നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്
Kerala
0 min read
10.2k

നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്

ജനുവരി 28, 2025
0

സാമൂഹികമാധ്യമങ്ങൾ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. കഴിഞ്ഞ ഏതാനും ദിവസമായി നടിയെ പരാമർശിച്ചും ടാഗ് ചെയ്‌തും സംവിധായകൻ ഒട്ടേറെ പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതേ നടിയുടെ പരാതിയില്‍ പോലീസ് സനലിനെ അറസ്റ്റ് ചെയ്തിരുന്നു. 2022 മേയില്‍ അറസ്റ്റിലായ സനലിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. എളമക്കര പോലീസാണ് തിങ്കളാഴ്‌ച കേസ് രജിസ്റ്റർ ചെയ്‌തത്.

Continue Reading
എസ് എഫ് ഐ – കെ എസ്‌ യു  പ്രവർത്തകർ ഏറ്റുമുട്ടി; കാലിക്കറ്റ് സർവകലാശാല തൃശൂർ ജില്ലാ ഡി സോൺ കലോത്സവം നിർത്തിവച്ചു
Kerala
1 min read
12.4k

എസ് എഫ് ഐ – കെ എസ്‌ യു പ്രവർത്തകർ ഏറ്റുമുട്ടി; കാലിക്കറ്റ് സർവകലാശാല തൃശൂർ ജില്ലാ ഡി സോൺ കലോത്സവം നിർത്തിവച്ചു

ജനുവരി 28, 2025
0

എസ് എഫ് ഐ – കെ എസ്‌ യു – പ്രവർത്തകർ ഏറ്റുമുട്ടിയതിനെത്തുടർന്ന് കാലിക്കറ്റ് സർവകലാശാല തൃശൂർ ജില്ലാ ഡി സോൺ കലോത്സവം നിർത്തിവച്ചു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ആക്രമണത്തിൽ പരിക്കേറ്റ കേരളവർമ്മ എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് ആഷിശിൻ്റെ നില ഗുരുതരമാണ്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ആഷിശ്.മാള ഹോളി ഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ആണ് കലോത്സവം നടക്കുന്നത്. എസ്എഫ്ഐ ആണ് ആക്രമണത്തിന് പിന്നിലെന്ന്

Continue Reading
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംഭാഷണം നടത്തി
India
0 min read
11.2k

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംഭാഷണം നടത്തി

ജനുവരി 28, 2025
0

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംഭാഷണം നടത്തി. യുഎസ് പ്രസിഡന്‍റായി ട്രംപ് സ്ഥാനമേറ്റതിന് ശേഷം ഇതാദ്യമായാണ് മോദി അദ്ദേഹവുമായി ടെലിഫോണില്‍ സംസാരിച്ചത്. ഇരുകൂട്ടര്‍ക്കും നേട്ടങ്ങളുണ്ടാകുന്ന, വിശ്വസിക്കാവുന്ന പങ്കാളിത്തമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി ട്രംപിനോട് പറഞ്ഞു. രണ്ടാം തവണയും യുഎസില്‍ പ്രസിഡന്‍റായി അവരോധിക്കപ്പെട്ട ട്രംപിനെ മോദി അഭിനന്ദിക്കുകയും ചെയ്തു. ലോകസമാധാനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചതായി മോദി എക്സില്‍

Continue Reading
സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരുകിവെച്ചയാൾ അറസ്റ്റിൽ
Kerala
0 min read
15.1k

സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട് തിരുകിവെച്ചയാൾ അറസ്റ്റിൽ

