എൻ.എസ്.എസ് കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ കർണാടക രാജ്യോത്സവവും കേരളപ്പിറവി ദിനവും ആഘോഷിച്ചു. കരയോഗം പ്രസിഡണ്ട് കൃഷ്ണപിള്ള ദേശീയ ഐക്യത്തിൻ്റെയും ഭാഷാ സൗഹാർദത്തിൻ്റെയും സന്ദേശം പകർന്നുനൽകി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

കർണാടകയുടെ രൂപീകരണദിനമായ രാജ്യോത്സവവും കേരളത്തിൻ്റെ പിറവിദിനവും ഒരുമിച്ച് ആഘോഷിച്ചത് മലയാളി സമൂഹത്തിന് ഇരട്ടിമധുരമായി. കന്നഡ മണ്ണിൽ ജീവിക്കുമ്പോഴും സ്വന്തം മാതൃഭാഷയുടെയും സംസ്കാരത്തിൻ്റെയും പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ആഘോഷം ഓർമിപ്പിച്ചു.

പതാക ഉയർത്തലിന് ശേഷം അംഗങ്ങൾ പരസ്പരം ആശംസകൾ കൈമാറി. തുടർന്ന് മധുരവിതരണവും നടന്നു. കരയോഗം അംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം ഭാഷാ-സാംസ്കാരിക സൗഹാർദത്തിൻ്റെയും കൂട്ടായ്മയുടെയും സംഗമമായി മാറി.

Related Posts