രണ്ട് വർഷത്തോളം നീണ്ട യുദ്ധത്തിനൊടുവിൽ ഗാസയിൽ ബന്ദി കൈമാറ്റം ആരംഭിച്ചു
World
0 min read
8.1k

രണ്ട് വർഷത്തോളം നീണ്ട യുദ്ധത്തിനൊടുവിൽ ഗാസയിൽ ബന്ദി കൈമാറ്റം ആരംഭിച്ചു

ഒക്ടോബർ 13, 2025
0

രണ്ട് വർഷത്തോളം നീണ്ട യുദ്ധത്തിനൊടുവിൽ ഗാസയിൽ ബന്ദി കൈമാറ്റം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഏഴ് ബന്ദികളെ റെഡ് ക്രോസിന് ഹമാസ് കൈമാറി. ഉടൻതന്നെ ബാക്കിയുള്ള ബന്ദികളെയും വിട്ടയക്കും. മൂന്നിടങ്ങളിൽ നിന്നായി 20 ബന്ദികളെയാണ് റെഡ് ക്രോസിന് കൈമാറുന്നത്. യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അൽപ സമയത്തിനകം ഇസ്രായേലിൽ എത്തും. പാലസ്തീൻ ബന്ദികളെ ഇസ്രായേലും ഇന്ന് തന്നെ മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഇസ്രായേൽ വിട്ടയക്കുമെന്ന് പറഞ്ഞ 1,900ലധികം പാലസ്തീൻ തടവുകാരുടെ

Continue Reading
Kerala
1 min read
8.1k

അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ കവര്‍ പേജിനെതിരേ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

ഒക്ടോബർ 13, 2025
0

വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകമായ ‘മദര്‍ മേരി കംസ് ടു മി’യുടെ കവര്‍ പേജിനെതിരേ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പുസ്തകത്തിൻ്റെ കവറില്‍ അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രമുണ്ട്. നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ ആ ചിത്രം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ രാജസിംഹന്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. പുസ്തകത്തിൻ്റെ കവറിലെ ചിത്രത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമായിരുന്നു. അത് ചെയ്യാതെയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. അധികാരികള്‍ക്ക്

Continue Reading
കരൂർ ദുരന്തം സിബിഐ അന്വേഷിക്കും; ഉത്തരവിട്ട് സുപ്രീം കോടതി
India
0 min read
7.2k

കരൂർ ദുരന്തം സിബിഐ അന്വേഷിക്കും; ഉത്തരവിട്ട് സുപ്രീം കോടതി

ഒക്ടോബർ 13, 2025
0

ടിവികെ നേതാവും നടനുമായ വിജയ്‌യുടെ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗി അദ്ധ്യക്ഷനായ സമിതിയെയാണ് മേൽനോട്ടത്തിനായി നിർദ്ദേശിച്ചിരിക്കുന്നത്. മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും സമിതിയിലുണ്ട്. ടിവികെയുടെ ഹർജിയിലാണ് ഉത്തരവ്.

Continue Reading
പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്ന പരാമർശത്തിൽ മമത ബാനർജിക്കെതിരെ രൂക്ഷവിമർശനം
India
0 min read
7.8k

പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്ന പരാമർശത്തിൽ മമത ബാനർജിക്കെതിരെ രൂക്ഷവിമർശനം

ഒക്ടോബർ 13, 2025
0

പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്ന പരാമർശത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം. പശ്ചിമബം​ഗാളിൽ താലിബാൻ ഭരണമാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചോദിച്ചു. സ്ത്രീയും പുരുഷനും തുല്യരാണ് എന്നത് മമത സർക്കാർ അം​ഗീകരിക്കുന്നില്ലേ എന്ന് ചോദിച്ച അദ്ദേഹം, സംസ്ഥാനത്ത് സ്ത്രീകൾക്ക് ജോലിക്ക് പോലും പുറത്തിറങ്ങാൻ പറ്റാതായെന്ന് കുറ്റപ്പെടുത്തി. ക്രിമിനലുകളെയാണ് പൊലീസുകാർ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാൽസം​ഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ കുറ്റപ്പെടുത്തി

Continue Reading
ഓൺസ്റ്റേജ് ജാലഹള്ളി പ്രമുഖ വ്യക്തികളെ ആദരിച്ചു
Association News
1 min read
7.1k

ഓൺസ്റ്റേജ് ജാലഹള്ളി പ്രമുഖ വ്യക്തികളെ ആദരിച്ചു

ഒക്ടോബർ 13, 2025
0

ഓൺസ്റ്റേജ് ജാലഹള്ളി പ്രവർത്തകർ, മാധ്യമ പ്രവർത്തനത്തിനും സാഹിതൃ മേഖലയിലും ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികളെ ആദരിച്ചു. കവിരാജ് അധ്യക്ഷത വഹിച്ചു. സാഹിത്യപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണെന്നും കവിരാജ് അഭിപ്രായപെട്ടു. മുപ്പത്തിയഞ്ചു വർഷം പിന്നിടുന്ന തൻ്റെ പൊതു പ്രവർത്തന മണ്ഡലത്തിലെ സന്തോഷകരമായ അനുഭവ ങ്ങൾ വിഷ്ണു‌മംഗലം കുമാർ പങ്കുവെച്ചു. കലാകാരുടെ കൂട്ടായ്മ ആയ ഓൺസ്റ്റേജ് ജാലഹള്ളി പ്രവർത്തകർക്ക് വിഷ്ണു‌മംഗലം കുമാർ എല്ലാ നന്മകളും ആശംസിച്ചു. വിഷ്ണു‌മംഗലം കുമാറിന്

Continue Reading
പൊതുജനസമ്പർക്ക പരിപാടിയിൽ പ്രതിഷേധവുമായി മുനിരത്ന; പരിപാടി അലങ്കോലമാക്കാൻ എം.എൽ.എയുടെ ശ്രമം: ഡി.കെ. ശിവകുമാർ
Karnataka
1 min read
7.5k

പൊതുജനസമ്പർക്ക പരിപാടിയിൽ പ്രതിഷേധവുമായി മുനിരത്ന; പരിപാടി അലങ്കോലമാക്കാൻ എം.എൽ.എയുടെ ശ്രമം: ഡി.കെ. ശിവകുമാർ

ഒക്ടോബർ 13, 2025
0

ജെ.പി പാർക്കിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ ‘ബംഗളൂരു വോക്ക് പൊതുജനസമ്പർക്ക പരിപാടിയിൽ പ്രതിഷേധവുമായി ബി.ജെ.പി എം.എൽ.എ മുനിരത്ന. ഇന്നലെയായിരുന്നു സംഭവം. മുദ്രാവാക്യം വിളികളുമായി മുനിരത്ന പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ മുനിരത്നയുടെ അനുയായികളെ പൊലീസ് ബലം പ്രയോഗിച്ചുനീക്കി. ശിവകുമാർ ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനിടെ, ഇത് കോൺഗ്രസ് പരിപാടിയാണെന്നും സർക്കാർ പരിപാടിയല്ലെന്നും ആരോപിച്ച് ജനങ്ങൾക്കിടയിൽനിന്ന് ആർ.എസ്.എസ് വേഷം ധരിച്ച എം.എൽ.എ രംഗത്തുവരുകയായിരുന്നു. ‘പരിപാടി സ്ഥലം എം.എൽ.എ ആയ തന്നെ അറിയിച്ചില്ലെന്നും ബാനറിൽ

Continue Reading
എം.ബി.ബി.എസ് 9075 സീറ്റുകൾ കൂടി
India
1 min read
8.2k

എം.ബി.ബി.എസ് 9075 സീറ്റുകൾ കൂടി

ഒക്ടോബർ 13, 2025
0

812 മെഡിക്കൽ കോളേജുകളിലായി 9075 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനുവദിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ നീറ്റ് യു.ജി സീറ്റ് ഘടന പരിഷ്‌കരിച്ചു. 2025 -26 വർഷത്തെ എം.ബി.ബി.എസ് സിറ്റുകളുടെ എണ്ണം ഇതോടെ 1,26,600 ആയി. പുതുക്കിയ സീറ്റ് ഘടന amc.org.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നീറ്റ് യുജി പ്രവേശനത്തിന് ചോയ്‌സ് നൽകാൻ ഇന്ന് കൂടി സമയമുണ്ട്. പുതുക്കിയ സീറ്റ് ഘടനയിൽ ജിപ്മെറിലെയും എയിംസിലെയും മെഡിക്കൽ സീറ്റുകൾ ഉൾപ്പെടുന്നില്ല. അതേസമയം കേസുകൾ

Continue Reading
തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകൻ ബാബു (88) അന്തരിച്ചു
India
0 min read
8.4k

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകൻ ബാബു (88) അന്തരിച്ചു

ഒക്ടോബർ 13, 2025
0

തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആൽവാർപ്പേട്ടിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്, കന്നഡ, തെലുങ്ക് ഹിന്ദി ഭാഷകളിൽ നൂറോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. എംജിആർ, ശിവാജി ഗണേശൻ, കമൽഹാസൻ, രജനീകാന്ത് തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചു. രജനീകാന്തിൻ്റെ 27 ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

Continue Reading
നോർക്ക തിരിച്ചറിയൽ – അപകട ഇൻഷുറൻസ് കാർഡിനുള്ള അംഗത്വക്യാമ്പ് നടത്തി
Uncategorized
1 min read
8.3k

നോർക്ക തിരിച്ചറിയൽ – അപകട ഇൻഷുറൻസ് കാർഡിനുള്ള അംഗത്വക്യാമ്പ് നടത്തി

ഒക്ടോബർ 13, 2025
0

ടിസി പാളയ കൈരളി വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ നോർക്ക തിരിച്ചറിയൽ-അപകട ഇൻഷുറൻസ് കാർഡിനുള്ള അംഗത്വക്യാമ്പ് നടത്തി. നിരവധിപേർ പുതിയതായി എൻആർകെ കാർഡിന് അപേക്ഷിച്ചു. കാർഡ് പുതുക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു. ഇനിയും കാർഡിനായി അപേക്ഷിക്കാൻ താത്പര്യമുള്ളവർ സംഘടനയുടെ സെക്രട്ടറിയെ അറിയിക്കണം. ഫോൺ: 9341345521.

Continue Reading
അന്താരാഷ്ട്ര ബാലികാദിനാചരണം നടത്തി
Association News
0 min read
7.2k

അന്താരാഷ്ട്ര ബാലികാദിനാചരണം നടത്തി

ഒക്ടോബർ 13, 2025
0

കെആർപുരം ഡോൺ ബോസ്കോ കോളേജിലെ സോഷ്യൽവർക്ക് വിഭാഗം അന്താരാഷ്ട്ര ബാലികാദിനാചരണം നടത്തി. ബാലവിവാഹം, സുരക്ഷ, തൊഴിൽ സ്ഥലത്തെ അതിക്രമം, പുരുഷമേധാവിത്വം, പെൺഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണം നടത്തി. പ്രിൻസിപ്പൽ ഫാ. ജിയോ, ഡയറക്ടർ ഫാ. വിൽസൺ, മമ്ത റാണി, ഷൈനി വെറോണിക്ക എന്നിവർ സംസാരിച്ചു.

Continue Reading