ബെംഗളൂരു മെട്രോ പിങ്ക് ലൈൻ നവംബർ 13ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും?
Karnataka
0 min read
2.4k

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ നവംബർ 13ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും?

നവംബർ 2, 2026
0

ബെംഗളൂരുവിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നമ്മ മെട്രോ പിങ്ക് ലൈനിൻ്റെ ആദ്യഘട്ടം നവംബർ 13ന് ഉദ്ഘാടനം ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. കലേന അഗ്രഹാര–തവരേക്കെരെ വരെയുള്ള 7.5 കിലോമീറ്റർ എലിവേറ്റഡ് പാതയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനസജ്ജമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനത്തിനായി ബെംഗളൂരുവിലെത്തുമെന്നാണ് സൂചന. ബിജെപി എംപി തേജസ്വി സൂര്യ നവംബർ 13 എന്ന തീയതി സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. നേരത്തേ നവംബർ 15 എന്ന തീയതിയായിരുന്നു പരിഗണിച്ചിരുന്നത്. കലേന അഗ്രഹാര,

Continue Reading
പി.പി.ദിവ്യക്കെതിരായ അന്വേഷണം: കാർട്ടൺ ഇന്ത്യയുടെ കരാർ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു
Kerala
0 min read
2.2k

പി.പി.ദിവ്യക്കെതിരായ അന്വേഷണം: കാർട്ടൺ ഇന്ത്യയുടെ കരാർ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു

നവംബർ 2, 2026
0

സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി.പി.ദിവ്യക്കെതിരായ അന്വേഷണത്തിൽ നിർണായക നടപടിയുമായി വിജിലൻസ്. ദിവ്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന് കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ വിവിധ പദ്ധതികളുടെ കരാറുകൾ നൽകിയതുമായി ബന്ധപ്പെട്ട രേഖകളാണ് വിജിലൻസ് സംഘം പിടിച്ചെടുത്തത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പരിശോധന നടത്തിയ സംഘം 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് ഫയലുകൾ കസ്റ്റഡിയിലെടുത്തു. ദിവ്യ ജില്ലാ പഞ്ചായത്ത്

Continue Reading
ഗൂഗിൾ ലെൻസ് ഉപയോഗിച്ച് പരീക്ഷയെഴുതി; കർണാടക വിഎഒ പരീക്ഷയിൽ ഒന്നാമതെത്തിയ ഉദ്യോഗാർഥി അറസ്റ്റിൽ
Karnataka
1 min read
2.1k

ഗൂഗിൾ ലെൻസ് ഉപയോഗിച്ച് പരീക്ഷയെഴുതി; കർണാടക വിഎഒ പരീക്ഷയിൽ ഒന്നാമതെത്തിയ ഉദ്യോഗാർഥി അറസ്റ്റിൽ

നവംബർ 2, 2026
0

കർണാടക വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (വിഎഒ) നിയമന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടി ഹാവേരി ജില്ലയിൽ ഒന്നാമതെത്തിയ ഉദ്യോഗാർഥി മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ചതായി പൊലീസ് കണ്ടെത്തി. ഹാനഗൽ സ്വദേശിയായ 31-കാരൻ ശങ്കർ ബന്നൂരിനെയാണ് ശിവഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ നാലിന് ശിവഗാവിലെ പരീക്ഷാകേന്ദ്രത്തിൽ നടന്ന പരീക്ഷയിൽ 200ൽ 151.25 മാർക്കാണ് ഇയാൾ നേടിയത്. വിഎഒ പരീക്ഷയ്ക്ക് ഏകദേശം 20 ദിവസം മുമ്പ് നടന്ന കർണാടക സ്റ്റേറ്റ് റിസർവ്

Continue Reading
തണുത്തുവിറയ്ക്കാൻ മൂന്നാർ; താപനില 6 ഡിഗ്രി സെൽഷ്യസിലേക്ക്
Kerala
0 min read
2.5k

