കേരളത്തിൽ കളിക്കാനിറങ്ങുന്ന അർജൻ്റീനക്ക് എതിരാളികൾ ഓസ്‌ട്രേലിയ. കൊച്ചിയിൽ നടക്കുന്ന സൗഹൃദ മത്സരകാര്യത്തിൽ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ന് അര്‍ജന്റീന ടീം മാനേജര്‍ ഡാനിയല്‍ പബ്രേര കൊച്ചിയിലെത്തും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു.ഷറഫലിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ സ്വീകരിക്കും.

കായികമന്ത്രി വി അബ്ദുറഹിമാനുമായി കൊച്ചിയിലെ ഹോളി ഡേ ഇന്‍ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തും. മന്ത്രിയോടൊപ്പം ഇന്നുതന്നെ കലൂര്‍ സ്റ്റേഡിയവും സന്ദര്‍ശിക്കും. അര്‍ജന്റീന ടീം നവംബര്‍ 15ന് കൊച്ചിയിൽ എത്തുമെന്നാണ് പ്രതീക്ഷ. മത്സരം നവംബര്‍ 15-നും 18-നും ഇടയിലാകും. മെസിയും സംഘവും കേരളത്തില്‍ എത്തുമെന്ന് അര്‍ജൻ്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഓഗസ്റ്റിൽ സ്ഥിരീകരിച്ചിരുന്നു.

Related Posts