സംസ്ഥാനത്ത് സ്വര്‍ണ വില 84,000 രൂപയിലേയ്ക്ക്. ചൊവാഴ്ച പവൻ്റെ വില 920 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 83,840 രൂപയായി. ഗ്രാമിന് 115 രൂപ കൂടി 10,480 രൂപയായി. കഴിഞ്ഞ ദിവസം പവന് 82,920 രൂപയും ഗ്രാമിന് 10,365 രൂപയുമായിരുന്നു. സെപ്റ്റംബറില്‍ മാത്രം പവൻ്റെ വിലയിലുണ്ടായ വര്‍ധന 6,200 രൂപയാണ്. സെപ്റ്റംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു. കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ക്കിടയില്‍ താത്പര്യം വര്‍ധിച്ചതും സ്വര്‍ണം നേട്ടമാക്കി.

Related Posts