മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; നാല് മലയാളികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്ടു നിന്ന് ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. മൈസൂരു എക്സ്പ്രസ് ഹൈവേയിൽ മദ്ദൂരിനും ചന്നപട്ടണയ്ക്കും ഇടയിലായിരുന്നു അപകടം. തിങ്കളാഴ്ച പുലർച്ചെ 4.10 നുണ്ടായ സംഭവത്തിൽ കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിർ (27) എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസാണ്
ശബരിമല യുവതി പ്രവേശനം: ഇന്ന് ദേവസ്വം ബോർഡ് നിലപാട് അറിയിക്കും
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ തങ്ങളുടെ പുതിയ നിലപാട് അറിയിക്കും. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലമാണ് ബോർഡ് സമർപ്പിക്കുന്നത്. നേരത്തെ ബോർഡ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് വാദങ്ങൾ സമർപ്പിക്കാനുള്ള സമയം കോടതി ഇന്നത്തേക്ക് നീട്ടി നൽകിയത്.
ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്
ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. ഇറാൻ – യുഎസ് യുദ്ധം നിലവിലെ സ്ഥിതി തുടർന്നാൽ യുദ്ധം രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടേക്കുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് നിലപാടാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തൽ ശ്രമങ്ങളെ ഇസ്രയേൽ സ്വാധീനിച്ചേക്കും. ഇസ്രയേലിന്റെ നിലപാടാണ് പ്രധാന പ്രശ്നമെന്നും ചർച്ചകൾക്ക് ഇപ്പോൾ വലിയ മാറ്റം ഉണ്ടാക്കാൻ
വി ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും; പത്രിക സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വി ഡി സതീശൻ നേരിടുന്ന ഏഴാമത്തെ തെരഞ്ഞെടുപ്പാണിത്. പറവൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാകും പത്രികാ സമര്‍പ്പണം. നാമനിർദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകുന്നത് പ്ലാച്ചിമട സമരസമിതി നേതാക്കളാണ്. അടുത്തിടെ പ്ലാച്ചിമടയിലെത്തി പ്രതിപക്ഷ നേതാവ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. 1996ലെ നിയമസഭ തെരഞ്ഞെടുപ്പിലായിരുന്നു പറവൂരിൽ ആദ്യമായി വി ഡി സതീശൻ പറവൂരിൽ മത്സരിക്കാനെത്തിയത്.
ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽനിന്ന് 8.3 കോടി രൂപയുടെ രാസലഹരി പിടികൂടി
ഡൽഹിയിൽ നിന്ന് ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽനിന്ന് 8.3 കോടി രൂപയുടെ രാസലഹരി പിടിച്ച കേസിൽ 3 പേരെ റവന്യു ഇന്റലിജൻസ് അറസ്‌റ്റ് ചെയ്‌തു. 26 വയസ്സുകാരനായ മിസോറം സ്വദേശിയുടെ ബാഗിൽ നിന്നാണു ലഹരി പിടികൂടിയത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽനിന്നായി 2 പേരെ കൂടി പോലീസ് അറസ്‌റ്റ് ചെയ്തു. ഒരാളുടെ വീട്ടിൽ നിന്ന് 200 സിം കാർഡുകളും 45 ഡെബിറ്റ്, ക്രെഡിറ്റ്
കന്നഡ നടി രണ്യ റാവു ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
നടി രണ്യ റാവു ഉള്‍പ്പെട്ട 102 കോടി രൂപയുടെ സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. വ്യാജരേഖകളും വിഐപി സൗകര്യങ്ങളും ഉപയോഗിച്ച്, ദുബായില്‍ നിന്ന് 15 യാത്രകളിലൂടെ 127.87 കിലോഗ്രാം സ്വര്‍ണം രണ്യ റാവു കടത്തിയെന്നാണ് കണ്ടെത്തല്‍. കോടതിയില്‍ സമര്‍പ്പിച്ച വിശദമായ കുറ്റപത്രത്തില്‍ ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി സാഹില്‍ സക്കറിയ ജെയിനിനെയും നടിയുടെ സുഹൃത്തായ തരുണ്‍ കൊണ്ടൂരുവിനെയും പ്രതിയാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 127 കിലോഗ്രാമിലധികം സ്വര്‍ണം ഇന്ത്യയിലേക്ക് കടത്തിയ രണ്യ
രാഷ്ട്രപതി ദ്രൗപദി മുർമു ഏപ്രിൽ 1ന് തുമക്കൂരുവിൽ
ഏപ്രിൽ 1ന് ലിംഗായത്ത് ആസ്ഥാനമായ തുമക്കുരു സിദ്ധഗംഗ മഠത്തിൽ നടക്കുന്ന ശിവകുമാര സ്വാമി ജയന്തിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു വിശിഷ്‌ടാതിഥിയാകും. രാഷ്ടപതി 31നു ബെംഗളൂരുവിലെത്തും. ലോക്‌ഭവനിൽ തങ്ങുന്ന രാഷ്ട്രപതി കോപ്റ്ററിൽ തുമക്കൂരുവിലേക്കു പോകും. മഠത്തിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായി രാഷ്ട്രപതി സംവദിക്കും. 10000 വിദ്യാർഥികളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി.സോമണ്ണ പറഞ്ഞു.
16,000 ടൺ എൽ.പി.ജിയുമായി ചരക്ക് കപ്പൽ മംഗളൂരു തുറമുഖത്ത്
പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ 16,000 ടൺ എൽ.പി.ജിയുമായി സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ പിക്സിസ് പയനിയർ ഇന്നലെ മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടു. അമേരിക്കയിലെ ടെക്സാസിൽ നിന്നാണ് എൽ.പി.ജി കയറ്റിയത്. മംഗളൂരുവിലെ ഏജിസ് ഗ്യാസ് സംഭരണ യൂണിറ്റിലേക്ക് ഗ്യാസ് മാറ്റുന്ന പ്രക്രിയ ആരംഭിച്ചെന്ന് ന്യൂ മംഗളൂരു തുറമുഖ അതോറിട്ടി അറിയിച്ചു. വരും ദിവസങ്ങളിൽ ഓസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഗ്യാസ് എത്തുമെന്നാണ് സൂചന. 96,000 മെട്രിക് ടൺ അസംസ്‌കൃത എണ്ണ വഹിച്ച്
ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫാത്തിമ മുബഷിറയെയാണ് കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻതന്നെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കുട്ടിയുടെ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന് ഇറാൻ
ഊർജ നിലയങ്ങൾ ആക്രമിച്ചാൽ ഡിമോന ആണവ നിലയം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. വിദേശ മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ വന്നത്. ഇറാൻ – അമേരിക്ക യുദ്ധം നിലവിലെ സ്ഥിതി തുടർന്നാൽ യുദ്ധം രണ്ടോ മൂന്നോ ആഴ്ച കൂടി നീണ്ടേക്കുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ ശ്രമങ്ങളെ ഇസ്രയേൽ സ്വാധീനിച്ചേക്കും. ചർച്ചകൾക്ക് ഇപ്പോൾ വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഇസ്രയേലിന്റെ നിലപാടാണ്