ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി ഹോർമുസ് തുറന്നു കിടക്കുകയാണ്: ഇറാൻ
ഇറാന് ഹോർമുസ് കടലിടുക്ക് തുറന്ന് നൽകാൻ 48 മണിക്കൂർ സമയം അനുവദിച്ചുകൊണ്ടുള്ള അമേരിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കു പ്രതികരണവുമായി ഇറാൻ. തങ്ങളുടെ ശത്രുക്കൾക്കും അവരുമായി ബന്ധമുള്ളവർക്കും ഒഴികെ മറ്റെല്ലാവർക്കും വേണ്ടി ഹോർമുസ് കടലിടുക്ക് തുറന്നു തന്നെ കിടക്കുകയാണെന്ന് യുഎന്നിന്‍റെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷന്‍റെ (ഐഎംഒ) ഇറാൻ പ്രതിനിധി അലി മൗസവി പ്രസ്താവനയിലൂടെ അറിയിച്ചു. കപ്പലുകളുടെയും അവരുടെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇറേനിയൻ അധികാരികളുമായി ഏകോപനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാവികരെ
ഖത്തറിൽ ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടം; 6 പേര്‍ മരിച്ചു
ഖത്തറിൻ്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. അപകടത്തിൽ കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിവ് പരിശീലന പറക്കലിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നനാണ് വിവരം. പുലര്‍ച്ചെ രാജ്യത്തിൻ്റെ സമുദ്രാതിര്‍ത്തിക്കുള്ളിലായിരുന്നു അപകടം. ഹെലികോപ്റ്ററില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത് മാരിടൈം സെര്‍ച്ച് ആന്റ് റെസ്‌ക്യു ടീമിനൊപ്പം ഖത്തര്‍ ഇന്റര്‍നാഷനല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യു ഗ്രൂപ്പും തിരച്ചിലിനായി രംഗത്തുണ്ടായിരുന്നു.
കൊല്ലത്ത് ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു
ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി അനന്തുവിൻ്റെയും ജിഗീതുവിൻ്റെയും ഏകമകൾ അവന്തികയാണു മരിച്ചത്. മുളവൂർക്കോണത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടരയോടെയായിരുന്നു സംഭവം. ഗീതുവും അവന്തികയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ഗീതു പറമ്പിലെ പപ്പായ കുത്തിയിടുമ്പോൾ ഒപ്പം നിൽക്കുകയായിരുന്നു അവന്തിക. കിണറിനു സമീപത്തുണ്ടായിരുന്ന സ്റ്റൂളിൽ കയറി ആൾമറയിലേക്കു പിടിച്ചുകയറാൻ ശ്രമിക്കവേ കിണറ്റിലേക്കു വീഴുകയായിരുന്നു. ഓടിയെത്തിയ ഗീതു കുട്ടിയുടെ കയ്യിൽ പിടിച്ചെങ്കിലും വഴുതിപ്പോയി.
