സുവർണ്ണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിൻ്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയും കർണാടക രാജ്യോത്സവവും സംയുക്തമായി ആഘോഷിച്ചു. സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ സോണൽ ചെയർമാൻ സുധാകരൻ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
കന്റോൺമെന്റ് സോൺ കൺവീനർ സരിത പ്രകാശ്, ഫിനാൻസ് കൺവീനർ മോഹൻ ടി.ജെ., വൈസ് ചെയർപേഴ്സൺ വിജയലക്ഷ്മി നായർ, ലേഡീസ് വിംഗ് ചെയർപേഴ്സൺ വീണ ഉണ്ണികൃഷ്ണൻ, യൂത്ത് വിംഗ് കൺവീനർ കൃഷ്ണനുണ്ണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ്, ലേഡീസ് വിംഗ്, യൂത്ത് വിംഗ് എല്ലാ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിൻ്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും മലയാള ഭാഷയുടെ തനിമയും കർണാടകയുടെ സാംസ്കാരിക പാരമ്പര്യവും ഒരുപോലെ ആദരിച്ചുകൊണ്ട് ഇരു സംസ്ഥാനങ്ങളുടെയും ഐക്യവും സാഹോദര്യവും വിളിച്ചോതുന്നതായിരുന്നു ആഘോഷം. കേരളീയരും കന്നഡിഗരും തമ്മിലുള്ള സ്നേഹബന്ധവും സാംസ്കാരിക സൗഹൃദവും കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു പരിപാടി.