തണുത്തുവിറയ്ക്കാൻ മൂന്നാർ; താപനില 6 ഡിഗ്രി സെൽഷ്യസിലേക്ക്

നവംബർ 2, 2026
0

മൂന്നാറിൽ ശൈത്യകാലത്തിന് തുടക്കമായി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ ആറു ഡിഗ്രി സെൽഷ്യസ് മൂന്നാർ ടൗണിലും നല്ലതണ്ണിയിലും രേഖപ്പെടുത്തി. ശൈത്യത്തിൻ്റെ വരവറിയിച്ച് പുൽമേടുകളിലും തേയിലച്ചെടികളിലും മഞ്ഞുകണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കുണ്ടള, മാട്ടുപ്പെട്ടി മേഖലകളിൽ എട്ടു ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില. ലാക്കാട്, ചെണ്ടുവര, ചിറ്റുവര, തെന്മല, ലക്ഷ്മി തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിലും ശക്തമായ തണുപ്പ് അനുഭവപ്പെട്ടു. പകൽ ചൂട് കൂടുമ്പോഴും രാത്രിയിലും പുലർച്ചെയുമാണ് തണുപ്പ് ശക്തമാകുന്നത്. വരും ദിവസങ്ങളിൽ

Continue Reading
ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കൽ വകുപ്പ് കൂടി ചുമത്തി
Kerala
1 min read
2.3k

ചേരാനെല്ലൂർ വാഹനാപകടം: ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കൽ വകുപ്പ് കൂടി ചുമത്തി

നവംബർ 2, 2026
0

ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പതിനേഴുകാരൻ്റെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കൽ വകുപ്പും ചുമത്തി. ഭാരതീയ ന്യായസംഹിതയിലെ (ബിഎൻഎസ്) 238-ാം വകുപ്പാണ് പുതുതായി ചേർത്തത്. ഇതുസംബന്ധിച്ച റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. അപകടസ്ഥലത്ത് ജഡ്ജിയുടെ അസാധാരണമായ സാന്നിധ്യവും പൊലീസ് സ്റ്റേഷനിലെ ഇടപെടലുകളും തെളിവ് നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമമാണെന്ന് ആരോപിച്ച് ഭദ്രകീർത്തി നൽകിയ പരാതിയിലാണ് നടപടി. അപകടസ്ഥലത്തും സമീപ പ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ജഡ്ജിയുടെ സാന്നിധ്യവും ഇടപെടലുകളും അന്വേഷിക്കണമെന്നാണ്

Continue Reading
‘സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം, ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ ’; യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്
Kerala
1 min read
2.5k

‘സ്വർണം വിറ്റ് കാർ ലോൺ അടയ്ക്കണം, ഭർത്താവിനോട് സ്നേഹം മാത്രമേയുള്ളൂ ’; യുവതിയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത്

നവംബർ 2, 2026
0

ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. മാടൻനട സ്വദേശി അഫ്‌സലിൻ്റെ ഭാര്യ സായ (26)യെയാണ് ശനിയാഴ്ച രാത്രി കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സ്വർണം പണയംവെച്ച് വായ്പയെടുത്തതും വാഹനത്തിൻ്റെ വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യതയും കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്വർണ്ണം വിറ്റ് വായ്പ തിരിച്ചടച്ചശേഷം ബാക്കിയുള്ള തുക വീട്ടുകാർക്ക് നൽകണമെന്നും കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഭർത്താവിനോടുള്ള സ്നേഹവും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘ഭർത്താവിനോട്

Continue Reading
എൻ.എസ്.എസ് കർണ്ണാടക യശ്വന്തപുരം കരയോഗം കന്നഡ രാജ്യോത്സവം ആഘോഷിച്ചു
Association News
0 min read
2.4k

എൻ.എസ്.എസ് കർണ്ണാടക യശ്വന്തപുരം കരയോഗം കന്നഡ രാജ്യോത്സവം ആഘോഷിച്ചു

നവംബർ 2, 2026
0

എൻ.എസ്.എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിൻ്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവം ആഘോഷിച്ചു. കരയോഗം പ്രസിഡണ്ട് ബിജുപാൽ നമ്പ്യാർ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. നമ്മളുടെ പെറ്റമ്മ കേരളമാണെങ്കിലും പോറ്റമ്മ കന്നഡ മണ്ണാണെന്നും, ഈ മണ്ണ് പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ബിജുപാൽ നമ്പ്യാർ പറഞ്ഞു. അതുകൊണ്ടുതന്നെ കർണാടകയിലുള്ള എല്ലാ മലയാളികളും രാജ്യോത്സവം ഹൃദയപൂർവ്വം ആഘോഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാര വിതരണവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും സംഘടിപ്പിച്ചിരുന്നു. കരയോഗം സെക്രട്ടറി സുരേഷ്

