ബംഗുളൂരുവിൽ 3 ദിവസം പഴക്കമുള്ള സമ്പാർ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതി ആത്മഹത്യാ ചെയ്തു. രംഗസ്വാമിയുടെ ഭാര്യ കാവ്യ (27) യാണ് ജീവനൊടുക്കിയത്. 3 ദിവസം മുമ്പ് തയറാക്കിയ അതേ സമ്പാർ കാവ്യ വീണ്ടും ചൂടാക്കി വിളമ്പിയതിന് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. തർക്കത്തിനിടയിൽ രംഗസ്വാമി, കാവ്യയെ അസഭ്യം പറയുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇതേ തുടർന്ന് കാവ്യ വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിക്കുകയും ചെയ്തു. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാവ്യയുടെയും രംഗസ്വാമിയുടെയും വിവാഹം കഴിഞ്ഞിട്ട് 5 വർഷമായി. ഇരുവർക്ക് 4 വയസുള്ള ഒരു കുട്ടിയുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.