റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു
Kerala
1 min read
17.0k

റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു

ജനുവരി 27, 2025
0

റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. വ്യാപാരികളുമായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നടത്തിയ ചർച്ചയിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്. എല്ലാ മാസത്തെയും വേതനം 15-ാം തീയതിക്ക് മുമ്പ് നൽകുമെന്നും മന്ത്രി പറഞ്ഞു. ഡിസംബറിലെ ശമ്പളം നാളെത്തന്നെ നൽകുമെന്ന് മന്ത്രി വ്യാപാരികൾക്ക് ഉറപ്പ് നൽകി. നാളെ മുതൽ എല്ലാ റേഷൻ കടകളും സാധാരനിലയിൽ തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Continue Reading
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനൻ തുടരും
Kerala
0 min read
11.9k

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനൻ തുടരും

ജനുവരി 27, 2025
0

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ. മോഹനൻ തുടരും. 2018 ലാണ് സംസ്ഥാന കമ്മറ്റി അംഗമായ സി.എൻ. മോഹനൻ ആദ്യം ജില്ലാ സെക്രട്ടറിയായത്. കൊച്ചിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ 46 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 11 പേർ ഇതിൽ പുതുമുഖങ്ങളാണ്. കഴിഞ്ഞ കമ്മിറ്റിയിൽ ഉണ്ടായിരുന്ന പത്തു പേരെ ഒഴിവാക്കി. കെ.ജെ. മാക്സ്‌സി, സി. മണി, കെ.കെ. ഏലിയാസ്, സി.എൻ. സുന്ദരൻ, പി. വാസുദേവൻ, ടി.വി. നിധിൻ, കെ.എ. ജോയി,

Continue Reading
ലിവിംഗ് ടുഗതര്‍ ബന്ധത്തെ തുടര്‍ന്നുണ്ടായ കൊലപാതകം; പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി കത്തിച്ചു
India
1 min read
13.9k

ലിവിംഗ് ടുഗതര്‍ ബന്ധത്തെ തുടര്‍ന്നുണ്ടായ കൊലപാതകം; പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിലാക്കി കത്തിച്ചു

ജനുവരി 27, 2025
0

ന്യൂഡല്‍ഹി ഗാസിപുരില്‍ സ്യൂട്ട്‌കേസിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ അന്വേഷണം എത്തിപ്പെട്ടത് കൊലപാതകത്തില്‍. ഗാസിപുരിലെ വിജനമായ സ്ഥലത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് ഒരു സ്യൂട്ട്കേസ് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം സ്യൂട്ട്കേസിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി. “ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കത്തിക്കരിഞ്ഞ സ്യൂട്ട്കേസും അതില്‍ കത്തിക്കരിഞ്ഞ ശരീരവും മാത്രമാണുണ്ടായിരുന്നത്. സ്യൂട്ട്കേസ് കണ്ടെത്തിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം തുടങ്ങിയത്.” – ഈസ്റ്റ് ഡൽഹി

Continue Reading
മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ്റെ ടീസർ റിലീസ് ചെയ്‌തു
Entertainment
1 min read
13.2k

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ്റെ ടീസർ റിലീസ് ചെയ്‌തു

ജനുവരി 27, 2025
0

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ്റെ ടീസർ റിലീസ് ചെയ്‌തു. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരും ലൈകാ പ്രൊഡക് ഷനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രചന മുരളി ഗോപി. മാർച്ച് 27ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.വിദേശ രാജ്യങ്ങളിൽ അടക്കം ഷൂട്ട് ചെയ്‌ത ചിത്രത്തിൻ്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ടീസർ റിലീസ് ചെയ്‌തിട്ടുണ്ട്. എമ്പുരാൻ്റെ കൂടുതൽ വിവരങ്ങളൊന്നും

Continue Reading
നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്, നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
Kerala
0 min read
13.9k

നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്, നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ജനുവരി 27, 2025
0

അടുത്ത ബന്ധുവിൻ്റെ നാല് വയസുളള മകളെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. നടൻ നല്‍കിയ മുൻകൂർ ജാമ്യഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് ബി വി നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസില്‍ നേരത്തെ നടൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിനുപിന്നാലെയാണ് കൂട്ടിക്കല്‍ ജയചന്ദ്രൻ സുപ്രീംകോടതിയെ സമീപിച്ചത്. പോക്‌സോ കേസ് ദുരുപയോഗം ചെയ്തതാണെന്നും പരാതിക്ക് പിന്നില്‍

Continue Reading
ബിജെപി പാലക്കാട് ഈസ്‌റ്റ് ജില്ലാ പ്രസിഡൻ്റ്  ആയി ചുമതലയേറ്റ് പ്രശാന്ത് ശിവൻ
Kerala
0 min read
16.7k

ബിജെപി പാലക്കാട് ഈസ്‌റ്റ് ജില്ലാ പ്രസിഡൻ്റ് ആയി ചുമതലയേറ്റ് പ്രശാന്ത് ശിവൻ

ജനുവരി 27, 2025
0

പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാനുള്ള ആർഎസ്എസ് ഇടപെടലിൻ്റെ പ്രതിസന്ധിക്ക് പരിഹാരമായി ബിജെപി പാലക്കാട് ഈസ്‌റ്റ് ജില്ലാ പ്രസിഡൻ്റായി പ്രശാന്ത് ശിവൻ ചുമതലയേറ്റു. ഭരണാധികാരി പ്രമീള ദേവിക്ക് മുൻപാകെയാണ് പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്‌തത്. ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എസ് രാധാകൃഷ്‌ണൻ ആണ്. കഴിഞ്ഞ ദിവസങ്ങളിൽ ഏഴ് കൗൺസിലർമാർ, പ്രശാന്ത് ശിവൻ ചുമതലയേറ്റാൽ സ്ഥാനം രാജിവയ്ക്കുമെന്നാണ് പറഞ്ഞത്. ഇതിനൊപ്പം നാല് കൗൺസിലർമാരും കൂടി രാവിലെ ചേർന്നതോടെ പ്രതിസന്ധി

