നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ. സുധാകരൻ
നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കുമെന്ന് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പി.കണ്ണൂരിൽ മത്സരിക്കുന്നത് 110 ശതമാനം ഉറപ്പാണെന്നും മത്സരിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. കണ്ണൂരിൽ മത്സരിക്കുന്നതിനുള്ല താൽപര്യം കെ. സുധാകരൻ നേരത്തെ പലവട്ടം അറിയിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനായി സ്ക്രീനിംഗ് കമ്മിറ്റി ചേരാനിരിക്കെയാണ് അദ്ദേഹം സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിലെ എം.പിയാണ് സുധാകരൻ. എം.പി സ്ഥാനത്തിരിക്കുന്നവർ മത്സരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്
എണ്ണവില കുതിക്കുന്നു
പശ്ചിമേഷ്യയിലെ സംഘർഷം അനുദിനം രൂക്ഷമാകവേ എണ്ണവിലയിൽ വൻ വർധന. എണ്ണവില ഇന്നലെ ഒരു ഘട്ടത്തിൽ ബാരലിന് 119.50 ഡോളർ വരെ ഉയർന്നശേഷം 110 ഡോളറായി. 2022നുശേഷം ആദ്യമായാണ് എണ്ണവില ഇത്രയധികം ഉയരുന്നത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് അന്ന് വിലവർധനയ്ക്കു കാരണമായത്. അതിനുശേഷം ആദ്യമായാണ് എണ്ണവില 100 ഡോളർ കടക്കുന്നത്. യുദ്ധം രണ്ടാം വാരത്തിലേക്കു കടന്നതിനു പിന്നാലെയാണ് എണ്ണവില ഉയർന്നത്. ഗൾഫ് രാജ്യങ്ങളിൽ എണ്ണവിതരണം നിർത്തിയിരിക്കുകയാണ്. ടെഹ്റാനിലെ എണ്ണഡിപ്പോകളിലേക്ക് ഇസ്രയേലും ആക്രമണം
മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ബിജെപി പ്രതിഷേധം; പോലീസ് ലാത്തിവീശി
മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെ ബിജെപി പ്രതിഷേധം. പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്കും വീട്ടിലേക്കും ബിജെപി പ്രവർത്തകർ മാർച്ച് നടത്തിയത് സംഘർഷത്തിൽ കലാശിച്ചു. കെ.ബി.ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് മന്ത്രിയുടെ പത്തനാപുരത്തെ വീട്ടിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പഞ്ചായത്ത് ഓഫീസ് പടിക്കൽ എത്തിയപ്പോൾ പോലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ നീക്കുന്നതിനിടെ പോലീസ് ലാത്തിവീശി. ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ
എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗത്തിൻ്റെ കുടുംബസംഗമം
എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും അബിഗരെ പശ്ചിംകൗണ്ടി റെസിഡൻഷ്യൽ അസോസിയേഷൻ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുഖ്യാതിഥി ഡോ. പ്രസീത സതീഷ് പരിപാടി ഉദ്ഘാടനം ചെയ്‌തു. വിശിഷ്ടാതിഥികൾ എൻ.എസ്.എസ് കർണാടക ബോർഡ് വൈസ് ചെയർമാൻമാർ ബിനോയ് എസ് നായർ, ശിവപ്രസാദ്, ജനറൽ സെക്രട്ടറി ശശിധരൻ നായർ, ബോർഡ് ഓർഗനൈസിങ്ങ് സെക്രട്ടറി വിജയകുമാർ, നായർ വോയ്സ് എഡിറ്റോറിയൽ അംഗങ്ങൾ കൃഷ്ണകുമാർ, ബിജുപാൽ നമ്പ്യാർ,
സമൂഹസേവനത്തിൽ മാതൃകയായ വനിതകൾക്ക് ആദരം; വൈറ്റ്‌ഫീൽഡിൽ വനിതാദിനാഘോഷം ശ്രദ്ധേയമായി
വൈറ്റ്‌ഫീൽഡിലെ ശ്രീ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റിൻ്റെയും തൊദൽനുടി കന്നഡ മാസികയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം അർത്ഥവത്തായ രീതിയിൽ നടന്നു. വിവർത്തകയും ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റേഴ്സ് അസോസിയേഷൻ പ്രസിഡണ്ടുമായ ഡോ. സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു. പ്രഗതി ഡിഗ്രി കോളേജ്, കാഡുഗോടി പ്രിൻസിപ്പാൾ ഡോ. ചന്ദ്രകാന്ത നായക് പരിപാടി ഉദ്ഘാടനം ചെയ്തു. ആർട്ട് ഓഫ് ലിവിങ് ആചാര്യൻ ശ്രീനിവാസ്, ശ്രീ സരസ്വതി എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡണ്ട് ബി.ശങ്കർ എന്നിവർ ആശംസാപ്രസംഗം
മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടിയേക്കും
മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയേക്കും. തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങൾ മുന്നണിയെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടുന്നത്. നാളെ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. യോഗത്തിൽ ഗണേഷ് പങ്കെടുക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തും ഗണേഷ് കുമാറിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു. ആ സമയത്ത് എൽഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കാണാന്‍ പാടില്ലാത്ത
ഗണേഷിന്റെ യോഗ്യത കൂടുതൽ അറിയാവുന്നത് ആർ.ബാലകൃഷ്ണപിള്ളക്ക്: രാഹുൽ മാങ്കൂട്ടത്തിൽ
മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ഊരും പേരും ഇല്ലാതെ ഇ മെയിലിലൂടെ ഒരു പരാതി ലഭിച്ചപ്പോള്‍ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിട്ടയാളാണ് മുഖ്യമന്ത്രി. കെ.ബി.ഗണേഷ് കുമാറിനെ എപ്പോഴാണ് അറസ്റ്റ് ചെയ്യുക. ഹോട്ടല്‍ വളഞ്ഞ് രാത്രി എംഎഎല്‍എയെ അറസ്റ്റ് ചെയ്ത പോലീസാണിതെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു. ഗണേഷ് കുമാർ തന്റെ യോഗ്യതയെ കുറിച്ച് പറഞ്ഞു. എന്നാൽ ഗണേഷിന്റെ യോഗ്യത ഏറ്റവും നന്നായി അറിയാവുന്നത്
സഞ്ജു തലസ്ഥാനത്തെത്തി; സഞ്ജുവിന് വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം
ടി20 ലോകകപ്പ് ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുത്ത സഞ്ജു സാംസൺ തിരുവനന്തപുരത്തെത്തി. അഹമ്മദാബാദിൽ നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ സഞ്ജുവിനെ മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. സഞ്ജു സാംസൺ ഫൈനലിൽ 46 പന്തുകളിൽ നിന്ന് 89 റൺസ് നേടിയിരുന്നു. സഞ്ജുവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്.
ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 23ന്
ബെംഗളൂരു മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുവുത്സവം 2026 മാസം മാർച്ച് 21, 22, 23 എന്നീ തിയതികളിലായി നടക്കും. 21ന് പൂത്താലി ഘോഷയാത്രയോടു കൂടി ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഉത്സവം 23-ാം തിയ്യതി മാർച്ച് ചക്കുളത്തമ്മയുടെ ഇഷ്ടവഴിപാടായ പൊങ്കാല, മഹാഗുരുതി എന്നിവയോടുകൂടി സമാപിക്കും. പൊങ്കാലയ്ക്ക് ആവശ്യമായ സാധനങ്ങൽ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതായിരിക്കും. പൂത്താലി/തിരുവാഭരണ ഘോഷയാത്ര 21 ന് രാവിലെ 7.30ന് രാമചന്ദ്രപുരം കേശവനിലയത്തിൽ നിന്നും പുറപ്പെട്ട്
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആകാശ പറവയിലെ അന്തേവാസികളോടൊപ്പം വനിതാ ദിനം ആഘോഷിച്ചു
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി നാഗവാരയ്ക്ക് സമീപമുള്ള തനിസാന്ദ്ര റോഡിലെ ത്രിത്വ ആശ്രമം (ആകാശ പറവ) വനിതാ പുനരധിവാസ കേന്ദ്രത്തിൽ അന്തേവാസികളോടൊപ്പം വനിതാ ദിനം ആഘോഷിച്ചു. ആശ്രമത്തിലെ അന്തേവാസികൾക്ക് ആവശ്യമായ വിവിധ നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജനങ്ങളും സമാജത്തിൻ്റെ നേതൃത്വത്തിൽ സമ്മാനമായി കൈമാറി. പരിപാടിയുടെ ഭാഗമായി അന്തേവാസികൾ പാട്ടുകൾ ആലപിക്കുകയും തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. സമാജം പ്രവർത്തകർ ജീവിതത്തിലെ പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും അതിജീവിച്ച്