തമിഴ്നാട് വാല്‍പ്പാറയില്‍ ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്. തിരുപ്പൂരില്‍ നിന്ന് വാല്‍പ്പാറയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തില്‍പെട്ടത്. രാത്രി 1 മണിയോടെയാണ് ബസ് മറിഞ്ഞത്. ബസില്‍ 72 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ബസ് ഡ്രൈവർ ഗണേഷനെ പൊള്ളാച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം.

Related Posts