Continue Reading
മഹാരാഷ്ട്രയിൽ ഗില്ലൻബാരി സിൻഡ്രോം പടരുന്നു; ഒരു മരണം, 101 പേർക്ക് രോഗബാധ
India
1 min read
13.0k

മഹാരാഷ്ട്രയിൽ ഗില്ലൻബാരി സിൻഡ്രോം പടരുന്നു; ഒരു മരണം, 101 പേർക്ക് രോഗബാധ

ജനുവരി 27, 2025
0

മഹാരാഷ്ട്രയിൽ ഗില്ലൻബാരി സിൻഡ്രോം പടരുന്നു. രോഗബാധിതരുടെ എണ്ണം 101 ആയി ഉയർന്നു. ഇതിൽ 33 സ്ത്രീകളും 68 പുരുഷന്മാരും ഉൾപ്പെടുന്നു. വെൻ്റിലേറ്ററിൽ 16 പേർ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. രോഗം ബാധിച്ച് സോളാപൂരിൽ ഒരാൾ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. സോളാപൂർ സ്വദേശിയായ ഇയാൾ പൂനെയിൽ വന്നിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തിന് രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്. രോഗം പ്രധാനമായും പൂനെ മുൻസിപ്പാലിറ്റി, പിംപ്രി-ചിഞ്ച് വാഡ് മേഖലകളിലാണ് പടരുന്നത്. ഈ മേഖലയിൽ നിന്നും

Continue Reading
കൂരാച്ചുണ്ട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; 13 ൽ 11 അംഗങ്ങൾ പിന്തുണച്ചു.
Kerala
0 min read
14.5k

കൂരാച്ചുണ്ട് പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; 13 ൽ 11 അംഗങ്ങൾ പിന്തുണച്ചു.

ജനുവരി 27, 2025
0

യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിൽ അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ ലീഗും കോൺഗ്രസും സിപിഎമ്മും അടക്കം 13 ൽ 11 അംഗങ്ങൾ പിന്തുണച്ചു. കോൺഗ്രസ് സസ്പെൻഡ് ചെയ്‌ത പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാർക്കാട് പുറത്തായി. യുഡിഎഫ് ധാരണപ്രകാരം ലീഗിനായി പ്രസിഡൻ്റ് സ്ഥാനം മാറാതിരുന്നതിനെ തുടർന്നാണ് അവിശ്വാസം പ്രമേയം അവതരിപ്പിച്ചത്. എതിർചേരിയിലേക്ക് പോളി കാർക്കാട് പോയാലും ഭരണം നിലനിർത്താനുള്ള ഭൂരിപക്ഷം പഞ്ചായത്തിൽ യുഡിഎഫിനുണ്ട്. പോളി കാർക്കാട് പുറത്തായതോടെ ഇനി

Continue Reading
ബിജെപി ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു; നാലിടത്ത് വനിതകൾ
Kerala
0 min read
11.9k

ബിജെപി ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു; നാലിടത്ത് വനിതകൾ

ജനുവരി 27, 2025
0

ബിജെപി ജില്ലാ പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മലപ്പുറത്ത് ദീപാ പുഴയ്‌ക്കൽ, കാസർഗോഡ് എം എൽ അശ്വിനി, കൊല്ലത്ത് രാജി സുബ്രഹ്മണ്യൻ, തൃശൂർ നോർത്ത് നിവേദിത സുബ്രഹ്മണ്യൻ എന്നിവരാണ് വനിതാ ജില്ലാ അധ്യക്ഷന്മാർ. സ്ത്രീ ശാക്തീകരണം ബിജെപിക്ക് പ്രസംഗിക്കാൻ മാത്രമുള്ളതല്ല എന്നും സുരന്ദ്രൻ പറഞ്ഞു. മൂന്ന് ജില്ലാ പ്രസിഡൻ്റുമാർ ക്രിസ്ത്യൻ ന്യൂനപക്ഷത്ത് നിന്നും പട്ടികജാതി സമുദായത്തിൽ നിന്ന് രണ്ട് ജില്ലാ അധ്യക്ഷൻമാരും എന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Continue Reading
കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് മദ്യ വില വർധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ
Kerala
1 min read
15.4k

കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് മദ്യ വില വർധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ

ജനുവരി 27, 2025
0

മദ്യ കമ്പനികൾക്കു വേണ്ടി വില വർധിപ്പിച്ചുള്ള സർക്കാർ തീരുമാനത്തിനു പിന്നാലെ കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി മദ്യ വില വർധിപ്പിച്ചത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ്’വി.ഡി. സതീശൻ വാർത്താകുറിപ്പിൽ ആരോപിച്ചു. സുതാര്യതയില്ലാത്ത തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനു വേണ്ടി 341 ബ്രാൻഡുകളുടെ വിലയാണ് 10 രൂപ മുതൽ 50 രൂപ വരെ വർധിപ്പിച്ചത്. ഇതിൽ സർക്കാർ ജനപ്രിയ ബ്രാൻഡുകളുടെയെല്ലാം വില വർധിപ്പിച്ചിട്ടുണ്ട്. വില വർധിപ്പിച്ച

Continue Reading