സർഗധാരയുടെ കാവ്യയാനം ഒക്ടോബർ 19ന്; ഡോ.സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തും
Association News
1 min read
8.2k

സർഗധാരയുടെ കാവ്യയാനം ഒക്ടോബർ 19ന്; ഡോ.സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തും

ഒക്ടോബർ 8, 2025
0

സർഗധാര സാംസ്കാരിക സമിതി, ബാംഗ്ലൂർ കാവ്യയാനം – “പുതുകാവ്യവീഥിയിലൂടെ” പരിപാടി സംഘടിപ്പിക്കുന്നു. പുതുകാല കവിതയുടെ ഭാവുകത്വ പരിണാമവും, കാവ്യ സങ്കേത മാറ്റങ്ങളുംസാഹിത്യത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക തലങ്ങളുമായി ബന്ധിപ്പിച്ച് ആഴത്തിൽ വിശകലനം ചെയ്യുന്ന സാഹിത്യ സംഗമം ഒക്ടോബർ 19ന് ആണ് നടക്കുക. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഓഫീസിൽ രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ സാഹിത്യരംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രശസ്ത കവിയും അധ്യാപകനുമായ ഡോ. സോമൻ കടലൂർ “പുതുകവിതയുടെ ഭാവുകത്വം”

Continue Reading
സ്വർണപ്പാളി വിഷയം; നിയമസഭയിൽ ഇന്നും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം
Kerala
0 min read
7.3k

സ്വർണപ്പാളി വിഷയം; നിയമസഭയിൽ ഇന്നും സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം

ഒക്ടോബർ 8, 2025
0

സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാന സർക്കാരിനെ നിയമസഭയിൽ ഇന്നും പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. സഭയിൽ ഇന്നും പ്രതിപക്ഷം വിഷയം സജീവമായി നിർത്തും. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡണ്ടും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശബരിമല വിഷയം സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. ശബരിമല വിഷയത്തിൽ ഈ മാസം 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെ യുഡിഎഫ് പദയാത്ര നടത്തും. സംസ്ഥാന വ്യാപകമായി ജാഥകളോടെയാണ് യുഡിഎഫ് പദയാത്ര

Continue Reading
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തി
India
0 min read
7.3k

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തി

ഒക്ടോബർ 8, 2025
0

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തി. വൈസ് ചാന്‍സലര്‍മാരും വ്യവസായ പ്രമുഖരും അടക്കം നൂറിലേറെ പേര്‍ അടങ്ങുന്ന സംഘം ആണ് പ്രധാനമന്ത്രിക്കൊപ്പം മുംബൈയില്‍ എത്തിയത്. രാജ് ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഇന്ത്യയുമായുള്ള വ്യാപാരബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാണ് രണ്ടുദിവസം സന്ദര്‍ശനത്തിൻ്റെ പ്രധാന ഉദ്ദേശം. ജൂലൈ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനില്‍ എത്തി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. നിക്ഷേപം, പ്രതിരോധരംഗം, സാങ്കേതികവിദ്യ തുടങ്ങിയ

Continue Reading
ഇന്ത്യൻ വ്യോമസേനയുടെ 93മത് വാർഷികാഘോഷങ്ങൾ ഇന്ന്
India
0 min read
8.1k

ഇന്ത്യൻ വ്യോമസേനയുടെ 93മത് വാർഷികാഘോഷങ്ങൾ ഇന്ന്

ഒക്ടോബർ 8, 2025
0

ഇന്ത്യൻ വ്യോമസേനയുടെ 93മത് വാർഷികാഘോഷങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ വ്യോമ സേന ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യത്ത് നിരവധി പരിപാടികൾ നടത്തുന്നുണ്ട്. ഡൽഹി ഹിൻഡൺ വ്യോമതാവളത്തിൽ പരേഡും, ആകാശ പ്രദർശനവും നടത്തും. ഇത്തവണത്തെ പരിപാടിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായ ഓപ്പറേഷൻ സിന്ദൂരിൽ സേന നടത്തിയ പ്രവർത്തനങ്ങളുടെ പങ്കിനെ കേന്ദ്രികരിച്ചായിരിക്കും. കൂടാതെ സേനയുടെ മിസൈൽ സംവിധാനങ്ങൾ, ഏറ്റവും പുതിയ വിമാനങ്ങൾ, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടാകും. 1932 ഒക്ടോബർ 8നാണ്

Continue Reading
ജാലഹള്ളി ശ്രീഅയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സത്രം അഞ്ചുദിവസം പിന്നിട്ടു
Karnataka
0 min read
8.6k

ജാലഹള്ളി ശ്രീഅയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സത്രം അഞ്ചുദിവസം പിന്നിട്ടു

ഒക്ടോബർ 8, 2025
0

ജാലഹള്ളി ശ്രീഅയ്യപ്പക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സത്രം ആറാംദിവസമായ ഇന്ന് വയപ്രം വാസുദേവ പ്രസാദ്, വിദ്യാസാഗർ ഗുരുമൂർത്തി, മരങ്ങാട് മുരളീകൃഷ്‌ണൻനമ്പൂതിരി, കല്പകശ്ശേരി വേണു മുസ്സത് എന്നിവരുടെ പ്രഭാഷണം ഉണ്ടായിരിക്കും. അഞ്ചാംദിവസമായ ഇന്നലെ വെണ്മണി കൃഷ്ണൻനമ്പൂതിരി, വെണ്മണി രാധഅന്തർജനം എന്നിവർ പ്രഭാഷണം നടത്തി

