തൃശൂരിൽ മദ്യലഹരിയിൽ മകൻ തള്ളിയിട്ടതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് പിതാവ് മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. ഏങ്ങണ്ടിയൂർ മപ്പാട് മോങ്ങാടി വീട്ടിൽ രാമു (71) ആണ് മരിച്ചത്. സംഭവത്തിൽ മകൻ രാഗേഷിനെ (35) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു‌. രാഗേഷ് മദ്യ ലഹരിയിലെത്തി രാമുവുമായി വഴക്കിടുകയും തുടർന്ന് തള്ളിയിടുകയുമായിരുന്നു.

ആ സമയത്ത് വീട്ടിൽ രാമുവും രാഗേഷും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് വീട്ടിലെത്തിയ അമ്മ ശകുന്തള രാമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് രാഗേഷിനെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Related Posts