ദസറയുടെ നിറവിൽ മൈസൂരു
ദസറയുടെ നിറവിൽ മൈസൂരു നഗരം. ആയിരക്കണക്കിന് ആളുകൾ ദസറ നഗരിയായ മൈസൂരുവിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. മൈസൂരുവിലേക്ക് ഇനിയുള്ള ദിവസങ്ങളിൽ മലയാളികളടക്കമുള്ള സഞ്ചാരികളുടെ വൻ ഒഴുക്കായിരുക്കും. നഗരം പൂർണമായും ഇപ്പോൾ ദീപാലംകൃതമാണ്. ഭക്ഷ്യമേള, പുഷ്പമേള എന്നിവിടങ്ങളിൽ ദസറയുടെ ആദ്യദിനങ്ങളിൽ സഞ്ചാരികൾ ഒഴുകിയെത്തി. കഴിഞ്ഞ ദിവസം കൊട്ടാര അങ്കണത്തിൽ നടന്ന സംഗീതനിശ ശ്രവിക്കാനും നിരവധിപേർ എത്തിയിരുന്നു. ലിംഗാംബുധി ബൊട്ടാണിക്കൽ ഗാർഡൻ, കുപ്പണ്ണ പാർക്ക് എന്നിവിടങ്ങളിലെ പുഷ്പോത്സവവും ആസ്വദിക്കാനെത്തുന്ന കുടുംബങ്ങൾ ഒട്ടേറെയാണ്. 40,000-ത്തിലധികം പൂച്ചട്ടികളിലായി
ഏഷ്യാ കപ്പ് ട്വൻറി20: ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് വിജയം
ഏഷ്യാ കപ്പ് ട്വൻറി20 ക്രിക്കറ്റ് സൂപ്പർ ഫോറിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ. ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ആറു വിക്കറ്റിന് തോൽവി വഴങ്ങിയതിൻ്റെ ക്ഷീണത്തിൽ ജയം അനിവാര്യമെന്ന നിലയിൽ കളത്തിലിറങ്ങിയ പാക് പട 18 ഓവറിലാണ് വിജയ ലക്ഷ്യം കുറിച്ചത് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം നേടിയത്.പാകിസ്താനെതിരെ തകർച്ചയോടെ
ഓപ്പറേഷൻ നുംഖോർ; ദുൽഖർ സൽമാനുൾപ്പെടെ നോട്ടീസ് അയക്കും
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം വ്യാപകമാക്കുന്നു. 36 വാഹനങ്ങൾ ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തതായി കസ്റ്റംസ് കമ്മീഷണർ ടിജു തോമസ് പറഞ്ഞു. കേരളത്തിൽ ഇതുപോലെ 150 മുതൽ 200 വരെ വാഹനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ എംബസിയുടെയും ഇന്ത്യൻ ആർമിയുടെയും ഇന്ത്യൻ എംബസി യുടെയും പേര് ഉപയോഗിച്ചാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്.
