തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു
തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനി മരിച്ചു. മംഗളൂരു പുത്തൂർ പദ്‌നൂർ ഗ്രാമത്തിലെ കുട്ടേലു സ്വദേശിയായ കിരണിൻ്റെ മകൾ തെങ്കില വിവേകാനന്ദ കന്നഡ മീഡിയം സ്ക്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ജിഷയാണ് (7)മരിച്ചത്. ബന്ധുവായ പ്രത്യുഷി(10)നെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച്ച വൈകിട്ട് രണ്ട് പേരും സ്‌കൂൾ വാഹനത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് തേനീച്ച കുട്ടത്തിൻ്റെ ആക്രമണം. നിലവിളി കേട്ട് എത്തിയ അയൽവാസി നാരായൺ (40) അവരെ
വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയം
വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് ജയം, ഇന്ത്യയുയർത്തിയ 331 റൺസ് വിജയ ലക്ഷ്യം ഏഴു വിക്കറ്റ് നഷ്‌ടത്തിൽ ആറു പന്തുകൾ ബാക്കിനിൽക്കെ ഓസീസ് മറികടന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി സ്‌മൃതി മന്ദാന (80), പ്രതിക റാവൽ (75) എ ന്നിവർ അർധസെഞ്ചുറി നേടി. സ്കോർ: ഇന്ത്യ 330/10 (48.5) ഓസ്ട്രേലിയ 331/7 (49). 107 പന്തിൽ 142 റൺ സ് നേടിയ ക്യാപ്റ്റൻ
മടിക്കേരിയിൽ സ്റ്റുഡിയോ കുത്തിത്തുറന്ന് മോഷണം; അഞ്ചു പേരെ അറസ്റ്റു ചെയ്‌ത് പോലീസ്
കർണാടക കുടക് ജില്ലയിൽ മടിക്കേരിയിലെ സ്റ്റുഡിയോ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അഞ്ചു പേരെ അറസ്റ്റുചെയ്‌ത് പോലീസ്. ബേതു ഗ്രാമത്തിലെ മുഹമ്മദ് സുഹേൽ (24), ബേതു ഗ്രാമത്തിലെ ഫയാസ് (25), ഹോഡവാഡ ഗ്രാമത്തിലെ മുഹമ്മദ് മുബാഷിർ (20), കൊളക്കേരി ഗ്രാമത്തിലെ മുസമിൽ (20), കുഞ്ഞില ഗ്രാമത്തിലെ മുഹമ്മദ് ജൈനുദ്ദീൻ (20), എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ 27നാണ് മടിക്കേരിയിലെ കോഹിനൂർ റോഡ് സമുച്ചയത്തിലെ അബ്ദുൾ റഹ്‌മാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്റ്റുഡിയോയുടെ ഷട്ടറുകൾ
ഹാവേരിയിൽ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ഹാവേരിയിൽ പുലിയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ബീരപ്പ ഹനുമന്തപ്പയാണ് (30) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹോദരൻ ഗണേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റട്ടിഹള്ളിയിൽ കൃഷിയിടത്തിൽ ജോലിചെയ്തുകൊണ്ടിരുന്ന സഹോദരന്മാർക്കുനേരേയാണ് പുലിയുടെ ആക്രമണമുണ്ടായത്.
