ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്‌താൻ മത്സരത്തെച്ചൊല്ലി 1.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നെന്ന ആരോപണവുമായി രാജ്യസഭാ എംപിയും ശിവസേനാ (യുബിടി) നേതാവുമായ സഞ്ജയ് റാവുത്ത്. പാകിസ്താനിലേക്കാണ് 25,000 കോടി പോയിരിക്കുന്നത് എന്ന് അദ്ദേഹം മുംബൈയിൽ മാധ്യമങ്ങളോടു പറഞ്ഞു.

ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ നിന്ന് പാകിസ്‌താൻ ക്രിക്കറ്റ് ബോർഡിന് ‘ലഭിച്ചത് 1000 കോടി രൂപയാണെന്നും റാവുത്ത് പറഞ്ഞു. ഇന്നലത്തെ മത്സരത്തിനുമേൽ 1.5 ലക്ഷം കോടിയുടെ വാതുവെപ്പ് നടന്നു. ഇതിൽ 25,000 കോടി പാകിസ്താനിലേക്കാണ് പോയത്. ഈ പണം നമുക്കെതിരേ ഉപയോഗിക്കപ്പെടും. ഇത് കേന്ദ്രസർക്കാരിനോ ബിസിസിഐയ്ക്കോ അറിയാമോ?, അദ്ദേഹം ചോദിച്ചു.

Related Posts