തണുപ്പിൽ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്ന നിരാലംബർക്ക് ആശ്വാസമായി പുതപ്പുകൾ വിതരണം ചെയ്ത് RIBK BANGALORE അംഗങ്ങൾ. സംഘടനയുടെ നേതൃത്വത്തിൽ തുടർച്ചയായ എട്ടാം വർഷമാണ് ഈ കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചത്.
2017 മുതൽ സാമൂഹിക, സാംസ്കാരിക, ആതുരസേവന രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന സംഘടനയിലെ അംഗങ്ങൾ സിറ്റി മാർക്കറ്റ്, കലാശിപാളയം, മജസ്റ്റിക്, യശ്വന്ത്പൂർ തുടങ്ങിയ പ്രദേശങ്ങളിൽ നേരിട്ടെത്തിയാണ് പുതപ്പുകൾ വിതരണം ചെയ്തത്. തെരുവോരങ്ങളിലും കടത്തിണ്ണകളിലും രാത്രി കഴിയുന്ന നിരാലംബരെ കണ്ടെത്തി തണുപ്പിൽനിന്ന് സംരക്ഷണം നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം.
തണുപ്പിൻ്റെ കാഠിന്യം വർധിക്കുന്ന സാഹചര്യത്തിൽ നിരാലംബർക്ക് ആശ്വാസവും കരുതലും പകരുന്ന സംഘടനയുടെ പ്രവർത്തനം മാതൃകാപരമായി. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവർക്ക് RIBK BANGALORE-ൻ്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും അവസരമുണ്ട്. വിവരങ്ങൾക്ക് 9986938884.