മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിലെ നരഭോജി കടുവയുടെ ദൃശ്യം വനംവകുപ്പിൻ്റെ കാമറയിൽ പതിഞ്ഞു. ഗഫൂറിനെ ആക്രമിച്ച സ്ഥലത്തു തന്നെയാണ് കടുവയെ കണ്ടതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കടുവ സൈലൻ്റ് വാലിയിൽ നിന്നുള്ളതാണെന്നും വനം വകുപ്പിൻ്റെ ഡാറ്റ ലിസ്റ്റിലുള്ളതാണെന്നും ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ വ്യക്തമാക്കി.

വനംവകുപ്പ് ഡ്രോൺ കാമറ ഉപയോഗിച്ച് കടുവയുടെ സാന്നിധ്യമുള്ള സ്ഥലം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. സ്ഥലം തിരിച്ചറിഞ്ഞാൽ കുങ്കിയാനയെ ഉപയോഗിച്ച് പരിശോധന തുടരും. ഇ തിനായി മുത്തങ്ങയിലെ കുഞ്ചു, കോന്നിയിലെ സുരേന്ദ്രൻ എന്നീ ആനകളെ സ്ഥല ത്തെത്തിച്ചിട്ടുണ്ട്.

ഡോ. അരുൺസക്കറിയയുടെ കീഴിൽ കടുവയെ കണ്ടെത്തുന്നതുവരെ തെരച്ചിൽ തുടരാനാണ് തീരുമാനം. 50 കാമറകൾ മേഖലയിൽ സ്ഥാപിച്ചിട്ടുണ്ട്. 3 സംഘങ്ങളായി തിരിഞ്ഞ് രണ്ടു മയക്കുവെടി വിദഗ്‌ധൻമാരടങ്ങുന്ന 60 അംഗങ്ങളാണ് റാവുത്തൻ കാട്ടിൽ കടുവക്കായി തെരച്ചിൽ നടത്തുന്നത്.

Related Posts