Continue Reading
സഞ്ജയ് നഗർ കലാകൈരളി ഓണാഘോഷം ഒക്ടോബർ 26ന്
Association News
1 min read
8.3k

സഞ്ജയ് നഗർ കലാകൈരളി ഓണാഘോഷം ഒക്ടോബർ 26ന്

ഒക്ടോബർ 8, 2025
0

ബാംഗ്ലൂർ സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ ഒക്ടോബർ 26 ന് വിവിധ പരിപാടികളോടെ ലക്ഷ്‌മിപുരയിലെ കളത്തൂർ ഗാർഡനിൽവച്ചു ആഘോഷിക്കും. രാവിലെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സിനിമ സംവിധായകൻ ദിലീഷ് പോത്തൻ, സിനിമ നടി സഞ്ജന ദീപു, മുൻ ഡെപ്യൂട്ടി മേയർ എം ആനന്ദ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കലാകൈരളി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.

Continue Reading
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിക്കാൻ രണ്ടാഴ്‌ചകൂടി സമയം
Association News
1 min read
7.4k

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിക്കാൻ രണ്ടാഴ്‌ചകൂടി സമയം

ഒക്ടോബർ 8, 2025
0

പ്രവാസി മലയാളികൾക്കുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിക്കാൻ രണ്ടാഴ്‌ചകൂടി സമയം. സെപ്റ്റംബർ 22-ന് ഉദ്ഘാടനം ചെയ്‌ത പദ്ധതിയിൽ ഈ മാസം 21 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. നോർക്ക അപകട ഇൻഷുറൻസ്-തിരിച്ചറിയൽ കാർഡുള്ളവർക്കാണ് (എൻആർകെ കാർഡ്) നോർക്ക കെയറിലും ചേരാൻ സാധിക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്ന മലയാളികൾക്കും രാജ്യത്തിനുള്ളിൽ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും ഇൻഷുറൻസിൽ ചേരാവുന്നതാണ്. നവംബർ ഒന്നിനാണ് ഇൻഷുറൻസ് നിലവിൽ വരുന്നത്.

Continue Reading
ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കുന്നതിൽ കർണാടക സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Karnataka
1 min read
7.3k

ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കുന്നതിൽ കർണാടക സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഒക്ടോബർ 8, 2025
0

ബെംഗളൂരു ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിൽ കർണാടക സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപകടങ്ങൾ കുറയ്ക്കാനും പരിസ്ഥിതിക്ക് ദോഷകരമാകുന്നത് ഒഴിവാക്കാനുമാണ് സർക്കാർനടപടി. പരിസ്ഥിതിക്ക് അനുയോജ്യമായ ഹരിത പടക്കങ്ങൾ മാത്രമേ കടകളിൽനിന്ന് വിൽക്കാൻ അനുവദിക്കൂവെന്ന് വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖാൻഡ്രെ പറഞ്ഞു. ഇത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടകരമായ ലോഹങ്ങൾ ഉൾക്കൊള്ളുന്ന പടക്കങ്ങൾ വിൽക്കില്ലെന്ന് കട ഉടമകളിൽനിന്ന് സത്യവാങ്‌മൂലം എഴുതിവാങ്ങണമെന്നും മന്ത്രി നിർദേശിച്ചു. ഈ

Continue Reading
സെൻസസ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്‌കൂൾ അധ്യാപികയുടെ കാറിന് നേരെ ആക്രമണം
Karnataka
0 min read
8.4k

സെൻസസ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്‌കൂൾ അധ്യാപികയുടെ കാറിന് നേരെ ആക്രമണം

ഒക്ടോബർ 8, 2025
0

സെൻസസ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്‌കൂൾ അധ്യാപികയുടെ കാറിന് നേരെ ആക്രമണം. മംഗളൂരു നഗരത്തിൽ കൊടിമ്പല വാർഡിൽ ആണ് സംഭവം നടന്നത്. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക ജോലികൾക്കായി വീട് കയറിയ വേളയിൽ കൊണാലു ഗവ. ഹൈസ്‌കൂളിലെ ബി.രമണിയുടെ വാഹനമാണ് തകർത്തത്. ഇന്നലെ രാവിലെ 10.20ഓടെ കോടിമ്പാല വാർഡിലെ ശങ്കർ പജോവുവിൻ്റെ വീട്ടിൽ സർവേ നടത്തുകയായിരുന്നു അവർ. കാർ കുറച്ചകലെ റോഡരികിൽ പാർക്ക് ചെയ്തിരുന്നു. പെട്ടെന്ന് പ്രകോപനമില്ലാതെ ശങ്കർ പജോവു ഇരുമ്പ് വടി

Continue Reading
കിണറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
Kerala
0 min read
7.3k

കിണറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

ഒക്ടോബർ 7, 2025
0

കിണറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി കിണറ്റിൽ വീഴുകയായിരു ന്നു. മണ്ണാർക്കാട് കച്ചേരിപ്പറമ്പിലുണ്ടായ ദാരുണ സംഭവത്തിൽ നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിൻ്റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്. വീടിനോട് ചേർന്ന് ചെറിയ ആൾമറയുള്ള കിണറ്റിലാണ് കുട്ടി വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Continue Reading