ഭാര്യ നേരിട്ട് പരാതി തന്നാൽ മാത്രം മന്ത്രി ഗണേശ് കുമാറിനെതിരെ കേസെടുക്കുമെന്ന നിലപാടിൽ പൊലീസ്
മന്ത്രി കെ. ബി. ഗണേശ് കുമാറിനെരെ ഭാര്യ പരാതി നൽകിയാൽ മാത്രം കേസെടുക്കാമെന്ന നിലപാടിൽ പൊലീസ്. ഗാർഹിക പീഡനത്തിലോ കയ്യേറ്റത്തെക്കുറിച്ചോ ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ കേസെടുക്കാമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ബിന്ദുമേനോൻ്റെ വെളിപ്പെടുത്തലിൽ വിശദമായ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്. ഗണേശിൻ്റെ ജീവനക്കാർ കയ്യേറ്റം ചെയ്തതിൽ ഭാര്യ ബിന്ദു പരാതി നൽകിയാൽ കേസെടുക്കേണ്ടി വരും. ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവരാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്നും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ
ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി
ഇറാനിൽ നിന്നു പുറത്തുപോകുമ്പോൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് പൗരന്മാർക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ യുദ്ധം രണ്ടാം ആഴ്ചയിലേക്കു കടന്ന സാഹചര്യത്തിലാണു ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. വ്യക്തമായ നിർദേശങ്ങൾ ലഭിക്കാതെ ഒരു കാരണവശാലും അതിർത്തികളിലേക്കു പോകരുതെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്.ഇന്ത്യൻ പൗരന്മാർക്കുള്ള അടിയന്തര ഹെൽപ്പ് ലൈനുകളും എംബസി നൽകിയിട്ടുണ്ട്. മൊബൈൽ നമ്പറുകൾ: +98 912 810 9115, +98 912 810 9102, +98 912 810
കർണാടക മൈനോറിറ്റി കൾച്ചറൽ സെൻ്ററിൻ്റെ റംസാൻ റിലീഫ് കിറ്റ് വിതരണം ആരംഭിച്ചു
കർണാടക മൈനോറിറ്റി കൾച്ചറൽ സെൻ്ററിൻ്റെ ഈ വർഷത്തെ റംസാൻ റിലീഫ് കിറ്റ് വിതരണം നീലസന്ദ്രയിൽ ആരംഭിച്ചു. കിറ്റ് വിതരണം മൂസ വൈക്കിംഗ് ഉൽഘാടനം ചെയ്തു. ബാംഗ്ലൂരിലെ പത്തോളം പ്രദേശങ്ങളിലെ റിലീഫ് കിറ്റ് വിതരണം തുടർന്നുള്ള ദിവസങ്ങളിൽ നടത്തുമെന്ന് പ്രസിഡൻ്റ് ഈസ ടി.ടി.കെ അറിയിച്ചു. അശ്റഫ് സാഗർ, സിറാജ് കൊല്ലത്തി, അയാസ്, മുസ്തഫ വി.കെ, അസ്ഗർ, സിറാജ് വണ്ണാർപേട്ട്, റിയാസ്, നൗഷാദ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം
ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം. യശ്വന്ത്പൂർ – കാച്ചെഗുഡ വന്ദേ ഭാരത് എക്സ്പ്രസിൻ്റെയും, ബെംഗളൂരു-കലബുറഗി വന്ദേ ഭാരത് എക്സ്പ്രസിൻ്റെയും സമയക്രമത്തിലാണ് മാറ്റം വന്നിരിക്കുന്നത്. കാച്ചെഗുഡ-യശ്വന്ത്പൂർ വന്ദേ ഭാരത് എക്സ്പ്രസ് ( 20703 ) ഹിന്ദുപൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന സമയത്തിലാണ് മാറ്റം വന്നിരിക്കുന്നത്. നിലവിൽ ട്രെയിൻ ഉച്ചതിരിഞ്ഞ് 3:48നാണ് സ്റ്റേഷനിൽ എത്തുന്നത്. ഇത് ഉച്ചതിരിഞ്ഞ് 3:55 ആയി പരിഷ്കരിക്കും. തിരിച്ചുള്ള യശ്വന്ത്പൂർ-കച്ചെഗുഡ വന്ദേഭാരത് എക്സ്പ്രസ്
എൽപിജി സിലിണ്ടറുകൾ ലഭ്യമല്ലാതായി; ബെംഗളൂരു നഗരത്തിലെ ഹോട്ടലുകൾ ഇന്നുമുതൽ പ്രവർത്തിക്കില്ല
എൽപിജി സിലിണ്ടറുകൾ പെട്ടെന്ന് ലഭ്യമല്ലാതായതോടെ ബെംഗളൂരു നഗരത്തിലെ ഹോട്ടലുകൾ ഇന്നുമുതൽ പ്രവർത്തിക്കില്ല. ബാംഗ്ലൂർ ഹോട്ടൽസ് അസേോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. മാർച്ച് 9 മുതൽ വാണിജ്യ ഗ്യാസ് സിലിണ്ടർ വിതരണം നിർത്തിവച്ചിരിക്കുകയാണെന്ന് സംഘടന പറഞ്ഞു. അടുത്ത 70 ദിവസത്തേക്ക് ഗ്യാസ് വിതരണത്തിൽ തടസ്സമുണ്ടാകില്ലെന്ന് എണ്ണക്കമ്പനികൾ പറഞ്ഞിരുന്നുവെന്നും എന്നാൽ പെട്ടെന്ന് വാണിജ്യ ഗ്യാസ് വിതരണം നിർത്താൻ തീരുമാനം വരികയായിരുന്നു. ഹോട്ടൽ വ്യവസായത്തിന് ഇത് വലിയ തിരിച്ചടിയാണെന്നും കേന്ദ്രം വിഷയത്തിൽ ഇടപെടണമെന്നും സംഘടന
ബംഗ്ലൂരു മലയാളി ഫോറം വനിതാ വിംഗിൻ്റെ വനിതാദിനാഘോഷം
ബന്നാർഗട്ട റോഡിലെ ഹുളിമാവിലുള്ള സാന്തോം ചർച്ച് ഹാളിൽ ബംഗ്ലൂരു മലയാളി ഫോറം വനിതാ വിംഗിൻ്റെ വനിതാദിനാഘോഷം നടത്തി. ലേഡീസ് വിങ് ചെയർപേഴ്‌സൺ ശ്രീമതി ജെസ്സി ഷിബു വിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംഘടനപ്രസിഡണ്ട് ജോജോ പി.ജെ, സെക്രട്ടറി ഷിബു ശിവദാസ്, മുൻ പ്രസിഡണ്ട് അഡ്വ.മെന്റോ ഐസക്, സീനിയർ വിങ് മെന്റർ അരുൺ ജോർജ് , ഡോ: ബീന പ്രവീൺ തുടങ്ങിയവർ സമൂഹത്തിലും, രാജ്യത്തും
ബെംഗളൂരുവിൽ ബൈക്കപകടത്തിൽ യൂത്ത്‌ലീഗ് നേതാവിനു ദാരുണാന്ത്യം
ഗ്രാമത്തിയിലെ തയ്യിൽ അബൂബക്കർ സിദ്ദീഖ് (44) ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. പരേതനായ കാസിമിൻ്റെയും ആയിഷയുടെയും മകനാണ്. കെഎംസിസി നേതാവും യൂത്ത്‌ലീഗ് പുതുച്ചേരി സംസ്ഥാന മുൻ സെക്രട്ടറിയുമായിരുന്നു. ബെംഗളൂരു എഐകെഎംസിസിയുടെയും സമസ്‌തയുടെയും സജീവ പ്രവർത്തകനുമാണ്. പള്ളൂർ സിഎച്ച് സെന്റ്റർ ജോയിൻ്റ് സെക്രട്ടറിയായിരുന്നു. ഭാര്യ : നാദിറമകൾ : ദുഹ. സഹോദരങ്ങൾ: ഷംസീർ, സഫീർ (ദുബായ്), പരേതനായ ഷമ്മാസ്. കബറടക്കം ഇന്ന് 7ന് ഗ്രാമത്തി ജുമമസ്ജിദിൽ നടക്കും.