മെസിയെ കാണാൻ എല്ലാവർക്കും സൗകര്യം ഒരുക്കും: മന്ത്രി വി. അബ്ദുറഹിമാൻ
കേരളത്തില്‍ എത്തുന്ന മെസിയെ കാണാൻ എല്ലാവർക്കും സൗകര്യം ഒരുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. നവംബറിൽ തന്നെ മത്സരം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. മത്സരം സംബന്ധിച്ച് പ്രഖ്യാപനവും തീയതിയും മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും മന്ത്രി അബ്ദുറഹിമാൻ അറിയിച്ചു. അർജൻ്റീന ടീം പ്രതിനിധി ഹെക്ടര്‍ ഡാനിയല്‍ കബ്രേര സംതൃപ്തനാണ്. പ്രധാനമായും ഫീൽഡാണ് പരിശോധിച്ചത്. കലൂരിലേത് നല്ല ഫീൽഡാണ് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചി തിരഞ്ഞെടുത്തത് എല്ലാ സൗകര്യങ്ങളും പരിഗണിച്ചാണ് എന്നും മന്ത്രി വി അബ്ദുറഹിമാൻ
കഞ്ചാവും എംഡിഎംഎയും കേരളത്തിൽ എത്തിച്ച് വില്പന; ആംബുലൻസ് ഡ്രൈവർ പിടിയിൽ
ബെംഗളൂരുവിൽ നിന്ന് കേരളത്തിൽ കഞ്ചാവും എംഡിഎംഎയും എത്തിച്ച് വില്പന നടത്തിയ ആംബുലൻസ് ഡ്രൈവർ പിടിയിൽ. പ്രാവച്ചമ്പലത്ത് വെച്ച് നടന്ന എക്‌സൈസ് പരിശോധനയിൽ ലഹരി വസ്തുക്കളുമായി വട്ടപ്പാറ സ്വദേശി സന്ദീപ്(22) ആണ് പിടിയിലായത്. 2.52 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും ഇയാളുടെ പക്കൽ നിന്നും എക്‌സൈസ് പിടിച്ചെടുത്തു. ഇയാൾ ബെംഗളൂരുവിൽ നിന്നാണ് ലഹരി വസ്തുക്കൾ കേരളത്തിൽ എത്തിച്ചിരുന്നത് എന്നാണ് വിവരം. മൊത്ത വ്യാപാരികളിൽ നിന്നും വാങ്ങുന്ന ലഹരി വസ്തുക്കൾ ആവശ്യക്കാർക്ക്
ചങ്ങല കൊണ്ട് കൈകാലുകൾ ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
പുനലൂരിൽ ചങ്ങല കൊണ്ട് കൈകാലുകൾ ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പത്തനാപുരം റോഡിൽ മുക്കടവ് ജംഗ്ഷനു സമീപത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഏറെ നാളുകളായി തോട്ടത്തിൽ ടാപ്പിംഗ് ജോലികൾ നടക്കാത്തതിനാൽ പ്രദേശം കാട് പിടിച്ചു കിടക്കുകയാണ്. കാന്താരി ശേഖരിക്കുവാനായി ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഇവിടെ എത്തിയ പ്രദേശവാസിയാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പുനലൂർ പോലീസിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു; ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി
71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതി ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി.
സ്വർണവില വീണ്ടും കുതിക്കുന്നു; പവൻവില 85,000ലേക്ക്
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. സ്വർണവിലയിൽ ഉച്ചക്കു ശേഷം വീണ്ടും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 125 രൂപ വർധിച്ച് 10,605 രൂപയും ഒരു പവൻ സ്വർണത്തിൻ്റെ വില 84840 രൂപയായി കുതിച്ചുയർന്നു. രാവിലെ പവൻ വില 83,840 രൂപയായി വർധിച്ചിരുന്നു. ഗ്രാമിന് 115 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെയും രണ്ടുതവണ സ്വർണവില വർധിച്ചിരുന്നു. രാവിലെ 340 രൂപ വർധിച്ച് പവൻ്റെ വില 82,560 എന്ന സർവകാല റെക്കോഡിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം
കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത
കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ ബുധനാഴ്‌ച രാവിലെ 11.30 വരെ 0.9 മുതൽ 10 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്ക് സാധ്യത. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം
ട്രംപിനെ വകവെക്കാതെ റഷ്യൻ എണ്ണ വാങ്ങൽ തുടർന്ന് ഹംഗറി
യൂറോപ്പ് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടും അതിൽ നിന്ന് പിൻമാറാതെ യൂറോപ്യൻ രാജ്യമായ ഹംഗറി. റഷ്യൻ എണ്ണയോ വാതക സ്രോതസ്സുകളോ ഇല്ലാതെ രാജ്യത്തിന് ഇന്ധന ഉൽപന്നങ്ങളുടെ സുരക്ഷിതമായ വിതരണം ഉറപ്പാക്കാൻ കഴിയില്ലെന്ന് പീറ്റർ സിജാർട്ടോ പറഞ്ഞു. തനിക്ക് ട്രംപിൻ്റെ സമീപനം മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിവർഷം 50 ലക്ഷം ടൺ എണ്ണ ഹംഗറിയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എം.ഒ.എൽ ഗ്രൂപ്പ് ഡുഷ്‌ബ പൈപ്പ്‌ലൈൻ വഴി