വൈറ്റ് ഹൗസിൽ വ്യാഴാഴ്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയിൽ യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ “100 ശതമാനം” സാധ്യമാണെന്ന് യുഎസ് പ്രസിഡൻ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 20 ശതമാനം താരിഫ് യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് തുടക്കത്തിൽ ഏർപ്പെടുത്തുകയും പിന്നീട് 90 ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതുൾപ്പെടെ വ്യാപാര താരിഫുകളെച്ചൊല്ലിയുള്ള പ്രതിഷേധത്തിനും അസ്ഥിരതയ്ക്കും ഇടയിലാണ് ട്രംപിൻ്റെ പ്രഖ്യാപനം.

വിട്ടുവീഴ്ചയ്ക്ക് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട് “ഒരു വ്യാപാര കരാർ ഉണ്ടാകും, 100% പക്ഷേ അത് ന്യായമായ ഒരു കരാറായിരിക്കും. എന്നാണ് ​യുഎസ് പ്രസിഡണ്ട് പറഞ്ഞത്.
മറ്റ് രാജ്യങ്ങളുമായുള്ള ഒന്നിലധികം വ്യാപാര കരാറുകൾ ഉടൻ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു, “എല്ലാവരും ഒരു കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നു. അവർക്ക് ഒരു കരാറിൽ ഏർപ്പെടാൻ താൽപ്പര്യമില്ലെങ്കിൽ, ഞങ്ങൾ അവർക്കു വേണ്ടി കരാർ ഉണ്ടാക്കും.” ഓവൽ ഓഫീസ് മീറ്റിംഗിനിടെ നടത്തിയ പ്രസ്താവനയിൽ, ട്രംപ് മെലോണിയെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും അവരുടെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു.

“എനിക്ക് അവരെ വളരെ ഇഷ്ടമാണെന്നും ലോകത്തിലെ യഥാർത്ഥ നേതാക്കളിൽ ഒരാൾ എന്നും വിളിച്ചു. “നമുക്ക് ഒരുമിച്ച്, രാജ്യങ്ങൾ എന്ന നിലയിൽ നല്ല ബന്ധമാണുള്ളത്” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുപക്ഷത്തിനും ഒരു കരാറിലെത്താൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞുകൊണ്ട് ഇറ്റാലിയൻ പ്രധാനമന്ത്രിയും ഇതേ വികാരം ആവർത്തിച്ചു.

Related Posts