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കൊല്ലം കൊട്ടാരക്കര ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ, കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവർ മരിച്ചവരാണ്. സംഭവം ഇന്ന് പുലർച്ചെയോടെയാണ് നടന്നത്. രക്ഷാപ്രവർത്തനത്തിനിടെ കിണറ്റിൻ്റെ കൈവരി ഇടിഞ്ഞ് വീണതോടെയാണ് അപകടം ഉണ്ടായത്. മൂന്ന് കുട്ടികളുടെ അമ്മയാണ്
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു. “നാട്ടുജീവിതവും ജനസംസ്കാരവും” എന്ന വിഷയത്തിൽ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. നാട്ടഴകുകളിലൂടെയും നാട്ടറിവ് നാനാർത്ഥങ്ങളിലൂടെയും നൂറ്റാണ്ടുകളായി രൂപപ്പെട്ട മലയാളി സ്വത്വത്തിൻ്റെ ഏറ്റവും ഉന്നതമായ മാനവികമൂല്യം ഏകത്വത്തിൻ്റെയും സമത്വത്തിൻ്റെയുമാണ്. ഒരുപാടുകാലം ജാതിമത വർഗ്ഗ വിഭാഗീയതകളാൽ ജീർണ്ണമായി കിടന്നുവെങ്കിലും നമ്മുടെ ജനസംസ്കാരത്തിൻ്റെ ആദിമൂല്യങ്ങളിൽ ഒന്ന് ജാതിമതാ തീതമായ മാനവികതയാണ്. ലോകത്ത് പന്തിരുകുല കഥ പോലെ ഒരു നാടോടി ഒരു
ദീപാവലി പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ
ദീപാവലി പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. 16ന് ബംഗളുരു എസ്എംവിടി സ്റ്റേഷനിൽ നിന്നും വൈകുന്നേരം മൂന്നിന് പുറപ്പെടുന്ന ട്രെയിൻ (06561) അടുത്ത ദിവസം രാവിലെ 6.20ന് കൊല്ലത്ത് എത്തിച്ചേരും. അടുത്ത ദിവസം കൊല്ലത്ത് നിന്നും രാത്രി 10.45ന് പുറപ്പെടുന്ന കൊല്ലം – ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ്സ് (06562) അടുത്ത ദിവസം രാവിലെ 3.30ന് ബംഗളൂരു കൻ്റോൺമെൻ്റ് സ്റ്റേഷനിലെത്തും. തിങ്കളാഴ്‌ച രാവിലെ എട്ടു മുതൽ
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. എൽജെപിക്ക് 29 സീറ്റ് നൽകാനും തീരുമാനമായി. ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ആറ് സീറ്റുകൾ വീതം ലഭിച്ചു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ ചെറു പാർട്ടികളുമായി എൻഡിഎ ധാരണയിലായിരുന്നു. നാളെ വിവിധ പാർട്ടികൾ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കും. മഹാസഖ്യത്തിലെയും
ഒടുവിൽ കുറ്റസമ്മതം നടത്തി; ഷാഫി പറമ്പിലിനെ മർദിച്ചത് പോലീസുകാരെന്ന് റൂറൽ എസ്പി
പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്ക് മർദനമേറ്റതിൽ വിശദീകരണവുമായി റൂറൽ എസ്‌പി കെ.ഇ.ബൈജു, എംപിയെ മർദിച്ചത് പോലീസുകാർ തന്നെയാണ്. ചില പോലീസുകാർ മനഃപൂർവം പ്രശ്‌നം ഉണ്ടാക്കാ൯ ശ്രമിച്ചെന്നും എസ്‌പി പറഞ്ഞു. എംപിയെ പിന്നിൽ നിന്ന് ലാത്തി കൊണ്ട് ആരോ അടിക്കുകയായിരുന്നു. അത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വടകരയിൽ നടന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പരിപാടിയിലാണ് റൂറൽ എസ്‌പി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൽ
താലിബാൻ ആക്രമണം; 58 പാക് സൈനികർ കൊല്ലപ്പെട്ടു
താലിബാൻ നടത്തിയ മിന്നൽ ആക്രമണത്തിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടു. 30ലേറെ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കാബുളിലെ സ്ഫോടനങ്ങൾക്ക് പിന്നിൽ പാക്കിസ്ഥാനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ഏറ്റുമുട്ടലിൽ 20 അഫ്ഗാൻ സൈനികരും കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി അഫ്‌ഗാനിസ്ഥാന് ഞങ്ങളുടെ കര, വ്യോമ അതിർത്തികൾ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാൽ ഒരു ആക്രമണത്തിനും മറുപടി നൽകാതിരിക്കില്ല. പാക്കിസ്ഥാൻ അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന