കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടിയായ ഓണാരവം – 2025 ഒക്ടോബർ 11, 12 തിയതികളിൽ കെങ്കേരി – ദുബാസിപാളയയിലുള്ള ഡി.എസ്.എ ഭവനിൽ വെച്ച് നടക്കും. 11 നു വൈകീട്ട് 3 മണിക്ക് പാചക മൽസരം, നൃത്തമൽസരം, ഉപകരണ സംഗീത മൽസരം എന്നിവ നടക്കും. അഞ്ചു മണിക്ക് നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ “നാട്ടു ജീവിതവും ജന സംസ്കാരവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ കലാ കായിക മൽസരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാന ദാനം, ശ്രുതിലയം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവയും ഉണ്ടാകും.
12നു കാലത്ത് 10 മണിക്ക് നടക്കുന്ന ഓണാരവം 25 സമാപന സാംസ്കാരിക സമ്മേളനം എം.എൽ.എ യും ബി.ഡി.എ ചെയർമാനുമായ എൻ. എ. ഹാരിസ് ഉദ്ഘാടനം ചെയ്യും. സിനിമാ താരം കൈലാഷ്, എസ്.ടി.സോമശേഖർ എം.എൽ.എ, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവർ അതിഥികളാകും. വിവിധ മേഖലകളിൽ വിശിഷ്ട സേവനങ്ങൾ നടത്തുന്നവർക്കുള്ള ആദരം, എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെൻ്റ് അവാർഡ് ദാനം, ചെണ്ടമേളം, സമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന കേരള ദർശനം, തിരുവതിര, ഭരതനാട്യം, മാർഗ്ഗം കളി, മോഹിനിയാട്ടം, ഒപ്പന, കുച്ചിപ്പുടി, സിനിമാറ്റിക് നൃത്തങ്ങൾ, ഓണസദ്യ എന്നിവ ഉണ്ടാകും. മൂന്നു മണി മുതൽ കോഴിക്കോട് റെഡ് ഐഡിയാസ് അവതരിപ്പിക്കുന്ന മെഗാ ഗാനമേളയിൽ സിനിമ പിന്നണി ഗായകൻ ലിബിൻ സ്കറിയ, ഇന്ത്യൻ വോയ്സ് ഫെയിം ലിധി, ടോപ് സിംഗർ താരം ആയുശ്രീ വാര്യർ, ചാനൽ താരങ്ങളായ സുബിൻ, അജിത്, മനീഷ മ്യൂസിക്കൽ ഫ്യൂഷനുമായി ചാനൽ താരം ബിനു എന്നിവർ പങ്കെടുക്കും.
