ബെംഗളൂരുവിലെ നന്മ ബെംഗളൂരു കേരള സമാജത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം ഓഗസ്റ്റ് 30ന് (നാളെ) ജെ.പി. നഗറിന് സമീപമുള്ള ഡോൺ ബോസ്കോ സ്കിൽ മിഷനിൽ (DBSM) നടക്കും.
രാവിലെ 8.30ന് ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 9 മണിക്ക് പായസ മത്സരം സംഘടിപ്പിക്കും. രാവിലെ 10 മണി മുതൽ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് 12 മണിക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. തുടർന്ന് 2.15ന് പൊതുസമ്മേളനം നടക്കും. വൈകിട്ട് 3.30 മുതൽ ഓർക്കസ്ട്ര അരങ്ങേറും.
ഓണം ആഘോഷത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.