ജനുവരി 27, 2025
0

കാഞ്ഞങ്ങാട് ശബരിമലയിലേക്ക്​ പോയ അയ്യപ്പ സംഘത്തിലെ സഹയാത്രികൻ്റെ ഇരുമുടിക്കെട്ടിൽ കള്ളനോട്ട്​ തിരുകിവെച്ചയാൾ അറസ്റ്റിലായി. കളനാട് ബാലഗോപാല ക്ഷേത്രത്തിനു സമീപം വാടക വീട്ടിലെ കിഷോർ കുമാർ (42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ആറിന് പാലക്കുന്നിലെ മൊബൈൽ കടയിൽ ഫോണിൻ്റെ ഡിസ്‌പ്ലേ മാറ്റാൻ ഉദുമ എരോലിലെ വിനോദ് 500 ൻ്റെ നാല് നോട്ടുകൾ നൽകിയിരുന്നു. ഇത് കള്ളനോട്ടാണെന്ന് കണ്ടെത്തിയതോടെ കടയുടമയുടെ പരാതിയിൽ എരോൽ വിനോദിനെ പ്രതിയാക്കി. പ്രാഥമിക അന്വേഷണത്തിൽ വിനോദിന് കള്ളനോട്ടു സംഘവുമായി

Continue Reading
മലയാള കൃതികൾ കന്നഡികരിലെത്തിച്ച വിവർത്തക പ്രതിഭയായിരുന്നു കെ.കെ.ജി: റൈറ്റേഴ്സ് ഫോറം
Association News
1 min read
10.6k

മലയാള കൃതികൾ കന്നഡികരിലെത്തിച്ച വിവർത്തക പ്രതിഭയായിരുന്നു കെ.കെ.ജി: റൈറ്റേഴ്സ് ഫോറം

ജനുവരി 27, 2025
0

ബംഗളൂരു: മലയാള സാഹിത്യ കൃതികൾ കന്നഡ ഭാഷലേക്ക് വിവർത്തനം ചെയ്ത് കന്നഡികരെ നമ്മുടെ സാഹിത്യത്തെക്കുറിച്ച് ബോധൽക്കരിക്കുകയെന്ന ദൗത്യം നിർവ്വഹിച്ച മഹദ് വ്യക്തിത്വമാണ് കെ.കെ. ഗംഗാധരൻ്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്ന് ബെംഗളൂർ മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ്സ് ഫോറം അഭിപ്രായപ്പെട്ടു. ഏതു ഭാഷയിലേക്കാണോ വിവർത്തനം ചെയ്യുന്നത് ആ ലക്ഷ്യ ഭാഷയിൽപ്പെട്ടവർക്ക് അത് അവരുടെ ഭാഷയിൽ തന്നെ ഉണ്ടായിട്ടുളള ഒരു കൃതി എന്ന പോലെ അനുകൂലമാവുകയും, അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് വിവർത്തനം സാർത്ഥമാകുന്നത്. അത്തരം

Continue Reading
വണ്ടിപ്പെരിയാറില്‍ കുടുംബാഗങ്ങളോടൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചവര്‍ അറസ്റ്റില്‍
Kerala
0 min read
10.6k

വണ്ടിപ്പെരിയാറില്‍ കുടുംബാഗങ്ങളോടൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചവര്‍ അറസ്റ്റില്‍

ജനുവരി 27, 2025
0

വണ്ടിപ്പെരിയാറിൽ കുടുംബാഗങ്ങളോടൊപ്പം യാത്ര ചെയ്‌ പെൺകുട്ടിയെ വാഹനം തടഞ്ഞു നിർത്തി ദേഹോപദ്രവമേൽപ്പിക്കുകയും പിതാവിനെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്‌ത കേസിലെ പ്രതികളെ വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്‌തു. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് സ്വദേശി മദൻ കുമാർ (22) വാഴത്തോപ്പ് ഇടുക്കി കോളനി സ്വദേശി ആര്യഭവനിൽ അഭിജിത്ത്, ( 23) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച്‌ച രാത്രി ഇഞ്ചിക്കാട് മുരുകൻ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ

Continue Reading
നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ വീട്ടിൽനിന്ന് കിട്ടിയത് വിഷക്കുപ്പിയും വടിവാളും
Kerala
0 min read
16.5k

നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ വീട്ടിൽനിന്ന് കിട്ടിയത് വിഷക്കുപ്പിയും വടിവാളും

