രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ അൻവയ്, വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക ടീമിനെ നയിക്കും
Sports
0 min read
7.5k

രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ അൻവയ്, വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക ടീമിനെ നയിക്കും

ഒക്ടോബർ 7, 2025
0

രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ അൻവയ് വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക അണ്ടര്‍ 19 ടീമിനെ നയിക്കും. ജൂനിയര്‍ തലത്തിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അന്‍വയെ കര്‍ണാടക ടീം നായകനായി തെര‌ഞ്ഞെടുക്കാന്‍ കാരണമായത്. കഴിഞ്ഞ വിനൂ മങ്കാദ് ട്രോഫിയില്‍ കര്‍ണാടകയുടെ ടോപ് സ്കോററായയിരുന്നു വിക്കറ്റ് കീപ്പര്‍ കൂടിയായ അൻവയ്. കര്‍ണാടകക്കായി ജൂനിയര്‍ തലത്തില്‍ മികവ് കാട്ടിയ അൻവയ്, അണ്ടര്‍ 16 വിജയ് മെര്‍ച്ചന്‍റ് ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ കര്‍ണാടകയുടെ ടോപ് സ്കോററാകുകയും

Continue Reading
ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിൻ്റെ യാത്രാ തീയതി മാറ്റാം; അടുത്ത വർഷം ജനുവരി മുതൽ നടപ്പിലാകും
India
0 min read
7.1k

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിൻ്റെ യാത്രാ തീയതി മാറ്റാം; അടുത്ത വർഷം ജനുവരി മുതൽ നടപ്പിലാകും

ഒക്ടോബർ 7, 2025
0

ഇനിമുതൽ യാത്രക്കാർക്ക് പണം നഷ്ടപ്പെടാതെ തങ്ങളുടെ യാത്രയിൽ മാറ്റം വരുത്താൻ സഹായിക്കുന്ന പുതിയ നയം പ്രാബല്യത്തിൽ കൊണ്ടുവരികയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിൻ ടിക്കറ്റുകളിലെ യാത്രാ തീയതി അധിക ചാർജ് കൊടുക്കാതെ തന്നെ ഓൺലൈനായി മാറ്റാൻ യാത്രക്കാർക്ക് സാധിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. വരുന്ന ജനുവരി മാസം മുതൽ ഈ പദ്ധതി പ്രാബല്യത്തിൽവരും. യാത്ര മാറ്റിവെക്കേണ്ടി വന്നാൽ മുൻകൂട്ടി ബുക്ക് ചെയ്‌ത ട്രെയിൻ ടിക്കറ്റ്

Continue Reading
ഒറ്റ ദിവസം കെഎസ്ആർടിസി നേടിയത് 9.41 കോടി
Kerala
0 min read
7.4k

ഒറ്റ ദിവസം കെഎസ്ആർടിസി നേടിയത് 9.41 കോടി

ഒക്ടോബർ 7, 2025
0

പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസി ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിങ് റവന്യു ) സ്വന്തമാക്കി. ഇന്നലെയാണ് (06.10.2025) കെഎസ്ആർടിസി രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.41 കോടി രൂപ നേടിയത്. കെഎസ്ആർടിസിയുടെ എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. 2025 സെപ്റ്റംബർ എട്ടാം തീയതിയാണ്

Continue Reading
മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Karnataka
0 min read
7.3k

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒക്ടോബർ 7, 2025
0

മുൻ പ്രധാനമന്ത്രിയും രാജ്യസഭാ എംപിയുമായ എച്ച്.ഡി.ദേവഗൗഡയെ അണുബാധയെ തുടർന്ന് ബെംഗളൂരു ഓൾഡ് എയർപോർട്ട് റോഡിലുള്ള മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില വിദഗ്‌ധസംഘം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രിവൃത്തങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.

Continue Reading
ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വൻ്റി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
Sports
0 min read
8.7k

ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വൻ്റി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഒക്ടോബർ 7, 2025
0

ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വൻ്റി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ഓസീസ് ടീമിനെ നയിക്കുന്നത് മിച്ചൽ മാർഷാണ്. ഏകദിന ടീമിലേക്ക് വിശ്രമത്തിലായിരുന്ന പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് തിരിച്ചെത്തി. ട്വൻ്റി20 ഫോർമാറ്റിൽ നിന്ന് സൂപ്പർതാരം നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മാത്യു റെൻഷായും ടീമിൽ ഇടംപിടിച്ചു. മിച്ചൽ ഓവൻ, മാറ്റ് ഷോർട്ട് എന്നിവർ തിരിച്ചെത്തിയപ്പോൾ ഷോൺ ആബട്ട്, മാർനസ് ലബുഷെയ്ൻ, മാത്യു കുനെമാൻ, ആരോൺ ഹാർഡി എന്നിവരെ ഒഴിവാക്കി. പരിക്കുപറ്റിയ മുൻ നായകൻ

Continue Reading
കുന്ദലഹള്ളി കേരളസമാജം ചെറുകഥാമത്സരം; നിത്യാലക്ഷ്മിയുടെ ‘പരികല്പിതവിധി’ മികച്ച കഥ
Association News
1 min read
8.0k

