കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം
Kerala
0 min read
8.3k

കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

ഒക്ടോബർ 7, 2025
0

കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിൻ്റിന് സമീപമാണ് അനിലിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ് അനിൽ. ഞായറാഴ്ച രാവിലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് അനിൽ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വിവരമൊന്നുമില്ലാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: മഞ്ജു മക്കൾ: വിദ്യ, നിത്യ, ആദർശ്.

Continue Reading
സ്വർണ്ണപ്പാളി വിവാദം; ശബരിമല മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിന് സസ്പെ‌ൻഷൻ
Kerala
0 min read
8.2k

സ്വർണ്ണപ്പാളി വിവാദം; ശബരിമല മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിന് സസ്പെ‌ൻഷൻ

ഒക്ടോബർ 7, 2025
0

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ശബരിമല മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിന് സസ്പെ‌ൻഷൻ. വിജയ് മല്യ 2019 ൽ നൽകിയ സ്വർണ്ണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറാണ്. ഉണ്ണികൃഷ്ണ‌ൻ പോറ്റിയുടെ കൈയിൽ 2025 ൽ സ്വർണ്ണപ്പാളികൊടുത്തു വിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു മുരാരി ബാബു.എന്നാൽ സ്വർണ്ണപ്പാളി വിവാദത്തിൽ വീഴ്‌ചയിൽ

Continue Reading
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്
India
0 min read
7.2k

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്

ഒക്ടോബർ 7, 2025
0

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വിജയ് സംസാരിച്ചു. വിജയ് സംസാരിച്ചത് ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെയാണ്. ഓരോരുത്തരോടും 15 മിനിറ്റിലധികം സംസാരിച്ചു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചെന്നും കുടുംബത്തിൻ്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. ഉടൻ നേരിൽ കാണുമെന്നും കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉറപ്പ് നൽകി. വീഡിയോ കോൾ ചെയ്യുന്നതിൻ്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ആവശ്യപ്പെട്ടതായാണ് റിപ്പോർ്ട്ട്. കുടുംബാംഗങ്ങളെ വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

Continue Reading
പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്ക്
World
0 min read
7.4k

പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്ക്

ഒക്ടോബർ 7, 2025
0

പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ട്രെയിൻ പാളം തെറ്റി നിരവധിപേർക്ക് പരിക്ക്. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് പാളം തെറ്റിയത് സിന്ധിലെ ശിക്കാർപൂർ ജില്ലയിലെ സുൽത്താൻ കോട്ടിനടുത്തുള്ള സോമർവായ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനമുണ്ടായതിനു പിന്നാലെ ജാഫർ എക്‌സ്പ്രസിൻ്റെ അഞ്ച് ബോഗികൾ പാളം തെറ്റി. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പൊലീസും

Continue Reading
ബെംഗളൂരുവിലെ സ്കൂൾ അധ്യാപികയിൽ നിന്ന് മാട്രിമോണിയിലൂടെ പരിചയപ്പെട്ട യുവാവ് തട്ടിയത് 2 കോടി രൂപ
Karnataka
0 min read
8.0k

ബെംഗളൂരുവിലെ സ്കൂൾ അധ്യാപികയിൽ നിന്ന് മാട്രിമോണിയിലൂടെ പരിചയപ്പെട്ട യുവാവ് തട്ടിയത് 2 കോടി രൂപ

ഒക്ടോബർ 7, 2025
0

മാട്രിമോണി സൈറ്റിൽ കൂടി പരിചയപ്പെട്ട യുവാവ് ബെംഗളൂരുവിലെ സ്കൂൾ അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. അധ്യാപകയുടെ പക്കൽ നിന്നും 2.27 കോടി രൂപ പല കാരണങ്ങൾ പറഞ്ഞ് യുവാവ് തട്ടിയെടുത്തുവെന്നാണ് പരാതി. 59 വയസ്സുകാരിയായിരുന്ന അധ്യാപികയ്ക്ക് ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ അധ്യാപികയുടെ ഒപ്പം താമസിച്ചിരുന്നില്ല. അധ്യാപിക ഒറ്റയ്ക്കായതിനാൽ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആ​ഗ്രഹിച്ചാണ് മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തത്. മാട്രിമോണി സൈറ്റിലൂടെ അധ്യാപിക യുഎസ് പൗരനായ

Continue Reading
മലയാളികൾ പൈതൃകം കാത്തുസൂക്ഷിക്കുന്നവർ: കൃഷ്ണ ബൈര ഗൗഡ
Association News
1 min read
8.1k

