കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. ഡൽഹിയിൽ ആയിരുന്നു കൂടിക്കാഴ്ച്ച. ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ കരസേന ആദരിച്ചു. ടെറിട്ടോറിയൽ ആർമിയുടെ പ്രചാരണത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും കൂടുതൽ ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കുന്നതിനായുള്ള പ്രചാരണ പരിപാടികളിൽ സജീവമായി പങ്കാളിയാകുമെന്നും മോഹൻലാൽ അറിയിച്ചു. സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലപ്പെട്ട നിമിഷമാണെന്ന് മോഹൻലാൽ പറഞ്ഞു.

Related Posts