അ​മേ​രി​ക്ക തങ്ങളുടെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ലോ​ക​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ക​പ്പ​ൽ പാ​ത​യാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടു​മെ​ന്ന് ഇറാൻ. ഇ​റാ​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളോ വൈ​ദ്യു​തി നി​ല​യ​ങ്ങ​ളോ ല​ക്ഷ്യം വെ​ച്ചാ​ൽ ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​കു​മെ​ന്ന് ഇ​സ്ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി) വ്യ​ക്ത​മാ​ക്കി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ച​ര​ക്ക് നീ​ക്കം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ഭീ​ഷ​ണി. ലോ​ക​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ അ​ഞ്ചി​ലൊ​ന്നും ക​ട​ന്നു​പോ​കു​ന്ന​ത് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യാ​ണ്. സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തെ ഇ​ത് നേ​രി​ട്ട് ബാ​ധി​ക്കും. ‌

Related Posts