ജനുവരി 27, 2025
0

പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന വടിവാളും വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി. ലഭിച്ച വിഷക്കുപ്പിയിൽ പകുതി ഇല്ലായിരുന്നു. ചെന്താമരയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് വിഷക്കുപ്പിയും വടിവാളും കണ്ടെത്തിയത്. പൊലീസ് ചെന്താമരയ്ക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. പൊലീസ് ഏഴ് സംഘങ്ങളായിട്ടാണ് തിരച്ചിൽ നടത്തുന്നത്. തെരച്ചിലിനു വേണ്ടി ഡോഗ് സ്ക്വാഡും ഉണ്ട്. അന്വേഷണം

Continue Reading
സ്മൃതി മന്ദാന മികച്ച വനിതാ ഏകദിന താരം; അഫ്ഗാനിസ്താൻ ഓൾറൗണ്ടർ അസ്‌മത്തുല്ല ഒമർസായ് മികച്ച പുരുഷ  താരം
Sports
0 min read
11.5k

സ്മൃതി മന്ദാന മികച്ച വനിതാ ഏകദിന താരം; അഫ്ഗാനിസ്താൻ ഓൾറൗണ്ടർ അസ്‌മത്തുല്ല ഒമർസായ് മികച്ച പുരുഷ താരം

ജനുവരി 27, 2025
0

ഇന്ത്യൻ ഓപണർ സ്മൃതി മന്ദാനയെ 2024ലെ ഐ.സി.സിയുടെ മികച്ച വനിതാ ഏകദിന താരമായി തെരഞ്ഞെടുത്തു. 2018 ലും 2022 ലും വനിതാ ക്രിക്കറ്റർ ഓഫ് ദ് ഇയർ ആയി തെരഞ്ഞെടുത്ത സമൃതിയെ തേടി മൂന്നാം തവണയാണ് ഐ.സി.സി പുരസ്ക്‌കാരമെത്തുന്നത്. ഇംഗ്ലണ്ടിൻ്റെ ടാമി ബ്യൂമോണ്ട്, ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്, എന്നിവരെ പിന്തള്ളിയാണ് സമൃതിയുടെ പുരസ്കാര നേട്ടം.പോയ വർഷം 13 ഇന്നിങ്‌സിൽനിന്ന് 57. 46 ശരാശരിയിൽ 747 റൺസാണ് സ്മൃതി മന്ദാന നേടിയത്.

Continue Reading
മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ അന്തരിച്ചു
Kerala
1 min read
11.5k

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ അന്തരിച്ചു

ജനുവരി 27, 2025
0

മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന നികിത സെൻ്റ് തെരേസാസ് കോളജ് മുന്‍ ചെയര്‍പഴ്‌സൻ കൂടിയായിരുന്നു. വിൽസൺസ് ഡിസീസ് എന്ന അപൂർവ രോഗബാധയ്ക്ക് ചികിത്സയിലിരിക്കെയാണ് അന്ത്യം. രോഗം ബാധിച്ചു കഴി‍ഞ്ഞ് രണ്ടുവട്ടം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി. രണ്ടാമത്തെ ശസ്ത്രക്രിയ ഒരാഴ്ച മുൻപായിരുന്നു. ദുബായിലുള്ള ഫ്ളവേഴ്സ് FMൻ്റെയും ഭാഗമായിരുന്നു നികിതാ നയ്യാര്‍.

Continue Reading
വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം,​ യുവാവിന് പരിക്കേറ്റു
Kerala
0 min read
14.5k

വയനാട്ടിൽ വീണ്ടും പുലിയുടെ ആക്രമണം,​ യുവാവിന് പരിക്കേറ്റു

ജനുവരി 27, 2025
0

പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയുടെ ഭീതി ഒഴിഞ്ഞതിനു പിന്നാലെ മുട്ടിൽമലയിൽ പുലിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ദിവസങ്ങൾക്ക് മുൻപ് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച മേഖലയാണ് മുട്ടിൽമല. പിണങ്ങോട് സ്വദേശി വിനീതിനാണ് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്വകാര്യ എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. യുവാവിൻ്റെ പരിക്ക് ഗുരുതരമല്ല.

Continue Reading