ബംഗളൂരിൽ കനത്ത മഴയെ തുടർന്നു വെള്ളത്തിലായി. പലയിടങ്ങളിലും വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി, വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം വീണും നാശനഷ്ടമുണ്ടായി. യെലഹങ്ക, ആർആർ നഗർ, സർജാപുർ റോഡ്, ദാസറഹള്ളി, ബൊമ്മനഹള്ളി എന്നി വിടങ്ങളിൽ വീടുകൾക്കും വാഹനങ്ങൾക്കും മുകളിൽ മരം കട പുഴകി വീണു. ശിവാനന്ദ സർക്കിളിൽ മരം വീണ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഐപിഎൽ മത്സരം കനത്ത മഴയിൽ തടസ്സപ്പെട്ടു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബി – കെകെആർ മത്സരം റദ്ദാക്കി. പലയിടങ്ങളിലും നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മെട്രോയെ ആശ്രയിച്ച് നിരവധി പേർ വീട്ടിലെത്താൻ ശ്രമിച്ചത് മെട്രോ സ്റ്റേഷനുകളിൽ വൻ തിരക്കിന് ഇടയാക്കി. കബ്ബൺ റോഡും എംജി റോഡും അടക്കം കനത്ത ഗതാഗതക്കുരുക്കിലായി.

Related Posts