വാല്‍പ്പാറയില്‍ നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്
തമിഴ്നാട് വാല്‍പ്പാറയില്‍ ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്. തിരുപ്പൂരില്‍ നിന്ന് വാല്‍പ്പാറയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍പെട്ടത്. രാത്രി 1 മണിയോടെയാണ് ബസ് മറിഞ്ഞത്. ബസില്‍ 72 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവർ ഗണേഷനെ പൊള്ളാച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.
പച്ചകുത്തിയ അടയാളം തെളിവ്; മണിപ്പുർ കലാപക്കേസ് പ്രതി തലശ്ശേരിയിൽ അറസ്റ്റിൽ
തലശ്ശേരിയിൽ നിന്ന് മണിപ്പുർ കലാപക്കേസ് പ്രതി ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (21) ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ആരോഗ്യ പ്രവർത്തകരുടെ വേഷത്തിലെത്തി അറസ്റ്റ് ചെയ്തു. ഇവിടെ ഹോട്ടൽ തൊഴിലാളിയായിരുന്നു രാജ്‌കുമാർ. ഹോട്ടലിൻ്റെ തൊട്ടടുത്തായിരുന്നു താമസം. എൻഐഎ ഉദ്യോഗസ്ഥർ മഴക്കാലരോഗങ്ങൾ തടയാനുള്ള പരിശോധനയുടെ ഭാഗമായെത്തിയതാണെന്ന് പറഞ്ഞ് തൊഴിലാളികൾ താമസിക്കുന്ന ഓരോ മുറിയിലുമെത്തി തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടു. ആധാർകാർഡും കൈയിലെ ചിത്രവും ഒത്തുനോക്കിയാണ് രാജ്‌കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്‌കുമാർ പിടിയിലായെന്നറിഞ്ഞപ്പോൾ ഭാവമാറ്റമില്ലാതെ ഉദ്യോഗസ്ഥരുടെ
കാളികാവ് അടയ്ക്കാക്കുണ്ടിലെ നരഭോജി കടുവയുടെ ദൃശ്യം വനംവകുപ്പിൻ്റെ കാമറയിൽ പതിഞ്ഞു
മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിലെ നരഭോജി കടുവയുടെ ദൃശ്യം വനംവകുപ്പിൻ്റെ കാമറയിൽ പതിഞ്ഞു. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തു തന്നെയാണ് കടുവയെ കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കടുവ സൈലൻ്റ് വാലിയിൽ നിന്നുള്ളതാണെന്നും വനം വകുപ്പിൻ്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ വ്യക്തമാക്കി. വനംവകുപ്പ് ഡ്രോൺ കാമറ ഉപയോഗിച്ച് കടുവയുടെ സാന്നിധ്യമുള്ള സ്ഥലം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ഥലം തിരിച്ചറിഞ്ഞാൽ കുങ്കിയാനയെ ഉപയോഗിച്ച് പരിശോധന തുടരും. ഇ തിനായി മുത്തങ്ങയിലെ
സിഗരറ്റ് വാങ്ങിനല്‍കാൻ വിസമ്മതിച്ചു; ടെക്കി യുവാവിനെ കാർ ഇടിച്ചുകയറ്റി കൊന്നു
ബാംഗ്ലൂരിൽ ടെക്കി യുവാവിനെ റോഡിൽ വെച്ചുണ്ടായ തർക്കത്തിന് പിന്നാലെ കാറിടിപ്പിച്ച് കൊന്നു. ബെംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറായ എച്ച്.എൻ. സഞ്ജയ്(29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാറോടിച്ചിരുന്ന പ്രതീക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. കനകപുര റോഡിലെ വസന്തപുര ക്രോസിന് സമീപം മെയ് പത്താം തീയതി ആയിരുന്നു സംഭവം. സുഹൃത്തും സഞ്ജയും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചുകയറ്റുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. പ്രതീക് സിഗരറ്റ് വാങ്ങിനൽകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയുണ്ടായ
ഇഡി കേസ് ഒഴിവാക്കാന്‍ 2 കോടി കൈക്കൂലി; ഇഡി അസി. ഡയറക്ടര്‍ ഒന്നാം പ്രതി
രണ്ടു കോടി രൂപ ഇഡി കേസ് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി. കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ പരാതിയില്‍ എടുത്ത കേസിലാണ് നടപടിയെന്നും കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും എറണാകുളം വിജിലന്‍സ് സൂപ്രണ്ട് എസ് ശശിധരന്‍ വ്യക്തമാക്കി. ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണു കോടതിയില്‍ വിജിലന്‍സ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായെങ്കിലും ഇഡി ഉദ്യോാഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടില്ല.
മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ലൗലി തിയേറ്ററുകളിലെത്തി
ടമാര്‍ പഠാര്‍ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് ലൗലി. മാത്യു തോമസ് നായകനാക്കി ചെയ്ത ഫാൻ്റസി ഴോണറായ സിനിമ തിയേറ്ററുകളിലെത്തി. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ മാത്യു തോമസിനൊപ്പം ലൗലി എന്ന ഈച്ചയുമുണ്ട്. മലയാളത്തില്‍ ആദ്യമായാണ് ഈച്ച പ്രധാന വേഷത്തിലെത്തുന്നത്. ത്രിഡി രൂപത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷോര്‍ട് ഫിലിം ത്രെഡില്‍ നിന്നാണ് ലൗലി എന്ന സിനിമ സംഭവിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകനായ ദിലീഷ് കരുണാകരന്‍ പറയുന്നത്.
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ വ്‌ളോഗറായ യുവതി അടക്കം 6 പേര്‍ അറസ്റ്റിൽ
വ്ളോഗറായ യുവതി ഉൾപ്പെടെ ആറുപേർ പാകിസ്‌താന് വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായി. ഹരിയാനയിലെ ട്രാവൽ വിളോഗറായ ജ്യോതി മൽഹോത്ര, പഞ്ചാബ് സ്വദേശിനി ഗുസാല, യാമീൻ മുഹമ്മദ്, ഹരിയാന സ്വദേശികളായ ദേവീന്ദർ സിങ് ധില്ലൺ, അർമാൻ ആസിയവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലെ പാക് ഹൈക്കമ്മീഷൻ സ്റ്റാഫംഗമായിരുന്ന ഇഹ്‌സാനുൾ റഹീം എന്ന ഡാനിഷ് മുഖേന പാക് ചാരസംഘാനയിൽപ്പെട്ടവരുമായി ബന്ധം പുലർത്തിയെന്നും വിവരങ്ങൾ കൈമാറിയെന്നും കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഡാനിഷുമായും ഇയാൾ
കർണാടകയിൽ രണ്ട് റെയിൽ പാതകൾക്ക് സർവേ അനുമതി
രണ്ട് റെയിൽ പാതകളുടെ നിർമാണത്തിന് കർണാടകയിൽ അന്തിമ ലൊക്കേഷൻ സർവേ നടത്താൻ റെയിൽവേ ബോർഡ് അനുമതി നൽകി. ദക്ഷിണ പശ്ചിമ റെയിൽവേക്ക് കീഴിലാണ് രണ്ടു പാതകളും വരി 4. 73 കിലോമീറ്റർ വരുന്ന ഭദ്രാവതി- ചിക്കജാജൂർ സെ ക്ഷൻ, 162 കിലോമീറ്റർ വരുന്ന അൽമാട്ടി-യാദ്ഗിർ സെക്ഷൻ എന്നീ പാതകൾക്കാണ് അനുമതി. അൽമാട്ടി-യാദ്ഗിർ പാതയുടെ അന്തിമ സർവേക്ക് 4.05 കോടിയും ഭദ്രാവതി-ചിക്കജാജൂർ പാതക്ക് 1 825 കോടിയും തുക അനുവദിച്ചു. ജലസേചന
13 കൗൺസിലര്‍മാർ രാജിവെച്ചു; എഎപിക്ക് ഡല്‍ഹിയില്‍ കനത്ത തിരിച്ചടി
രാജ്യതലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവെച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. കൗണ്‍സിലര്‍മാര്‍ ഗോയലിൻ്റെ നേതൃത്വത്തില്‍ ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടി എന്ന പേരിലാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍, എഎപി ടിക്കറ്റില്‍ ഗോയല്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ്
പാര്‍ലമെൻ്റ് വിദേശകാര്യ സമതി അധ്യക്ഷനായിട്ടും പ്രതിനിധി സംഘത്തിലേക്ക് തരൂരിൻ്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്; കേന്ദ്രസര്‍ക്കാരിൻ്റെ ക്ഷണത്തില്‍ അഭിമാനിക്കുന്നു: തരൂർ
പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ നിര്‍ദേശിക്കാതെ രാഹുല്‍ ഗാന്ധിയും കൂട്ടരുടെയും ഒളിച്ചുകളി. പാര്‍ലമെൻ്റിൻ്റെ വിദേശകാര്യ സമതി അധ്യക്ഷനായിട്ടും തരൂരിൻ്റെ പേര് നിര്‍ദേശിക്കാത്ത കോണ്‍ഗ്രസ് നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കുറച്ചുകാലമായി നേതൃത്വത്തിൻ്റെ കണ്ണില്‍ കരടാണ് തരൂര്‍. അതുകൊണ്ട് തന്നെയാണ് നിര്‍ണായക സമയത്ത് തരൂരിൻ്റെ പേര് രാഹുല്‍ ഗാന്ധിയും സംഘവും വെട്ടിയത്. കേന്ദ്ര സര്‍ക്കാരിനോട് തരൂരിൻ്റെ പേര് കൂടാതെയാണ് കോണ്‍ഗ്രസ് പേരുകള്‍