മലയാളികൾ പൈതൃകം കാത്തുസൂക്ഷിക്കുന്നവർ: കൃഷ്ണ ബൈര ഗൗഡ

ഒക്ടോബർ 7, 2025
0

മലയാളികൾ ലോകത്ത് എവിടെ ആയാലും കേരള സംസ്കാരവും തനത് പൈതൃകവും കാത്തുസൂക്ഷിക്കുന്ന വരാണെന്നും കർണാടകത്തിൽ മറ്റു വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തരായി കന്നഡിഗരെ പോലെ ജീവിക്കുന്നവരാണെന്നും കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം ഓണക്കാഴ്ചകൾ 2025 ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമാജം ഈസ്റ്റ് സോൺ ചെയർമാൻ വിനു ജി അധ്യക്ഷത വഹിച്ചു.  മാത്യു കുഴൽനാടൻ എം എൽ എ സോവനീർ

Continue Reading
ഒഡിഷയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു
India
0 min read
8.3k

ഒഡിഷയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു

ഒക്ടോബർ 7, 2025
0

ഒഡിഷയിലെ ബര്‍ഹാംപുരില്‍ അജ്ഞാതരുടെ ആക്രമണത്തിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകനും ബിജെപി നേതാവുമായ പ്രിതാബാഷ് പാണ്ഡയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബ്രഹ്‌മനഗറിലുള്ള തൻ്റെ വീട്ടിലേയ്ക്ക് പോകുമ്പോ ആണ് ബൈക്കിൽ എത്തിയ രണ്ടുപേര്‍ പ്രിതാബാഷിനെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആക്രമികള്‍ക്കായി പോലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പോലീസ് പറഞ്ഞു.

Continue Reading
മഞ്ചേശ്വരത്ത് വിഷം കഴിച്ച് ദമ്പതികൾ മരിച്ചു
Kerala
0 min read
8.6k

മഞ്ചേശ്വരത്ത് വിഷം കഴിച്ച് ദമ്പതികൾ മരിച്ചു

ഒക്ടോബർ 7, 2025
0

കാസർഗോഡ് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികൾ ആയ അജിത്ത്, ഭാര്യ ശ്വേത എന്നിവർ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആണ് ഇരുവരും വിഷം കഴിച്ചത്. അധ്യാപികയാണ് ശ്വേത. ഇവര്‍ക്ക് ഒരു മകളുണ്ട്. സഹോദരിയുടെ വീട്ടില്‍ മകളെ ഏല്‍പ്പിച്ച ശേഷം ആണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഇവരെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത് വൈകുന്നേരമാണ്.

Continue Reading
സ്വർണവില വീണ്ടും വർദ്ധിച്ചു; പവന് 89,480 രൂപ
Kerala
0 min read
8.2k

സ്വർണവില വീണ്ടും വർദ്ധിച്ചു; പവന് 89,480 രൂപ

ഒക്ടോബർ 7, 2025
0

ഇന്നും സ്വര്‍ണ്ണ വിലയില്‍ വർദ്ധനവ്. പവന് 920 രൂപ ഉയര്‍ന്ന് 89,480 രൂപയായി. ഗ്രാമിന് 115 രൂപ കൂടി 11,185 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവൻ്റെ വിലയില്‍ 11,840 രൂപയുടെ വര്‍ധനവ് ഉണ്ടായി.  റെക്കോഡ് നിരക്കിലാണ് സ്വർണ്ണത്തിൻ്റെ വ്യാപാരം പുരോഗമിക്കുന്നത്. യുഎസില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണ്ണ വില ഉയരാൻ കാരണം.

Continue Reading
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം; ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നത്, ദേവസ്വം മന്ത്രി രാജിവയ്ക്കണം: വി.ഡി. സതീശൻ
Kerala
0 min read
8.1k

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം; ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നത്, ദേവസ്വം മന്ത്രി രാജിവയ്ക്കണം: വി.ഡി. സതീശൻ

ഒക്ടോബർ 7, 2025
0

ഇന്നും നിയമസഭയിൽ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധ ബഹളം. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സ്വർണ്ണപ്പാളി വിഷയത്തിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്ര‌തിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്ന് എന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. തിങ്കളാഴ്ചയാണ് രാഷ്ട്രീയക്കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞതെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. അതേസമയം, സർക്കാ൪ ചർച്ചയ്ക്ക്

Continue Reading