ശ്രീരാമോത്സവ ശോഭയാത്രയുടെ നോട്ടീസ് പ്രകാശനം നടന്നു
വിശ്വഹിന്ദുപരിഷത് കെ.ആർ പുരം ജില്ലയുടെ നേതൃത്വത്തിൽ ശ്രീരാമനവമിയുടെ ഭാഗമായി മാർച്ച് 28ന് നടത്തുവാൻ നിശ്ചയിച്ച ശ്രീരാമോത്സവ ശോഭയാത്രയുടെ വിശദമായ നോട്ടീസ് പ്രകാശനം നടന്നു. വിശ്വഹിന്ദുപരിഷത് കെ.ആർ പുരം ജില്ലകാര്യദർശി ജി എം നിതീഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ വച്ച് സമന്വയ, സംഘമിത്ര, എൻ എസ് എസ്, പാലക്കാടൻ കൂട്ടായ്മ തുടങ്ങിയ മലയാളി സംഘടനാ നേതാക്കൾക്ക് നൽകിക്കൊണ്ട് ജില്ലാ കാര്യദർശി നിർവ്വഹിച്ചു. മാർച്ച് 28ന് വൈകിട്ട് മൂന്ന്
അമേരിക്ക ഊർജ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാൻ
അമേരിക്ക തങ്ങളുടെ ഊർജ നിലയങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന് ഇറാൻ. ഇറാന്റെ തന്ത്രപ്രധാനമായ ഊർജ കേന്ദ്രങ്ങളോ വൈദ്യുതി നിലയങ്ങളോ ലക്ഷ്യം വെച്ചാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം പൂർണമായും തടസപ്പെടുത്തുമെന്നാണ് ഭീഷണി. ലോകത്ത് ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. സൗദി അറേബ്യ,
ലിസ്റ്റിക്കിൾ മൂന്നാം പതിപ്പ് പുറത്തിറങ്ങി; തനിമ ബംഗളൂരുവിൻ്റെ ഈദ് ഉപഹാരം
ബംഗളൂരു: നഗരത്തിലെ മലയാളി സമൂഹത്തിനിടയിൽ സർഗ്ഗാത്മകമായ വായനാനുഭവം പകരുന്ന തനിമ കലാസാഹിത്യ വേദി ബംഗളൂരുവിൻ്റെ ഡിജിറ്റൽ മാഗസിനായ ‘ലിസ്റ്റിക്കിളിൻ്റെ’ (LISTICLE) മൂന്നാം പതിപ്പ് പുറത്തിറങ്ങി. തനിമ ബംഗളൂരു ടീമിന്റെ ഈദ് ഉപഹാരമായി തയ്യാറാക്കിയ ഈ ലക്കം കുട്ടികൾക്കായുള്ള ‘കിഡ്‌സ് സ്പെഷ്യൽ എഡിഷൻ’ (Kids Special Edition) ആയാണ് പുറത്തിറക്കിയിരിക്കുന്നത്. നീതിയുടെ സാക്ഷികളാവുക“നീതിയുടെ സാക്ഷികളാവുക” എന്നതാണ് ഈ ലക്കത്തിൻ്റെ മുഖ്യ പ്രമേയം. കുട്ടികളിൽ അറിവിനോടൊപ്പം ധാർമ്മിക മൂല്യങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ്
ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്ക്കാര സമർപ്പണവും വനിതാ ദിനാഘോഷവും നടത്തി
സർഗധാര സാംസ്ക്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത നാടകകൃത്ത് ശാർങ്ഗധരൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള 2026ലെ ശാർങ്ഗധരൻ സ്മാരക സർഗ്ഗധാര പുരസ്ക്കാരം പ്രശസ്ത സാംസ്ക്കാരിക പ്രവർത്തകൻ രാജഗോപാൽ മുള്ളത്തിന് നൽകി. സാമൂഹ്യ സേവനത്തിൽ പ്രത്യേക അഭിനിവേശമുണ്ടായിരുന്ന രാജഗോപാൽ മുള്ളത്ത് ചെറുപ്പം മുതൽ കലാസാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സ്കൂൾ കാലം മുതൽ നാടകങ്ങളിലും, മറ്റു കലാപരിപാടികളിലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഡിഫെൻസ് സർവീസിൽ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുമ്പോൾ എല്ലാ ആഘോഷങ്ങളിലും നടക്കുന്ന നാടകങ്ങളിൽ അഭിനയിച്ചിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി
ഇടതുമുന്നണിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണയ്‌ക്കുമെന്ന് പിഡിപി. ഇടതു മതേതര ചേരിക്കെ സംഘപരിവാറിന്‍റെ ‘മതഭീകരവാദ രാഷ്‌ട്രീയ’ത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയു. യു ഡി എഫ് ‘മൃദു ഹിന്ദുത്വ’ത്തെ രഹസ്യമായി പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അവര്‍ അധികാരത്തിലിരുന്നപ്പോള്‍ അഴിമതിയും ഉണ്ടായിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃ യോഗത്തിലാണ് പി ഡി പി ചെയര്‍മാന്‍ മദനി തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മതേതര വോട്ടുകള്‍ ഏകീകരിക്കാനാണ് നിലവിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിനൊപ്പം
കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
ബാംഗ്ലൂർ കേരള സമാജം വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. വനിതാ വിഭാഗം ചെയർപേഴ്സനായി സുധ വിനേഷ്, കൺവീനറായി രമ്യ ഹരികുമാർ എന്നിവരെ തെരഞ്ഞെടുത്തു. കേരള സമാജം പ്രസിഡണ്ട് ഹനീഫ്.എം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി..സുധീഷ്, ജനറൽ സെക്രട്ടറി റജി കുമാർ, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ.ഒ.കെ, ട്രഷറർ ജോർജ് തോമസ്, അസിസ്റ്റന്റ് സെക്രട്ടറി മുരളിധരൻ, വിനു.ജി തുടങ്ങിയവർ സംബന്ധിച്ചു. വനിതാ വിഭാഗം വൈസ് ചെയർപേർസൺമാർ ദിവ്യ മുരളി, അജിത
ശബരിമല യുവതീ പ്രവേശനം; ദേവപ്രശ്‌നത്തിൽ വിലക്ക് തുടരണമെന്നാണ് നിർദ്ദേശം: തന്ത്രി കണ്ഠരര് രാജീവരര്
തന്ത്രി കണ്ഠരര് രാജീവരര് ശബരിമല യുവതീ പ്രവേശനത്തിലെ വിലക്ക് തുടരണമെന്ന് സുപ്രീം കോടതിയെ അറിയിച്ചു. ദെെവിക ശക്തിയിൽ നിന്നുള്ള ആധികാരിക നിർദേശമായി ഇത് അംഗീകരിക്കണമെന്നും ദേവപ്രശ്‌നത്തിൽ വിലക്ക് തുടരണമെന്നാണ് വ്യക്തമായതെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ രാജീവരര് പറയുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി ഈ മാസം 23 വരെ വിവിധ കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നു. ഈ കേസിൽ പ്രധാന കക്ഷിയാണ് തന്ത്രി
എയർ ഇന്ത്യ വിമാനം എത്തിയില്ല: കരിപ്പൂരിൽ കുടുങ്ങി യാത്രക്കാർ
എയർ ഇന്ത്യ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ എത്താതിരുന്നതോടെ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് പുലർച്ചെ 3 മണിക്ക് ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. എന്നാൽ ഇത് വരെ വിമാനം സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം
ഇന്ത്യയിൽ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തി എന്ന നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയിൽ ജനാധിപത്യ ഭരണത്തലവനായി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വ്യക്തി എന്ന നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പദവികളിൽ അദ്ദേഹം ആകെ 8,931 ദിവസങ്ങൾ ചിലവഴിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും റിക്കാർഡുകൾ മറികടന്നാണ് നരേന്ദ്ര മോദി ഈ ചരിത്ര നേട്ടം കൈവരിച്ചത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി 2001 ഒക്ടോബർ 7 നാണ് അധികാരമേറ്റത്. തുടർന്ന് 12 വർഷത്തിലധികം (4,607 ദിവസങ്ങൾ) അദ്ദേഹം
എസ്.എൻ.ഡി.പി ആർ ടി നഗർ ശാഖയുടെ വാർഷിക പൊതുയോഗം
എസ് എൻ ഡി പി ആർ ടി നഗർ ശാഖയുടെ വാർഷിക പൊതുയോഗം ശാഖ ഓഫീസിൽ വച്ച് നടന്നു. സെക്രട്ടറി സുജിത്ത് ലാൽ വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കും അവതരിപ്പിച്ചു. അടുത്ത ഒരു വർഷത്തേക്കുള്ള ഭാവി പരിപാടികൾ സെക്രട്ടറി യോഗത്തിൽ പ്രഖ്യാപിച്ചു. യോഗത്തിൽ ശാഖാ പ്രസിഡണ്ട് ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡണ്ട് എ.ആനന്ദൻ ഉദ്‌ഘാടനം നിർവഹിച്ചു, വൈസ് പ്രസിഡണ്ട് എൻ. വത്സൻ, സെക്രട്ടറി സത്യൻ പുത്തൂർ, യൂണിയൻ കൗൺസിലർ