിലുള്ള കരയോഗം ഓഫീസിൽ വെച്ച് ആഘോഷിച്ചു. എം എസ് നഗർ കരയോഗം മഹിളാ വിഭാഗം ജനനി ലിംഗരാജപുരത്തെ കരയോഗം ഓഫീസിൽ വെച്ച് മുഖ്യ അതിഥിയായ
കേരളത്തിനായി വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെലുങ്കാനയിലും കർണാടകയിലുമടക്കം കോൺഗ്രസ് അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന വേദിയിലായിരുന്നു രാഹുലിന്‍റെ ഈ പ്രഖ്യാപനം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കേരളത്തിലെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയൊരുക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചു. പ്രതിമാസം ആയിരം രൂപ കോളജ് വിദ്യാർഥിനികൾക്ക് നൽകുമെന്നും ക്ഷേമ
ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു
ഹോർമൂസ് കടലിടുക്ക് തുറന്ന് ചരക്ക് കപ്പൽ സേവനം ഇറാൻ പുനഃസ്ഥാപിച്ചു. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ വരും ദിവസങ്ങളിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ ചരക്കുകപ്പലുകളെത്തും. ഇന്ത്യയിലേക്ക് ഗൾഫിൽ നിന്നും ഇന്ധനം കൊണ്ടു വരുന്നതിന് തടസ്സമുണ്ടാകില്ല. അതേസമയം അമേരിക്ക, ഇസ്രയേൽ, യൂറോപ് രാജ്യങ്ങളിലെ കപ്പലുകൾ കടത്തി വിടില്ലെന്നാണ് ഇറാന്‍റെ നിലപാട്. ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ ഗൾഫ് മേഖലയിൽ നടത്തിയ ആക്രമണങ്ങൾക്ക് ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.
പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
പാലക്കാട് ഒലവക്കോട് ജംഗ്ഷനിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനും തെയ്ക്വാൻഡോ താരവുമായ മുതലമട ചുള്ളിയാർമേട് സ്വദേശി ഷിഹാഫ് ഷേക്ക് (25) ആണ് മരിച്ചത്. ഗവ. വിക്ടോറിയ കോളേജിൽ മൂന്നാംവർഷ സൈക്കോളജി ബിരുദ വിദ്യാർഥിയായിരുന്നു. സംസ്ഥാന തലത്തിൽ തെയ്ക്വാൻഡോ മത്സരത്തിൽ ഷിഹാഫ് സ്വർണം നേടിയിരുന്നു. തുടർന്ന്, ദേശീയതലത്തിലും മത്സരിച്ചിരുന്നു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് അപകടം ഉണ്ടായത്. പാലക്കാട്ടേക്ക് പോവുകയായിരുന്ന ലോറി എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
യുഡിഎഫ് ഇഫ്താർ സംഗമം മാർച്ച് 9ന്
യുഡിഎഫ് കർണാടകയുടെ നേതൃത്വത്തിൽ മാർച്ച് 9ന് തിങ്കളാഴ്ച വൈകുന്നേരം ഇഫ്താർ സംഗമം സംഘടിപ്പിക്കും. കർണാടക ഗതാഗതവകുപ്പ് മന്ത്രി രാമലിംഗറെഡ്ഢി ഇഫ്താർ സംഗമം ഉൽഘാടനം ചെയ്യും. ചെയർമാൻ അഡ്വ.സത്യൻ പുത്തൂരിൻ്റെ അദ്ധ്യക്ഷതയിൽ മടിവാള മാരുതി നഗർ ഹോട്ടൽ സീ പോളിൽ വച്ച് ചേരുന്ന യോഗത്തിൽ യുത്ത് കോൺഗ്രസ് നാഷണൽ സെക്രട്ടറി അബിൻ വർക്കി, മുസ്ലിം ലീഗ് നാഷണൽ ലീഡർ സിറാജ് ഇബ്രാഹിം സേട്ട് എന്നിവർ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ജനറൽ കൺവീനർ
ആദ്യഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ സുഹൃത്തിനെ കൊന്നു; യുവാവ് അറസ്റ്റിൽ
