ഇന്ത്യൻ വ്യോമസേനയുടെ 93മത് വാർഷികാഘോഷങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ വ്യോമ സേന ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യത്ത് നിരവധി പരിപാടികൾ നടത്തുന്നുണ്ട്. ഡൽഹി ഹിൻഡൺ വ്യോമതാവളത്തിൽ പരേഡും, ആകാശ പ്രദർശനവും നടത്തും. ഇത്തവണത്തെ പരിപാടിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായ ഓപ്പറേഷൻ സിന്ദൂരിൽ സേന നടത്തിയ പ്രവർത്തനങ്ങളുടെ പങ്കിനെ കേന്ദ്രികരിച്ചായിരിക്കും. കൂടാതെ സേനയുടെ മിസൈൽ സംവിധാനങ്ങൾ, ഏറ്റവും പുതിയ വിമാനങ്ങൾ, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയുടെ പ്രദർശനവും ഉണ്ടാകും.

1932 ഒക്ടോബർ 8നാണ് ഇന്ത്യൻ വ്യോമ സേന സ്ഥാപിതമായത്. 1933 ഏപ്രിൽ 1 ഇതിൻ്റെ പ്രവർത്തങ്ങളും തുടങ്ങി. നാല് വെസ്റ്റ്‌ലാൻഡ് വാപിറ്റി ബൈപ്ലെയിനുകളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരുമുള്ള ആദ്യത്തെ ഓപ്പറേഷൻ സ്ക്വാഡ്രൺ അന്ന് സ്ഥാപിതമായി. തുടക്കത്തിൽ റോയൽ വ്യോമസേനയുടെ ഒരു സഹായക വിഭാഗമായിരുന്നു ഇത്. രണ്ടാം ലോക മഹായുദ്ധം ആയപ്പോഴേക്കും റോയൽ ഇന്ത്യൻ വ്യോമസേന (ആർഐഎഎഫ്) എന്ന പേരിൽ ഒരു നിർണായക പങ്കു വഹിച്ചിരുന്നു. ശേഷം ഇന്ത്യൻ വ്യോമസേന എന്ന് പുനർനാമകരണം ചെയ്തു.

Related Posts