കുന്ദലഹള്ളി കേരളസമാജം ചെറുകഥാമത്സരം; നിത്യാലക്ഷ്മിയുടെ ‘പരികല്പിതവിധി’ മികച്ച കഥ

ഒക്ടോബർ 7, 2025
0

ചെറുകഥാകൃത്ത് ഇ പി സുഷമയുടെ സ്മരണാർത്ഥം ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളികൾക്കായി കുന്ദലഹള്ളി കേരളസമാജം നടത്തിയ ചെറുകഥാരചനാമത്സരത്തിൽ നിത്യാലക്ഷ്മി എൽ എൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പതിനായിരം രൂപയാണ് സമ്മാനം. ആരോ കല്പിച്ചുനൽകിയ ജീവിതത്തിലൂടെ കടന്നുപോകുന്ന നിസ്സഹായയായ ഒരു യുവതിയുടെ ജീവിതത്തിലേക്ക് എങ്ങുനിന്നോ വന്ന ഒരു കുട്ടിയുടെ കഥപറയുന്ന ‘പരികല്പിതവിധി’ എന്ന കഥയ്ക്കാണ് ഒന്നാം സമ്മാനം. അധികമാരും അറിയാത്ത ദശരഥപുത്രിയായ ശാന്തയുടെ ദുഖങ്ങളിലൂടെ വായനക്കാരെ നടത്തിച്ച രവി എറാടത്തിൻ്റെ ‘ദശരഥപുത്രി’ എന്ന

Continue Reading
ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം; മലയാളി യുവതിയോട് മാപ്പ് ചോദിച്ച് ഊബർ
Karnataka
0 min read
7.5k

ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം; മലയാളി യുവതിയോട് മാപ്പ് ചോദിച്ച് ഊബർ

ഒക്ടോബർ 7, 2025
0

സമൂഹമാധ്യമത്തിലൂടെ ഊബർ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം പങ്കുവച്ച മലയാളി യുവതിയോട് മാപ്പ് ചോദിച്ച് ഊബർ. യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഊബർ യുവതിക്ക് ഉറപ്പു നൽകി. റൈഡിനായി ബുക്ക് ചെയ്ത 303 രൂപ ഊബർ യുവതിക്ക് തിരികെ നൽകുകയും ചെയ്‌തു. യുവതി ഊബർ ആപ്പിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ബംഗുളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ആമിയാണ് ഊബറിന് പരാതി നൽകിയത്.

Continue Reading
മോഹൻലാലിന് കരസേനയുടെ ആദരവ്
India
0 min read
7.9k

മോഹൻലാലിന് കരസേനയുടെ ആദരവ്

ഒക്ടോബർ 7, 2025
0

കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. ഡൽഹിയിൽ ആയിരുന്നു കൂടിക്കാഴ്ച്ച. ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ കരസേന ആദരിച്ചു. ടെറിട്ടോറിയൽ ആർമിയുടെ പ്രചാരണത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും കൂടുതൽ ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കുന്നതിനായുള്ള പ്രചാരണ പരിപാടികളിൽ സജീവമായി പങ്കാളിയാകുമെന്നും മോഹൻലാൽ അറിയിച്ചു. സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലപ്പെട്ട നിമിഷമാണെന്ന് മോഹൻലാൽ പറഞ്ഞു.

Continue Reading
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 11, 12 തിയതികളിൽ
Association News
1 min read
8.4k

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 11, 12 തിയതികളിൽ

ഒക്ടോബർ 7, 2025
0

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടിയായ ഓണാരവം – 2025 ഒക്ടോബർ 11, 12 തിയതികളിൽ കെങ്കേരി – ദുബാസിപാളയയിലുള്ള ഡി.എസ്.എ ഭവനിൽ വെച്ച് നടക്കും. 11 നു വൈകീട്ട് 3 മണിക്ക് പാചക മൽസരം, നൃത്തമൽസരം, ഉപകരണ സംഗീത മൽസരം എന്നിവ നടക്കും. അഞ്ചു മണിക്ക് നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ “നാട്ടു ജീവിതവും ജന സംസ്കാരവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം

Continue Reading
ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് മൂന്നുപേർ അർഹരായി
World
0 min read
7.2k

ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് മൂന്നുപേർ അർഹരായി

ഒക്ടോബർ 7, 2025
0

2025ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെവോറെറ്റ്, ജോൺ എം. മാർട്ടിനീസ് എന്നിവർ അർഹരായി. വൈദ്യുത സർക്യൂട്ടിലെ മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗിൻ്റെയും ഊർജ ക്വാണ്ടീകരണത്തിൻ്റെയും കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം. ഇന്നത്തെ ശക്തമായ മെഷീൻ ലേണിംഗിന് അടിസ്ഥാനമായ രീതികൾ വികസിപ്പിക്കുന്നതിന് ഭൗതികശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ചതിനാണ് അവർ അംഗീകരിക്കപ്പെട്ടത്. ഇതുവരെ 226 പേർക്കാണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാര നൽകിയിട്ടുള്ളത്. ലോറൻസ് ബ്രാഗ് ആണ് ഫിസിക്‌സിന് നൊബേൽ ലഭിച്ച ഏറ്റവും

Continue Reading