ബംഗളുരുവിൽ ആദ്യഭാര്യയ്ക്ക് സമ്മാനങ്ങൾ വാങ്ങാൻ സുഹൃത്തിനെ കൊലപ്പെടുത്തി പണം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. വെൽഡറായ പുട്ടരാജ് ആണ് കൊല്ലപ്പെട്ടത്. ചിക്കമംഗളൂരു ജില്ലയിലെ ബിരൂർ സ്വദേശിയായ ഷാഫിയാണ് അറസ്റ്റിലായത്. ഒരു ധനകാര്യ കമ്പനി നടത്തുന്ന സ്വർണ്ണ ലേലത്തിൽ പങ്കെടുക്കാമെന്ന് പറഞ്ഞാണ് ഷാഫി ഫെബ്രുവരി 19 ന് പുട്ടരാജുവിനെ വിളിച്ചുവരുത്തിയത്. ലേലത്തിൽ പങ്കെടുക്കാൻ 2.5 ലക്ഷം രൂപയുമായാണ് പുട്ടരാജു വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് രാത്രിയോടെ ഷാഫി പുട്ടരാജുവിനെ ബൈക്കിൽ കയറ്റി ഹൊന്നവള്ളിക്ക് സമീപമുള്ള
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ വനിതാദിനാഘോഷം നാളെ
പാലക്കാട് ഫോറം ബെംഗളൂരുവിൻ്റെ വനിതാ വിഭാഗം ഉഷസ്സിൻ്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് ജാലഹള്ളി പൈപ്പ്ലൈൻ റോഡിലുള്ള കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഹാളിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരി ഡോ.സുഷമ ശങ്കർ മുഖ്യാതിഥിയാവും. ചടങ്ങിൽ ഡോ.ബൃന്ദ വി(Scientist), ഇന്ദു സുരേഷ് (Artist), ഡോ.ദീപ വി എച്ച് (Educational Excellence) എന്നിവരെ വുമൺ അച്ചീവേഴ്‌സ് അവാർഡ് നൽകി ആദരിക്കും.
വിവാഹമോചന കേസ് പരിഗണനയിലിരിക്കെ വീണ്ടും പുതിയ ഹർജി നൽകി വിജയ്‌യുടെ ഭാര്യ സംഗീത
തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്ക്കും ഭാര്യ സംഗീത സൗർണലിംഗവും തമ്മിലുള്ള വിവാഹമോചന വിവാഹമോചന കേസ് പരിഗണനയിലിരിക്കെ പരിഗണനയിലിരിക്കെ വീണ്ടും പുതിയ ഹർജി നൽകി വിജയ്‌യുടെ ഭാര്യ സംഗീത. സാമ്പത്തിക സഹായവും താമസ അവകാശങ്ങളും ആവശ്യപ്പെട്ട് സംഗീത ചെങ്കൽപ്പേട്ട് ജില്ല കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. നിയമനടപടികൾക്കിടയിൽ തനിക്ക് താമസ സൗകര്യം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ ചെന്നൈയിലെ നീലങ്കരൈയിലുള്ള നിലവിലുള്ള വീട്ടിൽ തന്നെ തുടരാൻ അനുവദിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന്
ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ
ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ. ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്. ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു ഇറാന്‍റെ പ്രഖ്യാപനം. തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിൽ യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയുടെ നിർണായക നീക്കം. അമേരിക്കൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും ആക്രമിക്കാൻ ഇറാനെ സഹായിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ
3 ദിവസം പഴക്കമുള്ള സമ്പാർ വിളമ്പിയതിനെ ചൊല്ലി തർക്കം; യുവതി ആത്മഹത്യ ചെയ്തു; സംഭവം ബംഗുളൂരുവിൽ
ബംഗുളൂരുവിൽ 3 ദിവസം പഴക്കമുള്ള സമ്പാർ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതി ആത്മഹത്യാ ചെയ്തു. രംഗസ്വാമിയുടെ ഭാര്യ കാവ്യ (27) യാണ് ജീവനൊടുക്കിയത്. 3 ദിവസം മുമ്പ് തയറാക്കിയ അതേ സമ്പാർ കാവ്യ വീണ്ടും ചൂടാക്കി വിളമ്പിയതിന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കത്തിനിടയിൽ രംഗസ്വാമി, കാവ്യയെ അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതേ തുടർന്ന് കാവ്യ വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയും ചെയ്തു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും