ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം
India
0 min read
7.9k

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം

ഒക്ടോബർ 20, 2025
0

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമാകുന്നു. ഡല്‍ഹിയിലെ പലയിടത്തും വായു ഗുണനിലവാരസൂചിക 300ന് മുകളിലും ആണ്. ആനന്ദ് വിഹാറില്‍ വായു ഗുണനിലവാരം ഗുരുതരമെന്നാണ് സൂചിക തെളിയിക്കുന്നത്. ആനന്ദ് വിഹാറില്‍ വായു ഗുണനിലവാര സൂചിക 400ന് മുകളിൽ എത്തി. ഇന്നലെ രാത്രിയില്‍ ഡല്‍ഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ 28 കേന്ദ്രങ്ങളിലും വായുഗുണനിലവാരം സൂചികയില്‍ വളരെ മോശം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെട്ടിരുന്നത്. ആനന്ദവിഹാറില്‍ ഇത് ഒരുപടി കൂടി താഴ്ന്ന് ഗുരുതരം എന്ന വിഭാഗത്തിലുമെത്തി. വൈകീട്ട്

Continue Reading
കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി
World
0 min read
8.3k

കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി

ഒക്ടോബർ 20, 2025
0

കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യാന്തര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ പ്രഖ്യാപിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്നും മാർക്ക് കാർണി പറഞ്ഞു. യുദ്ധക്കുറ്റക്കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നാണ് കാർണി ഉത്തരം നൽകിയത്. 2024 നവംബറിലാണ് ബെന്യാമിൻ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേലും ഹമാസുമായുള്ള യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും

Continue Reading
അഭിനയരംഗത്ത് അരനൂറ്റാണ്ട്; ടി ജി രവിക്ക് ജന്മനാടിന്‍റെ ആദരം
Kerala
0 min read
7.0k

അഭിനയരംഗത്ത് അരനൂറ്റാണ്ട്; ടി ജി രവിക്ക് ജന്മനാടിന്‍റെ ആദരം

ഒക്ടോബർ 20, 2025
0

അഭിനയരംഗത്ത് 50 വർഷം പിന്നിട്ട ടി ജി രവിയെ തൃശൂരിലെ ജന്മനാടായ നടത്തറ ആദരിച്ചു. മലയാള സിനിമ പ്രേമികള്‍ക്ക് എക്കാലത്തും ഓർത്തിരിക്കാൻ ക‍ഴിയുന്ന മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച നടനാണ് ടി ജി രവി. തൃശൂരിന്‍റെ സ്വന്തം ടി ജി രവിയുടെ അഭിനയ ജീവിതത്തിന്‍റെ 50 വർഷം ആഘോഷമാക്കുകയാണ് ജന്മനാടായ നടത്തറ. വലിയ ഘോഷയാത്രയോടെ ആയിരുന്നു നടത്തറയിലെ ജനങ്ങൾ ടി ജി രവിയെ സ്വീകരിച്ചത്. ‘രവി നടനം 50’ എന്ന

Continue Reading
ബെംഗളൂരു ഓല എൻജിനീയരുടെ ആത്മഹത്യ; ഓല കമ്പനിക്കെതിരെ കേസെടുത്തു
Karnataka
0 min read
8.0k

ബെംഗളൂരു ഓല എൻജിനീയരുടെ ആത്മഹത്യ; ഓല കമ്പനിക്കെതിരെ കേസെടുത്തു

ഒക്ടോബർ 20, 2025
0

ഓല ഇലക്ട്രിക്കിൽ ജോലി ചെയ്യുന്ന ഒരു എഞ്ചിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുത്തു. സിഇഒ ഭവിഷ് അഗർവാളിനെയും മുതിർന്ന ഉദ്യോഗസ്ഥൻ സുബ്രത കുമാർ ദാസിനെയും കുറ്റപ്പെടുത്തുകയും അവർ മാനസിക പീഡപ്പിക്കുകയുമാണെന്ന് പറഞ്ഞു 28 പേജുള്ള ഒരു കുറിപ്പ് എഴുതിവച്ച് കെ.അരവിന്ദ്( 38) ആണ് ആത്മഹത്യ ചെയ്‌തത്‌. ഒക്ടോബർ 6ന് ഫയൽ ചെയ്ത എഫ്‌ഐആർ ആണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ശമ്പളവും അലവൻസുകളും നിഷേധിച്ചുവെന്നും ആത്മഹത്യ ചെയ്യുകയാണെന്നും കുറിപ്പിൽ

Continue Reading
കഴക്കൂട്ടത്ത് ഹോസ്റ്റല്‍ മുറിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു
Kerala
0 min read
8.2k

കഴക്കൂട്ടത്ത് ഹോസ്റ്റല്‍ മുറിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

ഒക്ടോബർ 20, 2025
0

കഴക്കൂട്ടത്ത് ഹോസ്റ്റല്‍ മുറിയില്‍ അതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. ലോറി ഡ്രൈവർ മധുര സ്വദേശി ബെഞ്ചമിനെയാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. തിരിച്ചറിയൽ പരേഡിലാണ് പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞത്. മോഷണം നടത്തുന്നതിനായാണ് ഇയാൾ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ എത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മറ്റ് വീടുകളിൽ പ്രതി മോഷണത്തിനായി കയറുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. പ്രതിയെ മധുരയില്‍ നിന്നും അതിസാഹസികമായാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. ഇയാള്‍സ്ഥിരമായി കഴക്കൂട്ടത്ത് എത്താറുണ്ടെന്നും കഴക്കൂട്ടത്ത്

Continue Reading
പ്രധാനമന്ത്രി നാവികസേനയോടൊപ്പം ദീപാവലി ആഘോഷിച്ചു
India
0 min read
7.9k

പ്രധാനമന്ത്രി നാവികസേനയോടൊപ്പം ദീപാവലി ആഘോഷിച്ചു

ഒക്ടോബർ 20, 2025
0

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ നാവികസേനയോടൊപ്പം ദീപാവലി ആഘോഷിച്ചു. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ദീപാവലി ആഘോഷം ഐഎൻഎസ് വിക്രാന്ത് എന്ന സ്വദേശീയ വിമാനവാഹക കപ്പലിലാണ് നടന്നത്. സൈനിക വേഷം ധരിച്ച് നാവിക ഉദ്യോഗസ്ഥരോട് സംസാരിച്ച പ്രധാനമന്ത്രി, സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് വ്യക്തമാക്കി. രാജ്യത്തിനായി സൈനികർ കാഴ്ചവെക്കുന്ന സമർപ്പണവും ത്യാഗവും അദ്ദേഹം അഭിനന്ദിച്ചു. ഗോവ തീരത്താണ് വിക്രാന്ത് ഇപ്പോൾ നങ്കൂരമിട്ടിരിക്കുന്നത്. ഐഎൻഎസ് വിക്രാന്തിലായിരുന്നു മോദി ഉറങ്ങിയത്. “ഈ ദീപാവലിയിൽ

Continue Reading
ഗാസ വീണ്ടും കലുഷിതമാകുന്നു;       ബോംബ് ആക്രമണത്തിൽ 97 പേർ കൊല്ലപ്പെട്ടു
World
0 min read
7.5k

ഗാസ വീണ്ടും കലുഷിതമാകുന്നു; ബോംബ് ആക്രമണത്തിൽ 97 പേർ കൊല്ലപ്പെട്ടു

ഒക്ടോബർ 20, 2025
0

ഗാസ വീണ്ടും കലുഷിതമാകുന്നു. ഇസ്രയേൽ നടത്തിയ ബോംബ് ആക്രമണത്തിൽ 97 പേരോളം ഗാസയിൽ കൊല്ലപ്പെട്ടതായി റിപ്പോ‍‍‍ർട്ടുകൾ. ഇസ്രയേല്‍ നിയന്ത്രിത പ്രദേശത്തേക്ക് ഹമാസുകാര്‍ വെടിവെച്ചെന്നുപറഞ്ഞാണ് റാഫയുള്‍പ്പെടെ ഗാസയില്‍ പലയിടത്തും ഇസ്രയേല്‍സൈന്യം ആക്രമണം നടത്തിയത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കി. ഇതോടെ രണ്ടാം ഘട്ട സമാധാന കരാറും പ്രതിസന്ധിയിലായി. ഇസ്രയേൽ സൈന്യം സമാധാന കരാർ ലംഘിച്ച്‌

