സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ മൂന്നുപേർ പീഡിപ്പിച്ചു.14 കാരിയാണ് പീഡനത്തിന് ഇരയായത്. ഉത്തർപ്രദേശിൽ വെള്ളിയാഴ്‌ച രാവിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സ്‌കൂളിലേക്ക് പോകുമ്പോഴാണ് സംഭവം. പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിലുണ്ടായിരുന്ന 15 കാരൻ സ്‌കൂളിൽ എത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത‌ത്‌ കുട്ടിയെ കാറിൽ കയറ്റി.

വഴിയിൽ വെച്ച് മറ്റു പ്രതികളായ സൗരഭ് (18), പ്രദീപ് (18) എന്നിവർ വാഹനത്തിൽ കയറി. തുടർന്ന് ഇവർ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട കുട്ടി ഏറെ നേരത്തിനുശേഷം എഴുന്നേറ്റപ്പോൾ പ്രതികൾ കടന്നു കളഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് കുട്ടി ഒരു ബന്ധുവിനെ അറിയിച്ചു. ഇവർ കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപ്പെട്ടു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.

Related Posts