കാനഡയിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. രാജ്യാന്തര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ പ്രഖ്യാപിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്നും മാർക്ക് കാർണി പറഞ്ഞു. യുദ്ധക്കുറ്റക്കേസുകളിൽ നെതന്യാഹുവിനെ തടങ്കലിൽ വയ്ക്കാനുള്ള മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നാണ് കാർണി ഉത്തരം നൽകിയത്.

2024 നവംബറിലാണ് ബെന്യാമിൻ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേലും ഹമാസുമായുള്ള യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും യുദ്ധകുറ്റങ്ങളുടെയും പേരിലായിരുന്നു വാറണ്ട്.

Related Posts