മന്ത്രി കെ.ബി. ഗണേഷ് കുമാറിനോട് മന്ത്രിസ്ഥാനം രാജിവെക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കും
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഭാര്യ ഉന്നയിച്ച ആരോപണത്തിൽ കടുത്ത നിലപാടുമായി എൽ ഡി എഫ്. മന്ത്രിസ്ഥാനം രാജിവെക്കാൻ ഗണേഷിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.മുഖ്യമന്ത്രി മുതിർന്ന നേതാക്കളുമായി വിഷയത്തിൽ ആശയവിനിമയം നടത്തി. ഭാര്യ ഉന്നയിച്ച പരാതിയിൽ സംരക്ഷണത്തിനും ന്യായീകരണത്തിനും നിൽക്കാതെ ഗണേഷിനെ മാറ്റിനിർത്തുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് എല്ലാ നേതാക്കൾ അറിയിച്ചത്. മുഖ്യമന്ത്രിയുടെ മകളെ വിവരങ്ങൾ അറിയിച്ചെന്ന് ഗണേഷിൻ്റെ ഭാര്യ പറഞ്ഞതും സ്ഥിതി കൂടുതൽ ഗൗരവമാക്കിയിട്ടുണ്ട്. ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ ഗണേഷ്
യുദ്ധം ഏകദേശം അവസാനിച്ചു, ഹോർമൂസ് ഏറ്റെടുക്കും: ട്രംപ്
അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം ഏകദേശം അവസാനിച്ചെന്ന് ഡോണാൾഡ് ട്രംപ്. നാലോ അഞ്ചോ ആഴ്ചകൾ യുദ്ധം നീണ്ടുനിൽക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചത്, യുഎസ് വളരെയേറെ മുന്നിലാണെന്നും ഇത് വേഗത്തിൽ തന്നെ അവസാനിച്ചെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇറാന് നാവിക സേനയോ വ്യോമസേനയോ ഇല്ല,, ആശയവിനിമയ സംവിധാനങ്ങളും ഇല്ല. അവരുടെ മിസൈലുകളെല്ലാം ചിതറിപ്പോയി, അവരുടെ ഡ്രോണുകൾ എല്ലായിടത്തും നശിപ്പിക്കപ്പെടുകയാണ്. സൈനികപരമായി അവർക്ക് ഇനി ഒന്നും തന്നെ അവശേഷിക്കുന്നില്ല.-ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് ഏറ്റെടുക്കുന്നതിനെക്കുറിച്ച് യുഎസ് ആലോചിക്കുകയാണ്. ഹോർമുസ്
ബൈയപ്പനഹള്ളി-ഹൊസൂർ ഇരട്ടപ്പാത പദ്ധതി 86 ശതമാനത്തോളം പൂർത്തിയായി
ബൈയപ്പനഹള്ളി – ഹൊസൂർ ഇരട്ടപ്പാത പദ്ധതി 86 ശതമാനത്തോളം പൂർത്തിയായതായി സൗത്ത് വെസ്‌റ്റേൺ റെയിൽവേയുടെ ബെംഗഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു. 48 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി, ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്ന തൊഴിലാളികളുടെയും ദിവസേനയുള്ള യാത്രക്കാരുടെയും യാത്രാസമയം ഗണ്യമായി കുറയ്ക്കാനും നിലവിലുള്ള ഒറ്റപ്പാത കാരണമുണ്ടാകുന്ന ഗതാഗത കുരുക്ക് കുറയ്ക്കാനും സഹായിക്കും. പദ്ധതിയുടെ നിർമ്മാണച്ചുമതല നൽകിയത് കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കമ്പനിക്കാണ്. 2020-ൽ ആയിരുന്നു അത്. ഈ