കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിൻ്റിന് സമീപമാണ് അനിലിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ് അനിൽ. ഞായറാഴ്ച രാവിലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് അനിൽ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വിവരമൊന്നുമില്ലാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: മഞ്ജു മക്കൾ: വിദ്യ, നിത്യ, ആദർശ്.

Related Posts