കാന്‍ഡിഡേറ്റ് ചെസ്സില്‍ വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ വൈശാലിക്ക് കിരീടം
കാന്‍ഡിഡേറ്റ് ചെസ്സില്‍ വനിതാവിഭാഗത്തില്‍ ഇന്ത്യയുടെ വൈശാലിക്ക് കിരീടം. കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് തമിഴ്നാട്ടുകാരിയായ വൈശാലി. ഇനി വനിതാവിഭാഗം ലോക ചെസ് കിരീടത്തിന് വൈശാലി ചൈനയുടെ ജു വെന്‍ജുവിനെ നേരിടും. പുരുഷ വനിതാ വിഭാഗത്തിലെ ലോക ചെസ് ചാമ്പ്യന്മാരെ നേരിടാനുള്ള ടൂര്‍ണ്ണമെന്‍റായതിനാല്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിന് ഏറെ പ്രാധാന്യം നല്‍കുന്നു. 14 റൗണ്ടുകളില്‍ നിന്നായി എട്ടരപോയിന്‍റോടെയാണ് വൈശാലി കാന്‍ഡിഡേറ്റ് കിരീടം സ്വന്തമാക്കിയത്. 14 റൗണ്ടുള്ള മത്സരത്തില്‍ ഉക്രൈന്‍-റഷ്യന്‍ ചെസ്
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം; പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്
ലഖ്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മറികടന്നു. നിശ്ചിത ഓവറിൽ അവർക്ക് 146 റൺസ് എടുക്കാനേ ലഖ്നൗ സൂപ്പർ ജയന്റ്സിനു കഴിഞ്ഞുള്ളു.മയാങ്ക് യാദവ് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും അത് സ്കോർ ബോർഡിൽ പ്രതിഫലിച്ചില്ല. 160-170 റൺസ് എങ്കിലും പ്രതിരോധിക്കാൻ വേണ്ടിയിരുന്ന സ്ഥാനത്താണ് ലഖ്നൗ കുറഞ്ഞ സ്കോറിലൊതുങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് വിരാട് കോഹ്ലി മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ആറ്
മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ഉടൻ; യാത്രാസമയം 13 മണിക്കൂര്‍ ആയി ചുരുങ്ങും
രാജ്യത്ത് രണ്ടാം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ കഴിഞ്ഞ ദിവസമാണ് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പ്രഖ്യാപിച്ചത്. പൂനെ വഴിയാണ് യാത്ര. ഇതോടെ ബെംഗളൂരുവിനും പൂനെക്കുമിടയിലുള്ള ദൂരം 13 മണിക്കൂര്‍ ആയി ചുരുങ്ങും. നിലവില്‍ ഈ റൂട്ടിലോടുള്ള പ്രധാന ട്രെയിനുകള്‍ ഉദ്യാന്‍ എക്‌സ്പ്രസും കോയമ്പത്തൂര്‍ എക്‌സ്പ്രസുമാണ്. കോയമ്പത്തൂരില്‍ 19.20 മണിക്കൂറും ഉദ്യാനില്‍ 18.15 മണിക്കൂറുമാണ് വേണ്ടി വരുന്നത്. വന്ദേഭാരത് സ്ലീപ്പറില്‍ ആറ് മണിക്കൂര്‍ ലാഭിക്കാന്‍ സാധിക്കും. ബെംഗളൂരു-പൂനെ
‘ഹോർമുസ് കടലിടുക്ക് സുരക്ഷിതമായിരിക്കണം’; യുഎസ് പ്രസിഡണ്ടുമായി 40 മിനിട്ട് ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി
പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവുമാണ് 40 മിനിട്ട് നീണ്ട സംഭാഷണത്തിൽ ചർച്ചയായത്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ട്രംപ് ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആഗോള വ്യാപാരത്തിൻ്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തുറന്ന് നൽകേണ്ടതിൻ്റെ പ്രാധാന്യം ഇരുനേതാക്കളും ചർച്ച ചെയ്തു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നാളെ രാവിലെ 11.30 മുതല്‍ രാത്രി ഏഴുമണിവരെയാണ് നിയന്ത്രണമേര്‍പ്പെടുത്തുക. പ്രധാനമന്ത്രിയുടെ യാത്രാ റൂട്ടിലെ ഇരുവശങ്ങളിലും വാഹന പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചു. വിമാനത്താവളം, തമ്പാനൂര്‍, ചാക്ക, കിളളിപ്പാലം ഉള്‍പ്പെടെയുളള പ്രധാന റോഡുകളില്‍ ഗതാഗതം വഴിതിരിച്ചുവിടും. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ നാലുമണി വരെയും വൈകീട്ട് ആറുമണി മുതല്‍ ഏഴുമണി വരെയും ശംഖുമുഖം- എയര്‍പോര്‍ട്ട് റൂട്ടില്‍ വാഹനങ്ങള്‍ അനുവദിക്കില്ല.പാര്‍ക്കിംഗ് നിയമം ലംഘിക്കുന്ന
തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ബംഗാളിൽ അഞ്ച് വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് കോൺഗ്രസ് നേതാവ് രാഹുൽ പ്രസംഗിച്ചത്. ബംഗാളിൽ ബിജെപിക്ക് വളരാൻ അവസരമൊരുക്കിയത് തൃണമൂൽ കോൺഗ്രസിൻ്റെ നിലപാടുകളാണെന്നടക്കമുള്ള രൂക്ഷ വിമർശനങ്ങൾ മുർഷിദാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഉന്നയിച്ചു. തൃണമൂൽ സർക്കാരിൻ്റെ അഴിമതികളും ഭരണ പരാജയങ്ങളും തുറന്നുകാട്ടിയ രാഹുൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കരുത്തുപകരാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. ശാരദ തട്ടിപ്പ് കേസ് ഉൾപ്പെടെയുള്ള അഴിമതികൾ
ഗുണ്ടൽപേട്ടിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
കർണാടകയിലെ ചാമരാജനഗറിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികളാണ് അപകടത്തിൽപെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ഗുണ്ടൽപേട്ടിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കാറിൽ ചെന്നിടിക്കുകയായിരുന്നു. അയിഷ നൂരി (41), മുഹമ്മദ് അസീർ (37), നോഹ (19), എന്നിവരാണ് മരിച്ചത്. മുഹമ്മദ് അസീർ ബെംഗളൂരുവിൽ ബിഇഎംഎല്ലിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ നിന്ന് മൈസൂരുവിലേക്ക് സഹോദരിയേയും കുട്ടികളേയും കൂട്ടി പോകുന്നതിനിടയിലാണ് ദാരുണമായ അപകടം.
കേരള സമാജം വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു
ബാംഗ്ലൂർ കേരള സമാജം യെലഹങ്ക സോണിൻ്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിഷുക്കണി കിറ്റുകളുടെ വിതരണ ഉത്ഘാടനം കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി വിനു ജി നിർവഹിച്ചു. സോൺ വൈസ് ചെയർമാൻ അജയൻ എം ബി അധ്യക്ഷത വഹിച്ചു. കൺവീനർ അനീഷ് കൃഷ്ണൻ, ജോയിന്റ് കൺവീനർ മാരായ മുകേഷ്, മനോജ്, വേണുഗോപാൽ, വിപിൻരാജ്, വനിതാ വിഭാഗം ചെയർപേഴ്സൺ ആശ വിജയഗോപാൽ, കൺവീനർ ഷൈനി, വൈസ് ചെയ്‌പേഴ്സൺ അനു വിപിൻ
സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രി; നാളെ സത്യപ്രതിജ്ഞ ചെയ്യും
സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമാണ് സാമ്രാട്ട് ചൗധരി. ഉപമുഖ്യമന്ത്രിയായ വിജയ് സിന്‍ഹയാണ് സാമ്രാട്ട് ചൗധരിയുടെ പേര് നിര്‍ദേശിച്ചത്. നിതീഷ് കുമാറിൻ്റെ വിശ്വസ്തനായ അദ്ദേഹം ആര്‍ജെഡിയിലും ജെഡിയുവിലും പ്രവര്‍ത്തിച്ചതിന് ശേഷം ബിജെപിയിലേക്ക് എത്തിയ നേതാവാണ്. ബിഹാറില്‍ ബിജെപിയുടെ ആദ്യത്തെ മുഖ്യമന്ത്രി എന്ന പ്രത്യേകതയും ഇനി സാമ്രാട്ട് ചൗധരിയ്ക്കുണ്ട്. താരാപൂര്‍ മണ്ഡലത്തില്‍
തമിഴ്നാട്ടിൽ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക
തമിഴ്നാട്ടിൽ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രി ജെ.പി.നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമ ആനുകൂല്യങ്ങൾ, ഭരണപരിഷ്കരണങ്ങൾ ഉൾപ്പെടെയുള്ളവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ. കെ.അണ്ണാമലൈയും മറ്റ് മുതിർന്ന ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഓരോ കുടുംബത്തിനും ഒറ്റത്തവണ 10,000 രൂപ സഹായം, വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. ദീപാവലി, പൊങ്കൽ, തമിഴ്നാട് പുതുവത്സര ദിനം തുടങ്ങി വിശേഷ ദിവസങ്ങളിലായി സൗജന്യ എൽപിജി ആണ്