ഇറാന്റെ ആക്രമണങ്ങളിൽ കടുത്ത നടപടിയുമായി സൗദി അറേബ്യ; ഇറാനിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി
ഇറാന്റെ ആക്രമണങ്ങളിൽ കടുത്ത നടപടിയുമായി സൗദി അറേബ്യ. റിയാദിലെ ഇറാനിയൻ മിലിട്ടറി അറ്റാഷെയും എംബസി ജീവനക്കാരും ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി പുറത്താക്കി. ഇറാനിയൻ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ തുടങ്ങി 5 ഉദ്യോഗസ്ഥരോടാണ് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടത്. ഇറാൻ ഉദ്യോഗസ്ഥരെ ‘പെർസോണ നോൺ ഗ്രാറ്റ’ ആയി പ്രഖ്യാപിച്ചാണ് പുറത്താക്കിയത്. സൗദിയുടെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും സാമ്പത്തിക
ടോൾ പിരിവ് ഇനി ഡിജിറ്റൽ; ടോൾ നൽകാത്ത വാഹന ഉടമകൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ഇ-നോട്ടീസ്; പുതിയ നിയമ പരിഷ്കാരങ്ങളുമായി കേന്ദ്രം
ഇന്ത്യയിലെ ദേശീയപാതകളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ടോൾ പ്ലാസകൾ പൂർണ്ണമായും ഒഴിവാക്കാൻ നീക്കം തുടങ്ങി കേന്ദ്ര സർക്കാർ. തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന ‘ഫ്രീ ഫ്ലോ’ ടോൾ സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ടോൾ ചട്ടങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വരുത്തിയിരിക്കുന്നത്. വാഹനം നിർത്താതെ തന്നെ ടോൾ ഈടാക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ടോൾ
47,236 മെട്രിക് ടൺ എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ ‘പിക്സിസ് പയനിയർ’ മംഗലാപുരം തീരത്ത് എത്തി
യുഎസിൽ നിന്ന് 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് കപ്പൽ മംഗളൂരുവിലെത്തി. പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെ ഇന്ത്യക്ക് ആശ്വാസമായാണ് ചരക്കുകപ്പൽ എത്തിയത്. ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് പുറപ്പെട്ട പിക്സിസ് പയനിയർ എന്ന ചരക്ക് കപ്പലാണ് ഇന്ന് രാവിലെ ന്യൂ മാംഗളൂർ തുറമുഖത്ത് എത്തിയത്. തുറമുഖ അതോറിറ്റിയുടെ ഡെയ്‌ലി വെസൽ പൊസിഷൻ അനുസരിച്ച്, സിംഗപ്പൂർ പതാകയുള്ള ടാങ്കർ രാവിലെ ആറോടെ 13-ാം നമ്പർ ബെർത്തിൽ നങ്കൂരമിട്ടു. യുഎസിൽ
ഒമാനിൽ മിന്നൽപ്രളയം; 2 മലയാളികൾ മരിച്ചു, ഒരാളെ കാണാതായി
ഒമാനിലെ മിന്നൽ പ്രളയത്തിൽ 2 മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവരുടെ ഉമ്മയായ റംലയ്ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിൻ്റെ ഭാര്യയാണ് ഷംല. പെരുന്നാളിന് യൂസഫിൻ്റെ കുടുംബത്തോടൊപ്പോവും യാത്ര പോയതായിരുന്നു. നിസാൻ പട്രോൾ വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു. 4 കുട്ടികൾ ഉൾപ്പടെ 6 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഒമാനിൽ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
സാങ്കേതിക തകരാർ; ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു
ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ഖത്തറിലെ ആഭ്യന്തര മന്ത്രാലയവും പ്രതിരോധമന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. അതേസമയം, ഹെലികോപ്റ്ററിലുണ്ടായിരുന്നവരുടെ എണ്ണത്തിൽ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല
വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
വീട്ടിലെ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിം (43) ആണ് അറസ്റ്റിലായത്. ഇബ്രാഹിമിന്റെ ഭാര്യ മുഹസിന (37) രണ്ട് മാസം മുൻപ് ആയിരുന്നു വീട്ടിൽ പ്രസവിച്ചത്. വീട്ടിലെ പ്രസവത്തിന് പിന്നാലെ ആറാം ദിവസം കുഞ്ഞു മരിച്ചിരുന്നു. പിന്നാലെ അണുബാധ മൂലം മാസങ്ങളായി ദുരിതത്തിലായിരുന്നു മുഹസിന. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും മുഹസിനയെ പ്രവേശിപ്പിച്ചു.
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറക്കണം; അന്ത്യശാസനവുമായി ട്രംപ്
ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ പ്ലാന്റുകൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ അന്ത്യശാസനം. യുഎസ് ഓഹരി വിപണിയെ എണ്ണവിലയിലെ കുതിച്ചുചാട്ടം തകർത്തതിനു പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം സൈനിക നടപടികൾ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നാണ് ട്രംപ് പറഞ്ഞിരുന്നു. യുഎസും ഇസ്രയേലും ടെഹ്റാനിൽ കഴിഞ്ഞ 28 ന് സംയുക്തമായി ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. തുടർന്ന് യുഎസ്