സ്വർണപ്പാളി വിഷയത്തിൽ തുടർച്ചയായി മൂന്നാം ദിവസവും സംസ്ഥാന സർക്കാരിനെ നിയമസഭയിൽ ഇന്നും പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. സഭയിൽ ഇന്നും പ്രതിപക്ഷം വിഷയം സജീവമായി നിർത്തും. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡണ്ടും രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആവശ്യം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശബരിമല വിഷയം സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

ശബരിമല വിഷയത്തിൽ ഈ മാസം 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെ യുഡിഎഫ് പദയാത്ര നടത്തും. സംസ്ഥാന വ്യാപകമായി ജാഥകളോടെയാണ് യുഡിഎഫ് പദയാത്ര നടത്തുക.

Related Posts