എൻ.എസ്.എസ് കർണാടക ചിക്കബാനവാര കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും അന്താരാഷ്ട്ര വനിതാ ദിനാഘോഷവും അബിഗരെ പശ്ചിംകൗണ്ടി റെസിഡൻഷ്യൽ അസോസിയേഷൻ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മുഖ്യാതിഥി ഡോ. പ്രസീത സതീഷ് പരിപാടി ഉദ്ഘാടനം ചെയ്‌തു. വിശിഷ്ടാതിഥികൾ എൻ.എസ്.എസ് കർണാടക ബോർഡ് വൈസ് ചെയർമാൻമാർ ബിനോയ് എസ് നായർ, ശിവപ്രസാദ്, ജനറൽ സെക്രട്ടറി ശശിധരൻ നായർ, ബോർഡ് ഓർഗനൈസിങ്ങ് സെക്രട്ടറി വിജയകുമാർ, നായർ വോയ്സ് എഡിറ്റോറിയൽ അംഗങ്ങൾ കൃഷ്ണകുമാർ, ബിജുപാൽ നമ്പ്യാർ, എഴുത്തുകാരൻ ഡോ.പ്രേംരാജ് കെ കെ എന്നിവർ പങ്കെടുത്തു.

അതിഥികളായി യശ്വന്തപുരം കരയോഗം സെക്രട്ടറി സുരേഷ് ജി നായർ, വിക്രമൻ നായർ, ധനേഷ് കുമാർ എന്നിവരും ആശംസ പ്രസംഗം നടത്തി. കരയോഗം സെക്രട്ടറി സുരേഷ് കൃഷ്ണ സ്വാഗതവും, പ്രസിഡണ്ട് കുമാരൻ കെ അധ്യക്ഷപ്രസംഗവും നടത്തി. വനിതാ ദിനത്തിൻ്റെ ഭാഗമായി കരയോഗത്തിലെ മുതിർന്ന വനിതാ അംഗത്തിനെ ആദരിക്കുന്നതോടൊപ്പം 10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ മൊമൻ്റോ, ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകി അനുമോദിച്ചു. തുടർന്ന് കരയോഗം സൗപർണിക സ്ത്രീശക്തിയുടെയും കരയോഗം അംഗകളുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. ദിവ്യ സുരേഷിൻ്റെ നന്ദി പ്രസംഗത്തോടെ പരിപാടികൾ അവസാനിച്ചു.

Related Posts