സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. സ്വർണവിലയിൽ ഉച്ചക്കു ശേഷം വീണ്ടും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 125 രൂപ വർധിച്ച് 10,605 രൂപയും ഒരു പവൻ സ്വർണത്തിൻ്റെ വില 84840 രൂപയായി കുതിച്ചുയർന്നു. രാവിലെ പവൻ വില 83,840 രൂപയായി വർധിച്ചിരുന്നു. ഗ്രാമിന് 115 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ഇന്നലെയും രണ്ടുതവണ സ്വർണവില വർധിച്ചിരുന്നു. രാവിലെ 340 രൂപ വർധിച്ച് പവൻ്റെ വില 82,560 എന്ന സർവകാല റെക്കോഡിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷം വീണ്ടും വില വർധിച്ചിരുന്നു.

Related Posts