ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. ഇ​റാ​ൻ – അ​മേ​രി​ക്ക യു​ദ്ധം നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ യു​ദ്ധം ര​ണ്ടോ മൂ​ന്നോ ആ​ഴ്ച കൂ​ടി നീ​ണ്ടേ​ക്കു​മെ​ന്ന് തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹ​കാ​ൻ ഫി​ദ​നെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ളെ ഇ​സ്ര​യേ​ൽ സ്വാ​ധീ​നി​ച്ചേ​ക്കും. ച​ർ​ച്ച​ക​ൾ​ക്ക് ഇ​പ്പോ​ൾ വ​ലി​യ മാ​റ്റം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് തോ​ന്നു​ന്നി​ല്ലെ​ന്നും ഇ​സ്ര​യേ​ലി​ന്‍റെ നി​ല​പാ​ടാ​ണ് പ്ര​ധാ​ന പ്ര​ശ്ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​റാ​ന് നേ​രെ​യും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ​യും ന​ട​ന്ന​ത് ശ​രി​യാ​യ കാ​ര്യ​ങ്ങ​ള​ല്ല. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും തു​ർ​ക്കി അ​റി​യി​ച്ചു.

Related Posts