യൂറോപ്പ് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടും അതിൽ നിന്ന് പിൻമാറാതെ യൂറോപ്യൻ രാജ്യമായ ഹംഗറി. റഷ്യൻ എണ്ണയോ വാതക സ്രോതസ്സുകളോ ഇല്ലാതെ രാജ്യത്തിന് ഇന്ധന ഉൽപന്നങ്ങളുടെ സുരക്ഷിതമായ വിതരണം ഉറപ്പാക്കാൻ കഴിയില്ലെന്ന് പീറ്റർ സിജാർട്ടോ പറഞ്ഞു. തനിക്ക് ട്രംപിൻ്റെ സമീപനം മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിവർഷം 50 ലക്ഷം ടൺ എണ്ണ ഹംഗറിയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എം.ഒ.എൽ ഗ്രൂപ്പ് ഡുഷ്‌ബ പൈപ്പ്‌ലൈൻ വഴി ഇറക്കുമതി ചെയ്യുന്നുണ്ട്. സ്ലൊവാക്യയിലെയും ഹംഗറിയിലെയും ശുദ്ധീകരണശാലകൾക്ക് ഈ അസംസ്കൃത എണ്ണ നൽകുന്നു.

റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതി നിർത്തലാക്കാനുള്ള ആഹ്വാനങ്ങളെ ഈ രണ്ട് രാജ്യങ്ങളും കടുത്ത രീതിയിൽ ആണ് പ്രതിരോധിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ യൂറോപ്യൻ നേതാക്കളും ഹംഗറിയെയും സ്ലൊവാക്യയെയും നിർബന്ധിച്ചുകൊണ്ടിരിക്കുന്നു.

Related Posts