നെടുമങ്ങാട് സി പി ഐ എം-എസ് ഡി പി ഐ സംഘർഷം. ആംബുലൻസ് കത്തിച്ചും ഗ്ലാസ് തകർത്തും പ്രവർത്തകർ. സിപിഎം പ്രവർത്തകർ എസ് ഡി പി ഐയുടെ ആംബുലൻസിൻ്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസ് എസ് ഡി പി ഐ പ്രവർത്തകർ കത്തിച്ചു.

നെടുമങ്ങാട് വെച്ച് ഇന്നലെ ഉണ്ടായ ഡിവൈഎഫ്ഐ – എസ് ഡി പി ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനമേറ്റിരുന്നു. അഴീക്കോട് ജംഗ്ഷനിൽ വച്ച് രാത്രിയിൽ സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ് ഡി പി ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് എസ് ഡി പി ഐ പ്രവർത്തകൻ്റെ വീടിനും എസ് ഡി പി ഐ ആംബുലൻസിനും നേരെ ആക്രമണമുണ്ടായത്.
സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജുഖാനും സിപിഐഎം ഏരിയ സെക്രട്ടറി കെ.പി.പ്രമോഷും ആവശ്യപ്പെട്ടു.

Related Posts