ഇ​റാന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സൗ​ദി അ​റേ​ബ്യ. റി​യാ​ദി​ലെ ഇ​റാ​നി​യ​ൻ മി​ലി​ട്ട​റി അ​റ്റാ​ഷെ​യും എം​ബ​സി ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സൗ​ദി പു​റ​ത്താ​ക്കി. ഇ​റാ​നി​യ​ൻ മി​ലി​ട്ട​റി അ​റ്റാ​ഷെ, അ​സി​സ്റ്റ​ന്റ് മി​ലി​ട്ട​റി അ​റ്റാ​ഷെ തു​ട​ങ്ങി 5 ഉ​ദ്യോ​ഗ​സ്ഥ​രോ​ടാ​ണ് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ രാ​ജ്യം വി​ടാ​ൻ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​നി​യാ​ഴ്ച ഉ​ത്ത​ര​വി​ട്ട​ത്.

ഇ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ‘പെ​ർ​സോ​ണ നോ​ൺ ഗ്രാ​റ്റ’ ആ​യി പ്ര​ഖ്യാ​പി​ച്ചാ​ണ് പു​റ​ത്താ​ക്കി​യ​ത്. സൗ​ദി​യു​ടെ സി​വി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളു​ടെ​യും യു​എ​ൻ ചാ​ർ​ട്ട​റി​ന്‍റെ​യും ലം​ഘ​ന​മാ​ണെ​ന്ന് സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

2023-ൽ ​ചൈ​ന​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ഒ​പ്പു​വ​ച്ച ബീ​ജിം​ഗ് ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ളും 2026-ലെ ​യു​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ പ്ര​മേ​യ​വും ഇ​റാ​ൻ ലം​ഘി​ച്ച​താ​യി സൗ​ദി കു​റ്റ​പ്പെ​ടു​ത്തി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ചാ​ർ​ട്ട​റി​ലെ ആ​ർ​ട്ടി​ക്കി​ൾ 51 പ്ര​കാ​രം രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന് സൗ​ദി ആ​വ​ർ​ത്തി​ച്ചു.

Related Posts