എൻ.എസ്.എസ് കർണ്ണാടക യശ്വന്തപുരം കരയോഗത്തിൻ്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവം ആഘോഷിച്ചു. കരയോഗം പ്രസിഡണ്ട് ബിജുപാൽ നമ്പ്യാർ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
നമ്മളുടെ പെറ്റമ്മ കേരളമാണെങ്കിലും പോറ്റമ്മ കന്നഡ മണ്ണാണെന്നും, ഈ മണ്ണ് പ്രത്യേകിച്ച് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ബിജുപാൽ നമ്പ്യാർ പറഞ്ഞു. അതുകൊണ്ടുതന്നെ കർണാടകയിലുള്ള എല്ലാ മലയാളികളും രാജ്യോത്സവം ഹൃദയപൂർവ്വം ആഘോഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാര വിതരണവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും സംഘടിപ്പിച്ചിരുന്നു.
കരയോഗം സെക്രട്ടറി സുരേഷ് ജി.നായർ, ട്രഷറർ വിക്രമൻ പിള്ള, ഭാരവാഹികളായ ബിനോയ് എസ്. നായർ, പി.കെ. മുരളീധരൻ, പി.ആർ. ഉണ്ണികൃഷ്ണൻ, കെ. കൃഷ്ണൻകുട്ടി, പദ്മകുമാർ, ആർ. വേണു, വിദ്യാധരൻ, ഇ.കെ. നമ്പ്യാർ, ഗംഗാധരൻ നമ്പ്യാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ നിരവധി കരയോഗം കുടുംബങ്ങൾ പങ്കെടുത്തു.