Continue Reading
ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരള പിറവിയും കന്നഡ രാജ്യോത്സവവും കൊണ്ടാടി
Association News
1 min read
2.2k

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരള പിറവിയും കന്നഡ രാജ്യോത്സവവും കൊണ്ടാടി

നവംബർ 2, 2026
0

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ‘കേരള-കന്നഡ മഹോത്സവം’ എന്ന പേരിൽ കേരള പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു. ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ ആദ്യക്ഷനായ വേദിയിൽ മലയാളികളും കന്നഡികരും തമ്മിലുള്ള സൗഹൃദത്തിc വ്യാപ്തിയെ പറ്റി ചർച്ച നടന്നു. കെ.ആർ.പുരം ഡി.എസ്.എസ്. പ്രസിഡണ്ട് എം.എൻ.ശേഖർ പരിപാടി ഉത്ഘാടനം നിർവഹിച്ചു. രസ്ന രാജീവ്‌, രാധ സത്യൻ, അബ്‌ദുൾ റൗഫ്, ജോഷി പത്രോസ്, സുരേഷ്, ഭാസ്കർ, സലോമി, സുലോചന, ആനന്ദ്,

Continue Reading
സുവർണ്ണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിൻ്റെ കേരളപ്പിറവിയും കർണാടക രാജ്യോത്സവവും ആഘോഷിച്ചു
Association News
0 min read
2.2k

സുവർണ്ണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിൻ്റെ കേരളപ്പിറവിയും കർണാടക രാജ്യോത്സവവും ആഘോഷിച്ചു

നവംബർ 2, 2026
0

സുവർണ്ണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിൻ്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയും കർണാടക രാജ്യോത്സവവും സംയുക്തമായി ആഘോഷിച്ചു. സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ സോണൽ ചെയർമാൻ സുധാകരൻ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കന്റോൺമെന്റ് സോൺ കൺവീനർ സരിത പ്രകാശ്, ഫിനാൻസ് കൺവീനർ മോഹൻ ടി.ജെ., വൈസ് ചെയർപേഴ്സൺ വിജയലക്ഷ്മി നായർ, ലേഡീസ് വിംഗ് ചെയർപേഴ്സൺ വീണ ഉണ്ണികൃഷ്ണൻ, യൂത്ത് വിംഗ് കൺവീനർ കൃഷ്ണനുണ്ണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Continue Reading
ആറു വാഹനങ്ങളിൽ കാർ ഇടിച്ചുകയറ്റിയത് മനഃപൂർവം; ആത്മഹത്യാശ്രമമെന്ന് പൊലീസ്, യുവാവിനെതിരെ കേസ്
Kerala
0 min read
2.4k

ആറു വാഹനങ്ങളിൽ കാർ ഇടിച്ചുകയറ്റിയത് മനഃപൂർവം; ആത്മഹത്യാശ്രമമെന്ന് പൊലീസ്, യുവാവിനെതിരെ കേസ്

നവംബർ 2, 2026
0

മുണ്ടക്കയം ചോറ്റിയിൽ ഒൻപത് പേർക്ക് പരിക്കേറ്റ വാഹനാപകടം മനഃപൂർവം സൃഷ്ടിച്ചതെന്ന് പൊലീസ്. കാർ ഓടിച്ചിരുന്ന കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാരോൺ (27) ആത്മഹത്യ ചെയ്യാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. സംഭവത്തിൽ ഇയാൾക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. ഞായറാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം. ഷാരോൺ ഓടിച്ച ബൊലേനോ കാർ ആദ്യം എതിരെ വന്ന കാറിലിടിക്കുകയും തുടർന്ന് മറ്റ് മൂന്ന് കാറുകൾ, ഒരു സ്കൂട്ടർ, ഓട്ടോറിക്ഷ എന്നിവയിലും ഇടിക്കുകയുമായിരുന്നു. വഴിയാത്രക്കാരൻ

Continue Reading