Continue Reading
നെടുമങ്ങാട് സി പി ഐ എം – എസ് ഡി പി ഐ സംഘർഷം; പ്രവർത്തകർ ആംബുലൻസ് കത്തിച്ചു
Kerala
1 min read
7.5k

നെടുമങ്ങാട് സി പി ഐ എം – എസ് ഡി പി ഐ സംഘർഷം; പ്രവർത്തകർ ആംബുലൻസ് കത്തിച്ചു

ഒക്ടോബർ 20, 2025
0

നെടുമങ്ങാട് സി പി ഐ എം-എസ് ഡി പി ഐ സംഘർഷം. ആംബുലൻസ് കത്തിച്ചും ഗ്ലാസ് തകർത്തും പ്രവർത്തകർ. സിപിഎം പ്രവർത്തകർ എസ് ഡി പി ഐയുടെ ആംബുലൻസിൻ്റെ ചില്ല് തകർത്തതിന് പിന്നാലെ ഡിവൈഎഫ്ഐയുടെ ആംബുലൻസ് എസ് ഡി പി ഐ പ്രവർത്തകർ കത്തിച്ചു. നെടുമങ്ങാട് വെച്ച് ഇന്നലെ ഉണ്ടായ ഡിവൈഎഫ്ഐ – എസ് ഡി പി ഐ സംഘർഷത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനമേറ്റിരുന്നു. അഴീക്കോട് ജംഗ്ഷനിൽ വച്ച്

Continue Reading
മൊറോക്കോ അണ്ടർ 20 ലോകകപ്പ് ചാമ്പ്യന്മാർ; ഫൈനലിൽ തോൽപ്പിച്ചത് അർജൻ്റീനയെ
Sports
1 min read
7.8k

മൊറോക്കോ അണ്ടർ 20 ലോകകപ്പ് ചാമ്പ്യന്മാർ; ഫൈനലിൽ തോൽപ്പിച്ചത് അർജൻ്റീനയെ

ഒക്ടോബർ 20, 2025
0

അർജന്റീനയെ ഫൈനലിൽ തകർത്ത് മൊറോക്കോയ്ക്ക് അണ്ടർ 20 ലോകകപ്പ് കിരീടം. 2-0 എന്ന സ്കോറിനാണ് അർജൻ്റീനയെ മൊറോക്കോ തോൽപ്പിച്ചത്. ഇതാദ്യമായാണ് അണ്ടർ 20 ലോകകപ്പ് ഫൈനലിൽ മൊറോക്കോ എത്തുന്നതും കിരീടം നേടുന്നതും. നീണ്ട 16 വർഷങ്ങൾക്ക് ശേഷം കപ്പ് നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി ഇതിനുമുൻപ് 2009ൽ ഘാന ആണ് അണ്ടർ 20 ലോകകിരീടം നേടിയത്. പോർച്ചുഗീസ് ക്ലബായ എഫ്‌സി ഫമലിക്കാവോയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് യാസിർ

Continue Reading
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ.ദേവകിയമ്മ അന്തരിച്ചു
Kerala
0 min read
7.5k

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ.ദേവകിയമ്മ അന്തരിച്ചു

ഒക്ടോബർ 20, 2025
0

കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ (91) അന്തരിച്ചു. ദേവകിയമ്മ ചെന്നിത്തല മുൻ പഞ്ചായത്തംഗമായിരുന്നു. ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ മുൻ മാനേജരും അധ്യാപകനുമായിരുന്ന തൃപ്പരുന്തുറ കോട്ടൂർ കിഴക്കേതിൽ പരേതനായ വി. രാമകൃഷ്ണൻ നായർ ഭർത്താവായിരുന്നു. സംസ്കാരം നാളെ (21/10/25) ഉച്ചക്ക് 12 മണിക്ക് ചെന്നിത്തല കുടുംബവീട്ടിൽ നടക്കും. മക്കൾ: രമേശ് ചെന്നിത്തല, കെ ആർ രാജൻ (ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ

Continue Reading