ഏഷ്യകപ്പ് ക്രിക്കറ്റ് സൂപ്പർഫോർ; ശ്രീലങ്ക ഇന്ന് പാക്കിസ്ഥാനെ നേരിടും
ഏഷ്യകപ്പ് ക്രിക്കറ്റിലെ സൂപ്പർഫോർ മത്സരത്തിൽ ശ്രീലങ്ക ഇന്ന് പാക്കിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8നു തുടങ്ങുന്ന മത്സരം അബുദാബിയിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിൽ ആണ് നടക്കുക. സൂപ്പർ ഫോറിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയെയും ഇന്ത്യ പാക്കിസ്ഥാനെയും പരാജയപ്പെടുത്തിയിരുന്നു.
കേരളത്തിൽ കളിക്കാനിറങ്ങുന്ന അർജൻ്റീനക്ക് ഓസ്‌ട്രേലിയ എതിരാളികൾ?
കേരളത്തിൽ കളിക്കാനിറങ്ങുന്ന അർജൻ്റീനക്ക് എതിരാളികൾ ഓസ്‌ട്രേലിയ. കൊച്ചിയിൽ നടക്കുന്ന സൗഹൃദ മത്സരകാര്യത്തിൽ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ന് അര്‍ജന്റീന ടീം മാനേജര്‍ ഡാനിയല്‍ പബ്രേര കൊച്ചിയിലെത്തും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു.ഷറഫലിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ സ്വീകരിക്കും. കായികമന്ത്രി വി അബ്ദുറഹിമാനുമായി കൊച്ചിയിലെ ഹോളി ഡേ ഇന്‍ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തും. മന്ത്രിയോടൊപ്പം ഇന്നുതന്നെ കലൂര്‍ സ്റ്റേഡിയവും സന്ദര്‍ശിക്കും. അര്‍ജന്റീന ടീം നവംബര്‍ 15ന് കൊച്ചിയിൽ
ഓപ്പറേഷൻ നുംകൂർ: സംസ്ഥാനത്ത് നിന്ന് 20 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു
ഭൂട്ടാനിൽ നിന്ന് 198 ആഡംബര വാഹനങ്ങള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ്. വാഹനഡീലര്‍മാരിൽ നിന്നും മറ്റും ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. കേരളത്തിൽ എത്ര ഉണ്ടെന്നതടക്കമുള്ള കാര്യങ്ങൾ അധികൃതര്‍ പരിശോധിച്ചു വരികയാണ്. മുഴുവൻ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. സംസ്ഥാനത്ത് നിന്ന് ഇതിനോടകം 20 ഓളം ആഡംബര എസ്‍യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നു
സെപ്റ്റംബർ 26 മുതൽ ഹൃദയപൂർവ്വം ജിയോ ഹോട്ട്സ്റ്റാറിൽ
മോഹൻലാൽ – സത്യൻ അന്തിക്കാട് ടീം ഒന്നിച്ച “ഹൃദയപൂർവ്വം” സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഹൃദയപൂർവ്വത്തിൻ്റെ കഥ രചിച്ചിരിക്കുന്നത് അഖിൽ സത്യനും തിരക്കഥ സോനു ടി.പിയുമാണ്. മോഹൻലാലിനെ കൂടാതെ മാളവിക മോഹനൻ, സംഗീത് പ്രതാപ്, സിദ്ദിഖ്, സംഗീത മാധവൻ നായർ, ജനാർദ്ദനൻ, ബാബുരാജ്, ലാലു അലക്സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം ഒരുക്കിയിരിക്കുന്ന
വിജയിയെ കുറിച്ച് പരസ്യ പ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം
വിജയിയെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം. ഈ നിർദേശം മന്ത്രിമാർ അടക്കം ഡിഎംകെ നേതാക്കൾക്ക് ബാധകമാണ്. മന്ത്രിമാരായ ആർ. ഗാന്ധിയും കെ.എൻ. നെഹ്‌റുവും വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തി. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് നിർദേശം ഉണ്ടെന്ന് മന്ത്രി ഗാന്ധി പറഞ്ഞു. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ മന്ത്രി നെഹ്‌റു വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരുവാരൂരിൽ വിജയ് പ്രസംഗിച്ചിരുന്നു.
ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാൽ ഇന്ന് ഏറ്റുവാങ്ങും
രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാൽ ഇന്ന് ഏറ്റു വാങ്ങും. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം 4 ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. രാജ്യത്തെ പരമോന്നത ബഹുമതി യായ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാൽ ചടങ്ങിൽ ഏറ്റു വാങ്ങുന്നതോടൊപ്പം മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്‌കാരങ്ങൾ മലയാള താരങ്ങളായ വിജയരാഘവനും
വികസന സദസിനെ എതിർക്കുന്നത് ശരിയായ സമീപനമല്ല: മുഖ്യമന്ത്രി പിണറായി വിജയൻ
വികസന സദസിനോട് മുഖംതിരഞ്ഞ് നിൽക്കുന്നത് ശരിയായ സമീപനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‍റെ വികസനത്തെ കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ തുറന്ന മനസോടെ ചർച്ച ചെയ്യാമെന്നും ആ തുറന്ന മനസ് ചിലരിൽ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വികസന സദസിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാടിൻ്റെ വികസന കാര്യത്തിൽ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ എതിർപ്പുകൾ മാറാൻ പാടില്ല. വികസന സദസിൽ മറ്റൊരു അജണ്ടയുമില്ല മുഖ്യമന്ത്രി പറഞ്ഞു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും
രാജ്യവ്യാപകമായി കസ്റ്റംസിന്‍റെ ഓപ്പറേഷന്‍ നുംകൂര്‍; ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ കസ്റ്റംസ് പരിശോധന
രാജ്യവ്യാപകമായി കസ്റ്റംസിന്‍റെ ഓപ്പറേഷന്‍ നുംകൂര്‍. ആഡംബര കാറുകൾ ഭൂട്ടാനിൽ വഴി നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് കസ്റ്റംസിന്‍റെ പരിശോധന. കേരളത്തിൽ 30 ഇടങ്ങളിൽ പരിശോധന നടത്തുന്നു. നടന്മാരായ ദുല്‍ഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീട്ടില്‍ പരിശോധന നടക്കുന്നുണ്ട്. ഇറക്കുമതി തീരുവ അടയ്ക്കാതെ റോയൽ ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ കടത്തി കൊണ്ട് വന്ന കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് സിനിമ മേഖലയിലേയ്ക്കും അന്വേഷണം വ്യാപിച്ചിരുന്നു. കേരളത്തിൽ വിൽപ്പന
ബാംഗ്ലൂർ വാരിയർ സമാജത്തിൻ്റെ ഓണാഘോഷം ‘വർണ്ണം 2025’ സംഘടിപ്പിച്ചു
ബാംഗ്ലൂർ വാരിയർ സമാജത്തി( രജി)ൻ്റെ ഓണാഘോഷം ‘വർണ്ണം 2025’ ബാംഗ്ളൂരിലെ കഗ്ഗദാസപുരയിലുള്ള വി.കെ.സ്പോർട്സ് ക്ലബിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. പുതുതലമുറക്കാർ പൂക്കളമിട്ട് ചെണ്ടമേളാരവത്തോടെ മാവേലിയെ സ്വീകരിച്ചു. ഭാരവാഹികളും മുഖ്യ സ്പോൺസറും ഭദ്രദീപം കൊളുത്തി തുടങ്ങിയ ചടങ്ങിൽ സമാജം പ്രസിഡണ്ട് എം.വി.വിജയൻ അദ്ധ്യക്ഷനായിരുന്നു. വായുസേനയിൽ നിന്നു ചീഫ് എയർ മാർഷൽ ആയി വിരമിച്ച സുരേഷ് കുമാർ മുഖ്യാതിഥി ആയിരുന്നു. പ്രമുഖ വ്യവസായിയും ശബ്ദാനുകരണ കലയിൽ പ്രാവീണ്യമുള്ള രവികുമാർ എ.വി(മുൻ സി.ഇ.യും
സ്വര്‍ണ വില 84,000 രൂപയിലേയ്ക്ക്
സംസ്ഥാനത്ത് സ്വര്‍ണ വില 84,000 രൂപയിലേയ്ക്ക്. ചൊവാഴ്ച പവൻ്റെ വില 920 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 83,840 രൂപയായി. ഗ്രാമിന് 115 രൂപ കൂടി 10,480 രൂപയായി. കഴിഞ്ഞ ദിവസം പവന് 82,920 രൂപയും ഗ്രാമിന് 10,365 രൂപയുമായിരുന്നു. സെപ്റ്റംബറില്‍ മാത്രം പവൻ്റെ വിലയിലുണ്ടായ വര്‍ധന 6,200 രൂപയാണ്. സെപ്റ്റംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു. കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ക്കിടയില്‍